സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളെ സമസ്ത ബഹ്റൈന്‍ ആദരിച്ചു

മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ അംഗീകൃത മത പ്രബോധകരുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളെ സമസ്ത ബഹ്റൈന്‍ ആദരിച്ചു. മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ ബഹ്റൈന്‍ പാര്‍ലിമെന്‍റംഗം അഹ് മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത ഷാള്‍ അണിയിച്ചാണ് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ ആദരം നല്‍കിയത്. സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന എം.പി അദ്ധേഹത്തിനു ലഭിച്ച ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും അദ്ധേഹത്തെ അനുമോദിക്കുന്നതായും അറിയിച്ചു. സമസ്ത കേന്ദ്ര കമ്മറ്റിയോടൊപ്പം വിവിധ ഏരിയാ കമ്മറ്റികളും ബഹ്റൈന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് , വിഖായ തുടങ്ങിയ സംഘടനാ പ്രതിനിധികളും തങ്ങളെ ആദരിച്ചു. തുടര്‍ന്ന് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മറുപടി പ്രഭാഷണം നടത്തി. ചടങ്ങില്‍ സമസ്ത ബഹ്റൈന്‍-കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും മദ്റസാ അദ്ധ്യാപകരും പങ്കെടുത്തു. സ്വദേശി പ്രമുഖരായ ഈസാ അബ്ദുല്‍ വാഹിദ് അല്‍ഖറാത്ത, അബ്ദുല്‍ വാഹിദ് അബ്ദുല്‍ അസീസ് ഖറാത്ത എന്നിവരും സന്നിഹിതരായിരുന്നു. 
- samastha news