ജെ.ജെ. ആക്ട്: സ്ഥാപന ഭാരവാഹികളുടെ യോഗം 5ന്

ചേളാരി: ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമസ്ത സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വാദം തുടരുന്ന പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യുന്നതിന് സ്ഥാപന ഭാരവാഹികളുടെ സുപ്രധാന യോഗം ഫെബ്രുവരി 5ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് ചേരുന്നതാണ്. സമസ്ത നേതാക്കളും നിയമവിദഗ്ദരും യോഗത്തില്‍ പങ്കെടുക്കും. 
- Samasthalayam Chelari