അസ്മി വെബ് സൈറ്റ് ലോഞ്ചിംഗ് ചെയ്തു


ചേളാരി: അസ്മി വെബ് സൈറ്റ് ലോഞ്ചിംഗ് അസ്മി സംസ്ഥന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി. വി മുഹമ്മദ് മൗലവി അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ. എ. എം അബ്ദുൽ ഖാദർ, സമസ്ത മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, കെ. എം അബ്ദുള്ള മാസ്റ്റർ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ല്യാർ, യു. ശാഫി ഹാജി, എം. എ ചേളാരി, കെ. കെ എസ് തങ്ങൾ, എം. എ ഖാദർ, റഹീം ച്ചുഴലി, റഷീദ് കമ്പളക്കാട്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഒ. കെ. എം കുട്ടി ഉമരി, സലീം എടക്കര, അഡ്വ. പി. പി ആരിഫ് സംസാരിച്ചു. അസമി സംസ്ഥാന ജന. സെക്രട്ടറി ഹാജി പി. കെ മുഹമ്മദ് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു. അസ്മി അപേക്ഷാ ഫോമിനും മറ്റു വിശദ വിവരങ്ങൾക്കും വെബ് സൈറ്റ് സന്ദർശിക്കുക. വെബ് സൈറ്റ് അഡ്രസ്സ് www.asmiedu.org 
ഫോട്ടോ:അസ്മി വെബ് സൈറ്റ് ലോഞ്ചിംഗ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. 
- Samasthalayam Chelari