സൈനുല്‍ ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് ഫെബ്രുവരി 5 ന്

തിരൂരങ്ങാടി: സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് ഫെബ്രുവരി 5 ന് തിങ്കളാഴ്ച വൈകീട്ട് ഏഴിന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും. ദാറുല്‍ ഹുദാ ശില്‍പികളായ എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദ്രോസ് മുസ്‌ലിയാര്‍, യു.ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് തുടങ്ങിയവര്‍ സംസാരിക്കും. 
- Darul Huda Islamic University