കോഴിക്കോട്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് വിവിസേ'18 ലീഡേഴ്‌സ് പാര്‍ലമന്റ് ഫെബ്രുവരി 17, 18, 19 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും. ഡിസംബര്‍ 1 മുതല്‍ 15 വരെ നടന്ന കാമ്പയിനില്‍ അംഗത്വ മെടുത്ത പ്രവര്‍ത്തകരില്‍ നിന്ന് ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ല കമ്മിറ്റികള്‍ നിലവില്‍ വന്ന് കൊണ്ടിരിക്കുകയാണ്.
17 ന് രാവിലെ 2.30 ന് നടക്കുന്ന നാഷണല്‍ കൗണ്‍സിലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ കമ്മിറ്റി പ്രതിനിധികളും പ്രത്യേകം ക്ഷണിതാക്കളും സംബന്ധിക്കും. 18 ന് രാവിലെ 9 മണി മുതല്‍വെകീട്ട് 5 മണി വരെ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും. ശാഖ, ക്ലസറ്റര്‍, മേഖല പ്രസിഡന്റ് ജന. സെക്രട്ടറിമാരും ജില്ലാ ഭാരാവാഹികളും സംസ്ഥാന കൗണ്‍സിലര്‍ മരുമാണ് പങ്കെടുക്കുക.
ഫെബ്രുവരി 10 ന്വൈകീട്ട് 5 മണിക്ക് മുമ്പായി www.organet.skssf.in എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രതിനിധി സമ്മേളനത്തില്‍ പ്രവേശനം ലഭിക്കുക. 18 ന് വൈകീട്ട് 7 മണിക്ക് നിലവിലുള്ള സംസ്ഥാന കൗണ്‍സില്‍ ചേരും. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുംചര്‍ച്ചയും മോഡല്‍ പാര്‍ലമന്റും നടക്കും. 19 ന് രാവിലെ പുതിയ സംസ്ഥാനകൗണ്‍സില്‍ മീറ്റ് നടക്കും. നേതൃത്വ പരിശീലനം തലമുറ സംഗമം 2018-2020 വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.
- https://www.facebook.com/SKSSFStateCommittee/posts/2020162008242122