കുഞ്ഞിപ്പള്ളി (വാദീ മുഖദ്ദസ്): മഖ്ദൂം രണ്ടാമന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ മൂന്നു ദിനങ്ങളില്‍ സര്‍ഗവസന്തം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് 11 ാമത് സംസ്ഥാന സര്‍ഗലയത്തിന് പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 1500 ഓളം പ്രതിഭകളാണ് സര്‍ഗലയത്തില്‍ മാറ്റുരച്ചത്. വാദീ മുഖദ്ദസില്‍ സലാമ (ക്യാംപസ്), ഹിദായ (ദര്‍സ്), കുല്ലിയ (അറബിക് കോളജ്), വിഖായ എന്നീ നാല് വിഭാഗങ്ങളിലായി 104 ഇനങ്ങളില്‍ ആറ് വേദികളിലായാണ് മത്സരങ്ങല്‍ അരങ്ങേറിയത്. 714 പോയിന്റ് നേടി മലപ്പുറം ജേതാക്കളായി. 593 പോയിന്റ് നേടി കണ്ണൂര്‍ ജില്ല രണ്ടാംസ്ഥാനവും 556 പോയിന്റ് നേടി കാസര്‍ഗോഡ് മൂന്നാം സ്ഥാനവും നേടി. ആഥിതേയരായ കോഴിക്കോട് ജില്ല 434 പോയന്റോടെ നാലാം സ്ഥാനത്താണ്. ഹിദായവിഭാഗത്തില്‍ 165 പോയിന്റ് നേടി മലപ്പുറം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 139 നേടി കണ്ണൂര്‍ രണ്ടും 127 പോയിന്റ് നേടി കാസര്‍ഗോട് മൂന്നും സ്ഥാനങ്ങള്‍ നേടി. സലാമ വിഭാഗത്തില്‍ 110 പോയിന്റ് നേടി കാസര്‍ഗോഡ് ജേതാക്കളായപ്പോള്‍ 89 പോയിന്റ് നേടി മലപ്പും രണ്ടാമതും 79 പോയിന്റ് നേടി തൃശ്ശൂര്‍ മൂന്നാമതാമതുമെത്തി . കുല്ലിയ്യ വിഭാഗത്തില്‍ 215 പോയിന്റ് നേടി മലപ്പുറം ഒന്നും 190 പോയിന്റോടെ കണ്ണൂര്‍ രണ്ടും 161 പോയിന്റ് നേടി തൃശൂര്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിഖായ വിഭാഗത്തില്‍ 245 പോയിന്റ് നേടി മലപ്പുറം ഒന്നാമതായപ്പോള്‍ 203 പോയിന്റ് നേടി കണ്ണൂര്‍ രണ്ടും 187 പോയിന്റ് നേടി കാസര്‍ഗോട് മൂന്നാം സ്ഥാനനത്തിനുമര്‍ഹരായി.
ഫോട്ടോ അടിക്കുറിപ്പ്:സംസ്ഥാന സര്‍ഗലയത്തില്‍ ഓവറോള്‍ ജേതാക്കളായ മലപ്പുറം ജില്ലാ ടീം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
പ്രതിഭകളെ കഴിവിനനുസരിച്ച് ഉയര്‍ത്തിക്കൊണ്ട് വരണം: കോഴിക്കോട് ഖാസി
കുഞ്ഞിപ്പള്ളി (വാദിമുഖദ്ദസ്): പ്രതിഭകളെ അവരുടെ കഴിവിനനുസരിച്ച് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. സര്‍ഗലയം സമാപന സംഗമത്തില്‍ ട്രോഫി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷനായി. കണ്‍വീനര്‍ അമാനുല്ല റഹ്മാനി ഫലപ്രഖ്യാപനം നടത്തി. ശാഹുല്‍ ഹമീദ് മേല്‍മുറി, ആശിഖ് കുഴിപ്പുറം, കെ.എന്‍.എസ് മൗലവി, കെ.കെ അന്‍വര്‍ ഹാജി, സി.പി ശംസുദ്ധീന്‍ ഫൈസി, മമ്മുട്ടി മാസ്റ്റര്‍ വയനാട്, മജീദ് കൊടക്കാട് സംസാരിച്ചു. യു.എ മജീദ് ഫൈസി സ്വാഗതവും ഒ.പി അഷ്‌റഫ് നന്ദിയും പറഞ്ഞു. കെ.പി ഹനീഫ അയ്യായ, കെ.പി സുലൈമാന്‍, ഗഫൂര്‍ അണ്ടത്തോട്, ഇസ്മായില്‍ കാസറഗോഡ്, അലി യമാനി വയനാട്, സൈനുദ്ധീന്‍ ഒളവട്ടൂര്‍, മുജീബ് റഹ്മാന്‍ ബാഖവി, മുജീബ് ഫൈസി എലമ്പ്ര, അന്‍വര്‍ കോഴിച്ചിന, യു.കെ.എം ബഷീര്‍ മൗലവി, അബൂബക്കര്‍ സിദ്ധീഖ് ഇരിക്കൂര്‍, മുനീര്‍ കൂടത്തായ് സംബന്ധിച്ചു.
- https://www.facebook.com/SKSSFStateCommittee/posts/2019101518348171