പുതുതലമുറ സാമൂഹിക സേവനരംഗത്ത് ശ്രദ്ധ ചെലുത്തണം: പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍


ചേളാരി: സമൂഹത്തിന്റെ ഭാവി ഭാഗധേയം നിര്‍വഹിക്കുന്ന പുതുതലമുറ പുതിയകാലത്ത് സാമൂഹിക സേവനരംഗത്തും ജീവകാരുണ്യരംഗത്തും ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരണമെന്ന് സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന കമ്മിറ്റിയുടെ സേവന വിഭാഗമായ ഖിദ്മ ഓര്‍ഗനൈസര്‍മാരുടെ സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര അധ്യക്ഷനായി. റിസാല്‍ ദര്‍ അലി ആലുവ, യാസിര്‍ അറഫാത്ത് ചെര്‍ക്കള, മുബശ്ശിര്‍ മേപ്പാടി, മുഹമ്മദ് അജ്മല്‍ പാലക്കാട്, ജലാല്‍ പാലക്കാട്, മുനാഫര്‍ ഒറ്റപ്പാലം, ഫായിസ് ഇബ്‌റാഹീം, മുഹമ്മദ് കണ്ണൂര്‍, അമീര്‍ എറണാകുളം, അനസ് ടി, മുബാറക്ക് കൊട്ടപ്പുറം, മുഹമ്മദ് സഫ്‌വാന്‍, അജ്‌നാസ്, അല്‍ത്താഫ്, ശിബിലി വയനാട്, അബ്ദുല്‍ കണ്ണൂര്‍, ഫര്‍ഹാന്‍ കോഴിക്കോട്, നിസാര്‍ വിളയില്‍, മുഹമ്മദ് ഫായിസ് കോഴിക്കോട്, സുഹൈല്‍ കണ്ണൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍, മുഹ്‌സിന്‍ ഓമശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു. 
- Samastha Kerala Jam-iyyathul Muallimeen