ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നിലവില്‍ കര്‍മശാസ്ത്ര പഠന വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുന്ന ജഅ്ഫര്‍ ഹുദവി കൊളത്തൂരിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു അറബി ഭാഷയില്‍ ഡോക്ടറേറ്റ്. കര്‍മശാസ്ത്ര രചനയിലെ മാറുന്ന പ്രവണതകള്‍: ശാഫിഈ മദ്ഹബ് അടിസ്ഥാനത്തില്‍ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലെ അസോ. പ്രൊഫസര്‍ ഡോ. ശൈഖ് മുഹമ്മദിനു കീഴിലായിരുന്നു പഠനം. എഴുത്തുകാരനും വാഗ്മിയും ദാറുല്‍ഹുദായുടെ ഫത് വാ കൌണ്‍സില്‍ കണ്‍വീനറുമായ ജഅ്ഫര്‍ ഹുദവി വാഴ്സിറ്റിയുടെ ഫിഖ്ഹ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനും തെളിച്ചം മാസികയുടെ എക്സിക്യൂട്ടീവ്എഡിറ്ററുമാണ്. കൊളത്തൂര്‍ കരുപാറക്കല്‍ ഹംസ ഹാജി- മറിയ ദമ്പതികളുടെ മകനാണ്. സുഹൈലയാണ് ഭാര്യ. മക്കള്‍: ഹംന റബാബ്, അബാന്‍. ദാറുല്‍ഹുദാ മാനേജ്മന്റും സ്റ്റാഫ് കൗണ്‍സിലും വിദ്യാര്‍ത്ഥികളും അനുമോദിച്ചു. ചാന്‍സല്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി
- Darul Huda Islamic University