ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാര്‍; ലോഗോ പ്രകാശനം ചെയ്തു


ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാറിന്റെ ലോഗോ ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, യു. ശാഫി ഹാജി ചെമ്മാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യന്‍ പ്രായോഗിക തലങ്ങളാണ് സെമിനാറിന്റെ മുഖ്യപ്രമേയം. മഹല്ല് തലത്തില്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ പ്രയോഗവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നവരെയും കര്‍മ്മശാസ്ത്രപരമായി ബാങ്കിംഗ് സിസ്റ്റം അറിയാന്‍ താല്‍പര്യമുള്ളവരെയും സാമ്പത്തിക ശാസ്ത്ര മേഖലയില്‍ പഠനം നടത്തുന്നവരെയുമാണ് സെമിനാര്‍ ലക്ഷീകരിക്കുന്നത്. മാര്‍ച്ച് നാലിന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ നിരവധി സാമ്പത്തിക ഗവേഷകരും അക്കാദമീഷ്യരും പങ്കെടുക്കുന്നു. രജിസ്‌ട്രേഷന് ദാറുല്‍ ഹുദാ സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ കൊടുക്കുന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യുക. www.dhiu.in, 7025767739 
- Darul Huda Islamic University