ആറ്റൂര്‍: ആറ്റൂരില്‍ സമാപിച്ച എസ്. കെ. എസ്. എസ്. എഫ് ജില്ലാ സര്‍ഗലയത്തില്‍ വടക്കേക്കാട് മേഖല ജേതാക്കളായി. തൃശൂര്‍ മേഖല റണ്ണേഴസ് അപ്പ് ട്രോഫി കരസ്ഥമാക്കി. കുന്നംകുളം മേഖലക്കാണ് മൂന്നാം സ്ഥാനം.
സലാമ വിഭാഗത്തില്‍ തൃശൂര്‍ മേഖല ഒന്നാം സ്ഥാനവും വടക്കേക്കാട് മേഖല രണ്ടാം സ്ഥാനവും ദേശമംഗലം മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കുല്ലിയ്യ വിഭാഗത്തില്‍ ചാമക്കാല ഒന്നാം സ്ഥാനവും വടക്കേക്കാട് രണ്ടാം സ്ഥാനവും വാടാനപ്പിള്ളി മൂന്നാം സ്ഥാനവും നേടി.
വിഖായ വിഭാഗത്തില്‍ വടക്കേക്കാട്, ദേശമംഗലം, കുന്നംകുളം മേഖലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥാമാക്കി. ഹിദായ വിഭാഗത്തില്‍ ആറ്റൂര്‍, വടക്കേക്കാട്, കുന്നംകുളം മേഖലകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു.
ആറ്റൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാന്‍ കെ. എസ് അബ്ദുള്ള ഹാജി ഓവറോള്‍ ട്രോഫി സമ്മാനിച്ചു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി അദ്ധ്യക്ഷനായി. കെ. എസ് ഹംസ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി, മുഹ്‌യിദ്ദീന്‍ ആറ്റൂര്‍, ഉമര്‍ മുസ്‌ലിയാര്‍, ഗഫൂര്‍ അണ്ടത്തോട്, ഇസ്മാഈല്‍ കെ. ഇ, സലാം ദേശമംഗലം, ബഷീര്‍ അഹ്മദ് ബുര്‍ഹാനി, അബ്ദുറഹമാന്‍ കുന്നംകുളം, എം. എച്ച് നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur