ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് യൂണിറ്റ് പരീക്ഷയിലെ വിജയികളുടെ വിവരങ്ങള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കുന്നതിനുള്ള സമയം പുനഃക്രമീകരിച്ചു. സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിരുന്ന സമയം ജനുവരി 28 ആയിരുന്നെങ്കിലും ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ റെയ്ഞ്ച് കമ്മിറ്റികള്‍ക്കുള്ള സമയം ഫെബ്രുവരി 10 വരെയും നീട്ടിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഈ തിയതിക്കകം റെയ്ഞ്ച് കമ്മിറ്റി ശേഖരിച്ച യൂണിറ്റ് തല പരീക്ഷയുടെ വിവരങ്ങള്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച ഫോറത്തില്‍ രേഖപ്പെടുത്തി എസ്.കെ.എസ്.ബി.വി ജ്ഞാനതീരം, സമസ്താലയം, ചേളാരി, പി.ഒ തേഞ്ഞിപ്പലം, 673636, മലപ്പുറം എന്ന വിലാസത്തിലോ നേരിട്ടോ ഫെബ്രുവരി 10 ന് മുമ്പോ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen