SKMMA ജില്ലാ ശില്‍പശാല ഫെബ്രുവരിയില്‍

ചേളാരി: 'മദ്‌റസ മികവിന്റെ കേന്ദ്രങ്ങള്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഫെബ്രുവരിയില്‍ ജില്ലാതല മദ്‌റസാ മാനേജ്‌മെന്റ് ശില്‍പ്പശാല നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ മദ്‌റസയില്‍നിന്ന് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ അഞ്ച് പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. മദ്‌റസകളിലെ അക്കാദമിക നിലവാരം ഉയര്‍ത്താനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമാക്കിയാണ് ശില്‍പശാലകള്‍ നടത്തുന്നത്. അത്തിപ്പറ്റ ഫത്ത്ഹുല്‍ ഫത്താഹില്‍ കഴിഞ്ഞ മാസം 18-ന് നടന്ന സംസ്ഥാന ലീഡേഴ്‌സ് മീറ്റ് അംഗീകരിച്ച കര്‍മ്മ പദ്ധതികളുടെ ഒന്നാം ഘട്ടമായാണ് ജില്ലാ തല ഭാരവാഹികളുടെ ശില്‍പശാല നടത്തുന്നത്. 
ജനുവരി മുതല്‍ മെയ് വരെ നടക്കുന്ന സമസ്ത ആദര്‍ശ കാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഉമ്മര്‍ ഫൈസി മുക്കം ഉല്‍ഘാടനം ചെയ്തു. എസ്.കെ.എം.എം.എ വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സാദ ലിയാഖത്ത് അലി ഖാന്‍ പാലക്കാട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.എം കുട്ടി എടക്കുളം, എ.കെ.കെ മരക്കാര്‍ പൊന്നാനി, അഡ്വ അബ്ദുല്‍ നാസര്‍ കാളംപാറ, ത്രീസ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി തൃശൂര്‍, റഫീഖ് ഹാജി ദക്ഷിണ കന്നട, അബ്ദുല്‍ സലാം ഹാജി പെരിങ്ങാല, മൊയ്തീന്‍ ഹാജി, ടി.എസ് മമ്മി ഹാജി, എ.ടി.എം കുട്ടി ഉള്ളണം, എം.പി അലവി ഫൈസി, കെ.എച്ച് കോട്ടപ്പുഴ, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, മുഹമ്മദ് ഇബ്‌നു ആദം, മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും എം.എ ഖാദര്‍ നന്ദിയും പറഞ്ഞു. 
- Samasthalayam Chelari