സമസ്ത: ആദര്‍ശ പ്രചാരണ കാമ്പയിന്‍; പ്രഭാഷക ശില്‍പ്പശാല നടത്തി
ചേളാരി: ജനുവരി മുതല്‍ മെയ് വരെ ആചരിക്കുന്ന സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി പ്രഭാഷകര്‍ക്ക് ശില്‍പശാല നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷനായി. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തല്ലൂര്‍, എം.എ. ചേളാരി, കെ.എസ്. ഇബ്രാഹീം മുസ്‌ലിയാര്‍ പ്രസംഗിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി. അബൂബക്കര്‍ ദാരിമി, റഹ്മത്തുല്ല ഖാസിമി മുത്തേടം, അലവി ഫൈസി കൊളപ്പറമ്പ്, അമീര്‍ ഹുസൈന്‍ ഹുദവി എന്നിവര്‍ വിഷയാവതരണം നടത്തി.
മേഖല തല പ്രവര്‍ത്തക സംഗമങ്ങള്‍, സ്ഥാപന മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കൂട്ടായ്മ, 200 കേന്ദ്രങ്ങളില്‍ ആദര്‍ശ സമ്മേളനങ്ങള്‍, മഹല്ല് തല കുടുംബ സംഗമങ്ങള്‍, എല്‍.സി.ഡി. പ്രദര്‍ശനം, സി.ഡി. പ്രഭാഷണം, പുസ്തക കിറ്റ് വിതരണം തുടങ്ങിയ പരിപാടികളാണ് കാമ്പയിന്‍ കാലയളവില്‍ നടത്തുന്നത്. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി ചേളാരി സമസ്താലയത്തില്‍ നടത്തിയ പ്രഭാഷക ശില്‍പശാല സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
- Samasthalayam Chelari