സൈുല്‍ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഇന്ന് (തിങ്കള്‍) ദാറുല്‍ ഹുദയില്‍; ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയും നിരവധി മഹല്ലുകളുടെ ഖാസിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പ്രോ. ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമം ഇന്നു വൈകീട്ട് ഏഴിന് ദാറുല്‍ഹുദാ കാമ്പസില്‍ നടക്കും. ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദാറുല്‍ഹുദാ ശില്‍പികളായ എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദ്രോസ് മുസ്‌ലിയാര്‍, യു.ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടക്കും. മഖ്ബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ പ്രസംഗിക്കും. 
- Darul Huda Islamic University