മനാമ: എസ്.കെ.എസ്.എസ്.എഫ് നവംബര്‍ 10ന് ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് ബഹ്‌റൈനിലെങ്ങും ഏരിയാ തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി.
സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15ഓളം ഏരിയാ കേന്ദ്രങ്ങള്‍ വഴിയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
എസ്.കെ.എസ്.എസ്.എഫിന്‍രെ ഗ്ലോബല്‍ മീറ്റിന് ആദ്യമായി ആഥിത്യമരുളുന്ന രാജ്യമാണ് ബഹ്‌റൈന്‍ എന്നതിനാല്‍ വിപുലമായ ഒരുക്കങ്ങളാണ് ബഹ്‌റൈനിലെങ്ങും നടക്കുന്നത്. ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് സംഘാടകര്‍ സുപ്രഭാതത്തോട് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിന്‍രെ സംഘടനാ സാന്നിധ്യമുള്ള വിവിധ രാഷ്ട്രങ്ങളിലെ നിരവധി പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ടാമത് ഗ്ലോബല്‍ മീറ്റാണ് ബഹ്‌റൈനില്‍ നടക്കുന്നത്.
നവം 10ന് കാലത്ത് 9.30 മുതല്‍ മുഹറഖില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് മനാമയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായുള്ള പ്രചരണ പരിപാടികളാണ് ഏരിയാ കേന്ദ്രങ്ങളിലൂടെ നടന്നു വരുന്നത്. വിവിധ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന വിഖായ പ്രവര്‍ത്തകരാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിഖായ റഫ യൂണിറ്റ് ചെയര്‍മാന്‍ പി.ബഷീര്‍ അദ്ധ്യക്ഷതയില്‍ റഫയില്‍ നടന്ന പ്രചരണ യോഗം ഉസ്താദ് ഹംസ അന്‍വരി മോളൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അശ്‌റഫ് അന്‍വരി ചേലക്കര, നവാസ് കൊല്ലം എന്നിവര്‍ ഗ്ലോബല്‍ മീറ്റ് അവതരണം നടത്തി. ഖാസിം ഇരിക്കൂര്‍, ഉമൈര്‍ ഫൈസി കരിപ്പൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മൂസ ഇ.കെ സ്വാഗതവും ഇസ് മാഈല്‍ റഹ് മാനി നന്ദിയും പറഞ്ഞു. സമസ്ത റഫ ഏരിയയിലെ നേതാക്കളും വിഖായ പ്രവര്‍ത്തകരും പങ്കെടുത്തു. നേരത്തെ മനാമയിലും ഗ്ലോബല്‍ മീറ്റ് സംഘാടക സമിതി സംഗമം നടന്നിരുന്നു.
അടുത്ത ദിവസങ്ങളും വിവിധ ഏരിയകളില്‍ പ്രചരണങ്ങള്‍ നടക്കും. നവംബര്‍ 10 ന് കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്, +97339533273. 33450553. (സുപ്രഭാതം)