SKSBV സില്‍വര്‍ ജൂബിലി കര്‍മപദ്ധതി പ്രകാശനം ചെയ്തു
ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന കര്‍മപദ്ധതി പ്രകാശനം ചെയ്തു. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അസൈനാര്‍ ഫൈസി ഫറോക്കിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഫ്‌സല്‍ രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന്, റിസാല്‍ദര്‍ അലി ആലുവ, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, അസ്‌ലഹ് മുതവല്ലൂര്‍, മുബശ്ശിര്‍ വയനാട്, യാസര്‍ അറഫാത്ത് ചെര്‍ക്കള, മുഹ്‌സിന്‍, മുനാഫര്‍ ഒറ്റപ്പാലം, സുഹൈല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen