ചേളാരി : 2018 ജനുവരി മുതല്‍ മെയ് വരെ ആചരിക്കുന്ന സമസ്ത ആദര്‍ശ കാമ്പയിന്റെ ഭാഗമായുള്ള പ്രഭാഷക ശില്‍പ്പശാല നാളെ (ശനി) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഢിതര്‍ നേത്യത്വം നല്‍കും. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളാണ് ശില്‍പ്പാശാലയില്‍ പങ്കെടുക്കുക.
- Samasthalayam Chelari