സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനാണ് www.ahlussunnaonline.com എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിച്ചത്
കടമേരി: സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനായി ആരംഭിച്ച ‘അഹ്‌ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു.
നിലവില്‍ സുന്നി-ബിദഈ കക്ഷികള്‍ക്കിടയില്‍ തര്‍ക്കത്തിലിരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള സമഗ്രമായ ചര്‍ച്ചകളും ഗഹനമായ പഠനവുമാണ് വെബ്സൈറ്റില്‍ സുപ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ വിശ്വാസം, ആചാരം, അനുഷ്‌ഠാനം, ആത്മീയം, സംവാദം, പഠനം, ലേഖനങ്ങള്‍, വ്യക്തിത്വങ്ങള്‍, മീഡിയ,
വിദ്യാഭ്യാസം, കുടുംബം, ജാലകം, ഗുരുമൊഴി, സംഘാടനം തുടങ്ങി വ്യത്യസ്ഥ ടാബുകളിലായി സമഗ്രമായ ഇസ്ലാമിക സന്ദേശ പ്രചരണങ്ങളും പക്തികളും ചേര്‍ത്തിട്ടുണ്ട്. www.ahlussunnaonline.com എന്നാണ് വെബ് സൈറ്റ് വിലാസം.
ഇതിനു മുന്നോടിയായി നടന്ന ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഫൈനാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ശില്‍പിയും സ്ഥാപകനുമായ മര്‍ഹൂം ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ (ന: മ) 31-ാം ആണ്ടനുസ്മരണത്തോടനുബന്ധിച്ച് ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുസ്മരണ വേദിയില്‍ വെച്ചായിരുന്നു ലോഗോ പ്രകാശനം നടന്നത്.
ചടങ്ങില്‍ റഹ് മാനിയ്യ വൈസ് പ്രിന്‍സിപ്പിള്‍ മാഹിന്‍ മുസ്ലിയാര്‍ പുല്ലാര, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്‍, അഷ്റഫ് റഹ്മാനി ചൗക്കി, റഷീദ് റ്ഹ്മാനി പയ്യനാട്, നാഫിഅ് റഹ്മാനി പട്ടിക്കാട്, അലി ഫൈസി, ഫജ്റുദ്ദീന്‍ റഹ്മാനി കിണാശ്ശേരി, ഫൈസല്‍ ഹാജി, നിബ്രാസലി തറയിട്ടാല്‍ എന്നിവര്‍ പങ്കെടുത്തു. വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക