Showing posts with label Al-Aman-Educational-Complex-Thiruvananthapuram. Show all posts
Showing posts with label Al-Aman-Educational-Complex-Thiruvananthapuram. Show all posts

ബാലരാമപുരം ഖദീജത്തുല്‍ കുബ്‌റാ അറബിക് കോളേജ് തര്‍ബിയത്ത് ക്യാമ്പ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബാലരാമപുരം: ബാലരാമപുരം അല്‍ അമാന്‍ എഡ്യുക്കേഷണല്‍ കോംപ്ലക്‌സിന് കീഴിലായി പ്രവര്‍ത്തിക്കുന്ന ഖദീജത്തുല്‍ കുബ്‌റാ വനിതാ അറബിക് കോളേജ് നടത്തുന്ന 40 ദിവസ വെക്കേഷന്‍ തര്‍ബിയത്ത് ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 2 മുതല്‍ മെയ് 12 വരെയാണ് കോഴ്‌സ് കാലാവധി. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ മാര്‍ച്ച് 20ന് മുമ്പായി ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. കോണ്‍ടാക്റ്റ്: 8157098094, 04712401446 
- alamanedu complex

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവണം: ഉബൈദുള്ള MLA

ബാലരാമപുരം: സംസ്‌കാരിക ബോധവും മാനവിക മൂല്യങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളുമാവണമെന്ന് ഉബൈദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു. അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സിനു കീഴില്‍ ബാലരാമപുരത്ത് ഇടമനക്കുഴിയില്‍ പുതുതായി ആരംഭിച്ച ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്ത് കാലോചിതമായ വിദ്യ കരസ്തമാക്കല്‍ മനുഷ്യന്റെ ബാധ്യതയാണെന്നും എല്ലാ മതങ്ങളിലും വിദ്യാഭ്യാസം പ്രേത്സാഹകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് എം. രവീന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി എം. വിന്‍സെന്റ്, എം. ശാനവാസ്, എ.എം സുധീര്‍, എം. ബാബുജാന്‍, എം.എച്ച് ഹുമയൂണ്‍ കബീര്‍, വിന്‍സെന്റ് ഡി പോള്‍, ശ്രീമതി ആര്‍. റാണി, ശിവകുമാര്‍, സലീം മൗലവി പാച്ചല്ലൂര്‍, ഹാറൂന്‍ റഷീദ് പെരിങ്ങമല, അബ്ദുറഹ്മാന്‍ ഹുദവി, ശക്കീര്‍ വാണിമേല്‍, സ്വാലിഹ് ഹുദവി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
- alamanedu complex

ഇസ്‌ലാമിക് വനിതാ കോഴ്‌സ്; പ്രവേശന പരീക്ഷ നാളെ

ബാലരാമപുരം: അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സിനു കീഴില്‍ ജൂണില്‍ ആരംഭിക്കുന്ന ഹാഫിളത്ത്, ആലിമത്ത് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ നാളെ നടക്കും. എറണാകുളം, പത്തനംത്തിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ബാലരാമപുരം അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സില്‍ വെച്ചും കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ത്യശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ചെമ്മാട് ഫാത്തിമത്തു സ്സഹ്‌റാ വനിതാ കോളേജില്‍ വെച്ചുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8157098094.
- alamanedu complex

സ്ത്രീ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം : പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

വെക്കേഷണല്‍ തര്‍ബിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു


ബാലരാമപുരം: വനിതാ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്നും വനിതകള്‍ വിദ്യ നേടി പ്രബുദ്ധരാകണമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്മാതന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്സിന്റെ കീഴില്‍ നടത്തപ്പെടുന്ന വേക്കേഷണല്‍ തര്‍ബിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സര്‍ക്കാറുകള്‍ മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും മതിയായ വിദ്യഭ്യാസ യോഗ്യത ഇല്ലാത്തത് കൊണ്ട് പ്രതീക്ഷിച്ച റിസള്‍ട്ട് കിട്ടുന്നില്ല. ഇതിനൊരു മാറ്റം വരണമെങ്കില്‍ സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ തയ്യാറാകണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മത ഭൌതിക വിദ്യാഭ്യാസം ഒരുപോലെ പ്രധാനമാണ്. എങ്കില്‍ മാത്രമേ ഇരുലോകത്തെയും വിജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മതഭൌതിക വിദ്യാഭ്യാസം മികച്ച രീതിയില്‍ സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്സിന്റെ് പ്രവര്‍ത്തനം മാതൃകാപരമാണന്നും തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ ഡോ കെ ടി ജാബിര്‍ ഹുദവി, സ്ട്രൈറ്റ് പാത്ത് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഡയറക്ടര്‍ ഹാരിസ് ഹുദവി മടപ്പള്ളി, സയ്യിദ് അബ്ദുറഹമാന്‍ ഹുദവി മമ്പുറം, സ്വാലിഹ് ഹുദവി കൂരിയാട്, ശക്കീര്‍ നാദാപുരം, അനസ് ഹുദവി വെട്ടിച്ചിറ തുടങ്ങിയവര്‍ സംബന്ധിച്ചു.
- alamanedu complex

അവധിക്കാല വനിതാ തര്‍ബ്ബിയത്ത് ക്യാമ്പ്

തിരുവനന്തപുരം : ബാലരാമപുരം അല്‍ അമാന്‍ വിദ്യാഭ്യാസ സമുച്ചയത്തിന് കീഴില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടത്തുന്ന അവധിക്കാല വനിതാ ഇസ്‍ലാമിക് തര്‍ബിയത്ത് ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചു. ഖുര്‍ആന്‍ പാരായണ പരിശീലനത്തിലും മതാനുഷ്ഠാന കര്‍മ്മങ്ങളിലും ഇസ്‍ലാമിക വിജ്ഞാനത്തിലും പരിശീലനം നല്‍കുന്ന ക്യാമ്പിന്റെ കാലാവധി നാല്‍പ്പത് ദിവസമായിരിക്കും. കോഴ്സ് സംബന്ധമായ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും 8157098094, 9567858516 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- alamanedu complex