കാന്തപുരത്തിന്റെ പ്രസ്താവന അപഹാസ്യം

സുന്നി ഐക്യത്തിന് താല്പര്യം കാണിക്കാത്തത് സമസ്തയാനെന്ന കാന്തപുരത്തിന്റെ പ്രസ്താവന കാലങ്ങളായി അദ്ദേഹം തുടര്‍ന്ന് വരുന്ന ഇരട്ടത്താപ്പിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് എസ്.വൈ.എസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.സമസ്ത എന്നും ഐക്യത്തിന് അനുകൂലമാണ്. സുന്നികള്‍ മാത്രമല്‍ മുഴുവന്‍ മുസ്ലിംകാലുമായി യോചിക്കാവുന്ന മേഘലകളില്‍ ഐക്യപ്പെടനമെന്നാണ് സമസ്തയുടെ എക്കാലത്തെയും നിലപാട്. എന്നാല്‍ കാന്തപുരം സുന്നികള്‍ എന്നും മുക്യധാരക്കെതിരെ നിന്നവരാണ്.വാര്‍ത്താമാധ്യമാങ്ങള്‍ക്ക് മുമ്പില്‍ ഒരുനിലപാടും രഹസ്യമായി വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരുമാണ് വിഘടിത സുന്നികലെന്നത് ഒരു പച്ചപരമാര്‍ത്തമാണ്. സുന്നി ഐക്യ ശ്രമങ്ങള്‍ക്ക് ഒടുവിലെത്തെ ഉദാഹരണമാണ് സമസ്ത്തയുടെ നേതാക്കളും മധ്യസ്ത്തരും കോഴിക്കോട്ടെ ഒരു പ്രമുഖ ഹോട്ടെലില്‍ കാന്തപുരവിഭാകത്തെ കാത്തിരിന്നതും അവര്‍ വന്ജ്ജനാത്മക നിലപാട് സ്വീകരിച്ചതും. ആത്മാര്‍ത്തമായ ഐക്യച്ചര്ച്ചക്ക് സമസ്തയുടെ വാതില്‍ എന്നും മലര്‍ക്കെ തുറന്നു കിടക്കുകയാണ്.വസ്തുത ഇതായിരിക്കെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം പ്രസ്താവനകള്‍ തിരിച്ചറിയാനുള്ള വിവേകം കേരള മുസ്ലിംകള്‍ക്കുന്ടെന്നു സെക്രെട്ടരിയെട്ടു പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു

ശിഹാബ് തങ്ങള്‍ ആണ്ടുനേര്‍ച്ച നടത്തി

മുള്ളേരിയ: ആദൂര്‍ സി.എ. നഗര്‍ അന്‍വാറുല്‍ ഇസ്‌ലാം മസ്ജിദില്‍ ശിഹാബ് തങ്ങള്‍ ആണ്ടുനേര്‍ച്ചയും അനുസ്മരണവും നടത്തി. സയ്യിദ് എ.പി.എസ്. മുത്തു തങ്ങള്‍ നേതൃത്വംനല്‍കി. ഇ.ആര്‍.ഹമീദ് അധ്യക്ഷത വഹിച്ചു. ഇ.എം.സലാം, എ.കെ.മുനീര്‍, എ.കെ.നിസാം, എ.കെ.ആശിഫ്, കെ.ബി.അബ്ദുള്ള, ഇ.ആര്‍.യൂസുഫ്, പി.എം.അബ്ബാസ് പ്രസംഗിച്ചു

എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ കാമ്പയിന്‍ ഉദ്ഘാടനം

മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനതല റംസാന്‍ കാമ്പയിനിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട്ട് ജംഇയ്യത്തുല്‍ മു അല്ലിമിന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു.

സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ അദ്ധ്യക്ഷനായി.

നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. പൊതുപ്രവര്‍ത്തനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച അന്തരിച്ച കുമരംപുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉബൈദ് ചങ്ങലീരിയെ സമ്മേളനം അനുസ്മരിച്ചു. സഈദ്‌ഫൈസി കൊല്ലം, എ.പി.ബാപ്പു മുസ്‌ലിയാര്‍, സി.പി. ബാപ്പുമുസ്‌ലിയാര്‍, കെ.സി. അബൂബക്കര്‍ദാരിമി, സി.മുഹമ്മദ്കുട്ടി ഫൈസി, ബഷീര്‍ പനങ്ങാങ്ങര, ഡോ.റഫീഖ്അഹമ്മദ്, കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുസ്തഫ അശറഫി, മുന്‍ എം.എല്‍.എ. കല്ലടി മുഹമ്മദ്, എം.പി.ബാപ്പുഹാജി, ഹബീബ് ഫൈസി, അഡ്വ.ടി.എ.സിദ്ധീഖ്, സൈനുദ്ദീന്‍ ഫൈസി, ഖാദര്‍ഫൈസി, മുഹമ്മദ്‌ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ ഹജ്ജ് ക്ലാസ് നടത്തി

താമരശ്ശേരി: മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മേഖലാ ഹജ്ജ് ക്ലാസ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി. ഉസ്സയിന്‍ഹാജി അധ്യക്ഷതവഹിച്ചു. ഹസ്സന്‍ ദാരിമി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസ്സെടുത്തു. സി. മോയിന്‍കുട്ടി, വി.എം. ഉമ്മര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍, എം.പി. ആലിഹാജി, എന്‍.വി. ആലിഹാജി, പി.എ. അബ്ദുസ്സമദ് ഹാജി, എ.കെ. അബാസ്, ടി.പി. ഉസ്സയിന്‍ ഹാജി, റഷീദ് സഖാഫി, എടവലം ഉസ്സയിന്‍ഹാജി, പി.കെ. ബഷീര്‍, ഇ.പി. ഉസ്സയിന്‍ഹാജി, അഷ്‌റഫ് കോരങ്ങാട്, സി. ഉസ്സയിന്‍, കെ.പി. അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി. അബൂബക്കര്‍ സ്വാഗതവും കെ.സി. മുഹമ്മദ് നന്ദിയും പറഞ്ഞു.

വട്ടത്തൂര്‍ യൂണിറ്റ് റമളാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു


വ്രതം സഹന സമരത്തിന്‍റെ ആത്മീയ വഴി - കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ കാന്പയിന്‍ 2010 ഉദ്ഘാടനം ചെയ്തു



കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ വിശുദ്ധ റമദാനില്‍ വ്രതം സഹനസമരത്തിന്‍റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റമദാന്‍ കാന്പയിന്‍റെ ഉദ്ഘാടനം മുസ്തഫ ദാരിമി നിര്‍വ്വഹിച്ചു. സക്കാത്ത് വിശദീകരണം പി. ശംസുദ്ദീന്‍ ഫൈസി നിര്‍വ്വഹിച്ചു. കാന്പയിനിന്‍റെ ഭാഗമായി ഖുര്‍ആന്‍ ഹിഫ്ള് വിജ്ഞാന മത്സരങ്ങള്‍, മത പ്രഭാഷണ പരന്പര, കുടുംബ സംഗമം, ദുആ സമ്മേളനം, ദിക്റ് വാര്‍ഷികം, റിലീഫ് നെറ്റ്‍വര്‍ക്ക്, ബ്രാഞ്ച്തല പ്രമേയ പ്രഭാഷണം, മെഗാ ഇഫ്താര്‍ മീറ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും. ആഗസ്റ്റ് 27ന് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടക്കുന്ന മെഗാ ഇഫ്താര്‍ മീറ്റില്‍ സുന്നി യുവജന സംഘം സംസ്ഥാന ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ മുഖ്യതിഥിയായി പങ്കെടുക്കും.

അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഉസ്‍മാന്‍ ദാരിമി ആധ്യക്ഷം വഹിച്ചു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.

റമദാന്‍ മുന്നൊരുക്കം പഠനവേദി ഉസ്താദ് കഞ്ഞാണി മുസ്‍ലിയാര്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു



റിയാദ് : പ്രവാസ ജീവിതത്തിന്‍റെ പ്രയാസങ്ങള്‍ക്കിടയിലും സമസ്തയുടെ സന്ദേശം മുറുകെ പടിച്ചു ദീനീ പ്രവര്‍ത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണെന്ന് പ്രമുഖ പണ്ഡിതനും സമസ്ത മലപ്പുറം ജില്ലാ ജന. സെക്രട്ടറിയുമായ കഞ്ഞാണി മുസ്‍ലിയാര്‍ മേലാറ്റൂര്‍ പ്രസ്താവിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ഉസ്താദ് എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ മുന്നൊരുക്കം എന്ന പഠന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അനുഗ്രഹത്തിന്‍റെയും പാപമോചനത്തിന്‍റെയും നരഗമോചനത്തിന്‍റെയും ദിനരാത്രങ്ങളടങ്ങിയ വിശുദ്ദ റമളാന്‍ മാസം നമ്മിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ഓരോ വിശ്വാസിയും അതിന്‍റെ ദിനരാത്രങ്ങള്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി.

റമളാന്‍ മുന്നൊരുക്കം എന്ന വിഷയത്തില്‍ റഊഫ് ഹുദവി അഞ്ചവിടി മുഖ്യപ്രഭാഷണം നത്തി. പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ മൊയ്തീന്‍ ഫൈസി പുത്തനഴി ആശംസാ പ്രസംഗം നടത്തി. യോഗത്തില്‍ ശാഫി ദാരിമി അധ്യക്ഷത വഹിച്ചു. നൌഷാദ് അന്‍വരി സ്വാഗതവും മൊയ്തീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.

എസ്.വൈ.എസ്. കാന്പയിന് ഉജ്ജ്വല സമാപനം



ദമ്മാം : വിശുദ്ദ റംസാനിന്‍റെ കാര്യഗൗരവം മനസ്സിലാക്കി പുണ്യ കര്‍മ്മങ്ങളില്‍ നിരതരാവാന്‍ മുസ്‍ലിം സമൂഹം തയ്യാറാവണമെന്ന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പലും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. ആലിക്കുട്ടി മുസ്‍ലിയാര്‍ പ്രസ്താവിച്ചു. മാനവികതക്ക് മത വിദ്യാഭ്യാസം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി നടത്തിവരുന്ന ത്രൈമാസ കാന്പയിനിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിദ്യാഭ്യാസ രംഗത്ത് കേരളക്കരയില്‍ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത് എന്നും പിഞ്ചു ഹൃദയങ്ങളില്‍ മതപരമായ അറിവ് നുകരാന്‍ മത പഠന ശാലകള്‍ കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ആനമങ്ങാട് അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ അബൂത്വാഹിര്‍ ഫൈസി മഞ്ചേരി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സി.എച്ച്. മൗലവി, സുലൈമാന്‍ ഫൈസി വാളാട് എന്നിവര്‍ പ്രസംഗിച്ചു. സൈതലവി ഹാജി താനൂര്‍, സി.എച്ച്. മുഹമ്മദ് മുഗു എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.

ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു



ആലക്കോട് : കുട്ടാപറന്പ് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിച്ചു. കുട്ടാപറന്പ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ദാരിമിയുടെ അധ്യക്ഷതയില്‍ എസ്.കെ.ജെ.എം. ചപ്പാരപ്പടവ് റെയ്ഞ്ച് പ്രസിഡന്‍റ് ശൌക്കത്തലി ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റിയംഗം മഹമൂദ് യു.വി, എസ്.കെ.എസ്.എസ്.എഫ്. മേഖലാ സെക്രട്ടറി അബ്ദുല്‍ റസാഖ് യു., യൂണിറ്റ് പ്രസിഡന്‍റ് മുസ്ഥഫ ബി തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി മിദ്‍ലാജ് വി. സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി റാഷിദ് കെ.വി. നന്ദിയും ആശംസിച്ചു.

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു



ഫൈസാബാദ് : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. അബ്ദുസ്സലാം എന്‍ (No. 155) S/o സൈദ് ചോളേട് ഒന്നാം റാങ്കും, അബ്ദുല്ല നുഅ്മാന്‍ (No. 11) S/o അബ്ദുല്‍ അസീസ് ഫൈസി അരിപ്ര രണ്ടാം റാങ്കും, യൂസുഫ് പി. (No. 156) S/o. മുഹമ്മദലി എടക്കഴിയൂര്‍, അന്‍വര്‍ കെ. (No. 193) S/o ആദം ഭൂതാനം എന്നിവര്‍ മൂന്നാം റാങ്കും പങ്കിട്ടു.

ഡിസ്റ്റിംഗ്ഷന്‍ : 29, 59, 106 ,115, 136, 157, 159, 161


ഫസ്റ്റ് ക്ലാസ് : 12, 13, 14, 15, 16, 18, 23, 28, 30, 31, 48, 58, 61, 62, 71, 86, 104, 105, 107, 108, 114, 116, 117, 118, 120, 125, 127, 128, 129, 131, 132, 133, 138, 139, 140, 141, 148, 151, 152, 153, 154, 158, 160, 162, 163, 164, 171, 182, 185, 186, 188, 192, 196, 211


സെക്കന്‍റ് ക്ലാസ് : 3, 5, 6, 17, 19, 21, 24, 26, 32, 33, 34, 37, 38, 39, 46, 51, 52, 54, 56, 57, 60, 66, 72, 73, 74, 75, 77, 78, 79, 85, 89, 93, 99, 100, 102, 103, 109, 110, 111, 119, 123, 124, 126, 130, 134, 135, 137, 142, 144, 145, 146, 150, 165, 166, 167, 170, 173, 176, 177, 178, 180, 181, 183, 187, 189, 194, 195, 197, 205, 212, 230


തേര്‍ഡ് ക്ലാസ് : 1, 4, 7, 8, 9, 10, 20, 22, 25, 27, 35, 36, 40, 41, 42, 43, 44, 45, 47, 49, 50, 53, 55, 63, 64, 65, 67, 68, 69, 70, 76, 80, 81, 82, 83, 84, 88, 90, 91, 92 ,94, 95, 96, 97, 98, 101, 112, 113, 121, 122, 143, 147, 149, 168 ,169, 172, 174, 175, 184, 190, 191, 198, 199, 200, 201, 202, 204, 206, 207, 208, 209, 210, 213, 214, 215, 216, 218, 219, 220, 221, 223, 224, 225, 227, 229, 441

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാംപസ്‌ വിങ്ങ്‌ ഭാരവാഹികള്‍

വെങ്ങപ്പള്ളി (വയനാട്): ശംസുല്‍ ഉലമ ഇസ്ലാമിക്‌ അക്കാദമി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാംപസ്‌ വിങ്ങ്‌ 2010 - 11 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗം ഹാമിദ്‌ റഹ്മാനി ഉദ്ഘാടനം ചെയ്തു. ശാജഹാന്‍ വാഫി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി റാഷിദ്‌ ചേരമ്പാടി (പ്രസിഡന്‍റ്), സിറാജ്‌, ആഷിക്‌ മുട്ടില്‍ (വൈസ്‌ പ്രസിഡന്‍റ്മാര്‍), നൌഷീര്‍ വെങ്ങപ്പള്ളി (ജനറല്‍ സെക്രട്ടറി), സുഹൈറലി, ജംഷീദ്‌ (ജോയിന്‍റ് സെക്രട്ടറിമാര്‍), മഷ്ഹൂദ്‌ കമ്പളക്കാട്‌ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.

നഷ്ടമായത്‌ നിസ്വാര്‍ഥനായ പൊതു പ്രവര്‍ത്തകനെ

മണ്ണാര്‍ക്കാട്‌:നിസ്വാര്‍ഥമായ പൊതു പ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളിലേക്ക്‌ ഇറങ്ങി ചെന്ന നേതാവായിരുന്നു ഉബൈദ്‌ ചങ്ങലീരി. തന്‍റെ കര്‍മ്മ മണ്ഡലത്തില്‍ തന്നെ കൊണ്ട്‌ ആവുന്നത്‌ ചെയ്‌തു കൊടുക്കാന്‍ ഉത്സാഹിച്ചിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു. നാടിണ്റ്റെയും സമൂഹത്തിണ്റ്റെയും വികസനത്തിന്‌ പദവിയും യൌവനവും ചെലവഴിച്ചു. പഞ്ചായത്തില്‍ നെല്‍ കൃഷി വ്യാപിപ്പിക്കുന്നതിണ്റ്റെ ഭാഗമായി കാര്‍ഷിക യന്ത്രവല്‍ക്കരണം, തീരെ പാവപ്പെട്ടവര്‍ക്കുള്ള തുടര്‍ ചികിത്സ പദ്ധതിയായ അഭയപദ്ധതി, ശുചിത്വ പദ്ധതി, സ്‌ത്രീ ശാക്‌തീകരണത്തിണ്റ്റെ ഭാഗമായി കുടുംബശ്രീകളെ ഉപയോഗപ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍, തരിശുഭൂമി കൃഷി തുടങ്ങിയവ ഉബൈദ്‌ മുന്നിട്ടിറങ്ങി നടപ്പാക്കിയ പദ്ധതികളാണ്‌. മരണ വാര്‍ത്തയറിഞ്ഞ്‌ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആയിരകണക്കിനാളുകളാണ്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്‌. പാണക്കാട്‌ മുഈനുദ്ദീന്‍ ശിഹാബ്‌ തങ്ങള്‍, ഇമ്പിച്ചികോയ തങ്ങള്‍, സമസ്‌ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്‍റ് സി.കെ.എം.സ്വാദിഖ്‌ മുസല്യാര്‍, സമസ്‌ത മുശാവറ അംഗം എ.പി.മുഹമ്മദ്‌ മുസല്യാര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങിലായി നടന്ന ജനാസ നിസ്ക്കാരത്തിന്‌ നേതൃത്വം നല്‍കി.

ട്രെന്‍റ് അറിയിപ്പ്

അസ്സലാമു അലൈക്കും

വിദ്യാഭ്യാസ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാക്കലാണ് ഇന്ന് നാം ചെയ്യേണ്ടതെന്നറിയാമല്ലോ. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എസ്.കെ.എസ്.എസ്.എഫ്. വിദ്യാഭ്യാസ വിഭാഗം ട്രെന്‍റ് വിദ്യാഭ്യാസ രംഗത്ത് നൂതനമായ വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. വിദ്യാര്‍ത്ഥി രക്ഷകര്‍തൃ ബോധവല്‍ക്കരണം, ഉപരിപഠന മാര്‍ഗ്ഗദര്‍ശനം, നേതൃത്വ പരിശീലനം, വ്യക്തിത്വ വികസന ശില്‍പ്പശാല, പ്രീ മെരിറ്റല്‍ & പോസ്റ്റ് മെരിറ്റല്‍ കൗണ്‍സിലിംഗ്, മത്സര പരീക്ഷാ പരിശീലനം, സിവില്‍ സര്‍വ്വീസ് - നെഴ്സിംഗ് സ്കോളര്‍ഷിപ്പ്, ഇസ്‍ലാമിക വ്യക്തിത്വ പഠന പദ്ധതി സ്റ്റെപ്പ് തുടങ്ങിയവ ഇതില്‍ പെടുന്നു.

ട്രെന്‍റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും വിവിധ മേഖലകളിലേക്ക് വിപുലപ്പെടുത്തുന്നതിനും ആവശ്യമായ റിസോഴ്സ് അംഗങ്ങളുടെ വിപുലീകരണം നടക്കുകയാണ്. താങ്കളുടെ സ്ഥാപനത്തിനെ നിര്‍ദ്ധിഷ്ട യോഗ്യതയുള്ള പ്രതിനിധികളെ ട്രെന്‍റുമായി സഹകരിക്കാനും റിസോഴ്സ്ഗ്രൂപ്പ് അംഗമായി പ്രവര്‍ത്തിക്കാനും അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.

അര്‍ഹത :-

സമസ്ത മദ്റസ ഏഴാം ക്ലാസ് വിജയം (സമാന്തര ഉപരിപഠന യോഗ്യത പരിഗണിക്കും)

+2 വിജയം (ചുരുങ്ങിയത്)

ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയ പാടവം

മേല്‍ യോഗ്യതയും താല്‍പര്യമുള്ളവരെ തെരഞ്ഞെടുക്കുന്നതിനുള്ള ശില്‍പശാല 21-08-2010 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 2 വരെ കോഴിക്കോട് ഇസ്‍ലാമിക് സെന്‍ററില്‍ നടക്കുന്നു. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ യോഗ്യരായ പ്രതിഭകളെ കത്ത് സഹിതം പങ്കെടുപ്പിക്കണമെന്നും പങ്കെടുക്കുന്നവരുടെ ഫോണ്‍ നന്പര്‍ സഹിതമുള്ള ഹോം അഡ്രസ്സ് റമളാന്‍ 1ന് മുന്പായി ഓഫീസില്‍ എത്തിക്കാനും താല്‍പര്യപ്പെടുന്നു.

പ്രാര്‍ത്ഥനയോടെ,

ഡോ. വി സുലൈമാന്‍ (ചെയര്‍മാന്‍), അലി കെ വയനാട് (കണ്‍വീനര്‍)

പങ്കെടുക്കുന്നവര്‍ താഴെ പറയുന്ന വിഷയങ്ങളിലൊന്നില്‍ പ്രസന്‍റേഷന്‍ തയ്യാറാക്കേണ്ടതാണ്.

വിദ്യാര്‍ത്ഥി രക്ഷകര്‍തൃ ബോധവല്‍ക്കരണം, ഉപരിപഠന മാര്‍ഗദര്‍ശനം, നേതൃത്വ പരിശീലനം, ടൈം മാനേജ്മെന്‍റ്

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 9495152989, 9895755257

തീവ്രവാദത്തെ ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണം: സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ അല്‍-ബുഖാരി

കാസര്‍കോട്: തീവ്രവാദത്തെ ചെറുക്കാന്‍ മുസ്ലിം യുവാക്കള്‍ മുന്നോട്ട് വരണമെന്നും തീവ്രവാദം പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് മുസ്ലിം സമുദായത്തിനാണെന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍-ബുഖാരി. മടവൂര്‍ സി.എം.വലിയുല്ലാഹി മഖാം ശരീഫ് ഇരുപതാം ഉറൂസ് മുബാറക്ക് ജില്ലാ പ്രചരണ കണ്‍വെന്‍ഷന്‍ കാസര്‍കോട് പുലിക്കുന്ന് ഗവ.ഗസ്റ്റ് ഹൗസ് പരിസരത്ത് വെച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും അപവാദ പ്രചരണം നടത്തുവാനുള്ള ഒന്നായി മുസ്ലിം സമുദായത്തെ മാറ്റുന്നത് തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനമാണ്. പ്രവാചകന്‍ കടുത്ത നിന്ദയും പീഡനങ്ങളും അനുഭവിച്ചാണ് ആശയങ്ങള്‍ക്കൊണ്ടാണ് അതിജീവിച്ചത്. പ്രവാചകനും മഹാന്‍മാരായവരും കാണിച്ചുതന്ന പാത പിന്തുടര്‍ന്നവര്‍ക്ക് ഭീകരന്‍മാര്‍ ആകുവാനോ, തീവ്രവാദികളാകുവാനോ പറ്റുകയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ സയ്യിദ് അബു തങ്ങള്‍ (മുട്ടത്തൊടി) അധ്യക്ഷത വഹിച്ചു. പി.എ.മുഹമ്മദ് മുസ്ലിയാര്‍ സ്വാഗതവും, ഉബൈദുല്ല കടവത്ത് നന്ദിയും പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍, സയ്യീദ് ഹാദി തങ്ങള്‍, എം.എ ഖാസിം മുസ്ലിയാര്‍ ഇമാം ശാഫി അക്കാദമി കുമ്പള, സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം തങ്ങള്‍, എന്‍.പി.എം.സയ്യിദ് ഹാമിദ് തങ്ങള്‍ ഹനീഫി, ടി.പി.സി മുഹമ്മദ് കോയ ഫൈസി, ഫൈസല്‍ ഫൈസി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കുഞ്ചത്തൂര്‍ സിദ്ദിഖ് ജുമാ മസ്ജിദ് ഉദ്ഘാടനം

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ പുതുതായി നിര്‍മ്മിച്ച സിദ്ദിഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം മംഗലാപുരം ഖാസി ശൈഖുന ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ. ഖാദര്‍ അധ്യക്ഷത വഹിച്ചു. ഹാജി സയ്യിദ് അത്താവുള്ള തങ്ങള്‍ എന്‍.എ, ബി.എം.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കെ.ഹാസില്‍ ഹമീബിന്‍, കെ.കെ.മുഹമ്മദ് ഫൈസി, മാഹിന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് കുഞ്ചത്തൂര്‍ സ്വാഗതവും, ഷെരീഫ് കെ.യു നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് ബഹുജനസംഗമം ഇന്ന്

തൃശ്ശൂര് ‍ചെറുതുരുത്തി: ക്വിറ്റിന്ത്യാ ദിനത്തിന്റെ ഭാഗമായി മതനിന്ദയ്ക്കും ഭീകരവാദത്തിനുമെതിരെ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ബഹുജനസംഗമം തിങ്കളാഴ്ച ചെറുതുരുത്തിയില്‍ നടക്കും. ചെറുതുരുത്തി സിറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 9ന് നടക്കുന്ന യോഗത്തില്‍ തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഡോ. കെ.ടി.ജലീല്‍ എം.എല്‍.എ, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിക്കും.

ഹജ്ജ്‌പഠനക്യാമ്പ് നാളെ

പട്ടാമ്പി: എസ്.വൈ.എസ്. പട്ടാമ്പി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പട്ടാമ്പി ഹജ്ജ്പഠന ക്യാമ്പും ദുആ മജ്‌ലിസും ചൊവ്വാഴ്ച രാവിലെ 10ന് മേലെപട്ടാമ്പി ചിത്രാ ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

മസ്ജിദുല്‍ ബദ്‌രിയ ഉദ്ഘാടനം ഇന്ന്

വടകര: പുത്തൂരില്‍ പുനര്‍നിര്‍മിച്ച മസ്ജിദുല്‍ ബദ്‌രിയ പള്ളിയുടെ ഉദ്ഘാടനവും പൊതുസമ്മേളനവും തിങ്കളാഴ്ച നാല് മണിക്ക് നടക്കും. പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശിഹാബ് തങ്ങള്‍ അനുസ്മരണം

ശ്രീകണ്ഠപുരം:എസ്.എ.എസ്.എസ്.എഫ് ചെങ്ങളായി ശാഖാ കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണവും ശില്പശാലയും സംഘടിപ്പിച്ചു. ചെങ്ങളായി മഹല്ല് ഖത്തീബ് ജഅഫര്‍സാദിഖ് റഹ്മാനി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഹൈദരി മലപ്പുറം, എന്‍.പി.അബ്ദുള്ളക്കുട്ടി, പി.ശംസീര്‍, ഇ.പി.അബ്ബാസ്, റഫീസ് ഫൈസി, മുഹമ്മദ് അല്‍ അസ്അഭി, പി.ടി.കോയ, ഡോ.അബ്ദുള്‍ അസീസ് അഷ്‌റഫി, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

പള്ളിയില്‍ കയറി അക്രമം: പ്രതിയെ അറസ്റ്റ് ചെയ്യണം-എസ്.വൈ.എസ്

കുമ്പള: കളത്തൂര്‍ ജമാഅത്ത് സെക്രട്ടറി ബെദ്രോഡി അബ്ദു റഹ്മാനെ പള്ളിയില്‍ വെച്ചു സൈക്കിള്‍ ചെയിന്‍കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതിയെ പിടികൂടാത്തപക്ഷം കുമ്പള പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്താന്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതമാകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് കണ്ണൂര്‍ അബ്ദുല്ല അധ്യക്ഷം വഹിച്ചു. സാലൂദ് നിസാമി, കെ.പി.ഹംസ, സെയ്യിദ് ഹാദീതതങ്ങള്‍, ശംസുദ്ദീന്‍ വളവില്‍, സുബൈര്‍ നിസാമി, കെ.എസ്.ഇബ്രാഹിം, സലാം ഫൈസി പേരാല്‍, സി.എം.കെ.അലി, സെക്രട്ടറി കെ.എം.അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു.

എസ്.കെ.എസ്.എസ്.എഫ്. അവധിക്കൂടാരം, ദുബായ് ടീമിന്‍റെ പ്രകടനം ശ്രദ്ധേയമായി

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. യു... നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ വെച്ച് നടന്ന യു... തല അവധിക്കൂടാരം കലാ സാഹിത്യ മത്സരങ്ങളില്‍ ദുബൈ ടീം അംഗങ്ങളുടെ പ്രകടനം ശ്രദ്ധേയമായി. വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുക്കണക്കിന് കലാ സാഹിത്യ പ്രതിഭകളാണ് വിവിധ കലാ സാഹിത്യ ഇനങ്ങളില്‍ മത്സരിച്ചത്. ദുബായ് സുന്നി സെന്‍റര്‍ ഹംരിയ്യ, റാശിദിയ്യ മദ്റസകളിലെ വിദ്യാര്‍ത്ഥികളായ മുഹമ്മദ് സഫ്‍വാന്‍, മുഹമ്മദ് റംശീദ്, ശിയാസ്, ഹാഫിള് ഹസംഹംസ, മുഹമ്മദ് സാബിത്ത് എന്നീ വിദ്യാര്‍ത്ഥികള്‍ മത്സരിച്ച മിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫുജൈറ, അല്‍ഐന്‍, അജ്മാന്‍, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലെ വിവിധ മദ്റസകളില്‍ നിന്നും എത്തിയ കുരുന്ന് പ്രതിഭകളുടെ കലാ പ്രകടനങ്ങള്‍ സദസ്സിദ് ഹൃദ്യമായ അനുഭവമായി മാറി. അവധിക്കൂടാരം കലാ സാഹിത്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടിയ ദുബായ് എസ്.കെ.എസ്.എസ്.എഫ്. ടീമിനെ ദുബായ് സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ഹാമിദ് കോയമ്മ തങ്ങള്‍, ജന. സെക്രട്ടറി സിദ്ദീഖ് നദ്‍വി ചേരൂര്‍, എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്‍ ഹഖീം ഫൈസി, സെക്രട്ടറി അഡ്വ. ശറഫുദ്ദീന്‍, ടീം മാനേജര്‍ ശക്കീര്‍ കോളയാട്, മദ്റസ സ്വദര്‍ മുഅല്ലിംകളായ എം.കെ. അബ്ദുന്നാസര്‍ മൗലവി, ജലാലുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ അഭിനന്ദിച്ചു.

എസ്.കെ.എസ്.എസ്.എഫ്. അവധിക്കൂടാരം, ദുബായ് ടീമിന് കിരീടം



ഷാര്‍ജ : എസ്.കെ.എസ്.എസ്.എഫ്. യു..ഇ നാഷണല്‍ കമ്മിറ്റി ഷാര്‍ജ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അവധിക്കൂടാരം 2010 കലാ സാഹിത്യ മത്സരങ്ങളില്‍ ദുബായ് ടീം കിരീടം കരസ്ഥമാക്കി. യു..ഇ യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ ഷാര്‍ജ ടീം രണ്ടാം സ്ഥാനവും ഫുജൈറ മൂന്നാം സ്ഥാനവും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. അലവിക്കുട്ടി ഫൈസിയുടെ അധ്യക്ഷതയില്‍ രാവിലെ കടവല്ലൂര്‍ അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അലികുഞ്ഞ് കടപ്പുറം, മുറൂര്‍ അബ്ദുല്‍ ഖാദര്‍ ഉസ്താദ്, സുലൈമാന്‍ ഹാജി, അഹ്‍മദ് സുലൈമാന്‍ ഹാജി, അബ്ബാസ് കുന്നില്‍, മജീദ് കാഞ്ഞിരക്കോല്‍, ആര്‍.. ബക്കര്‍, സലാം ഹാജി, സി.കെ. കാസിം, ഇബ്റാഹീം പള്ളിയറക്കല്‍, റസാഖ് വളാഞ്ചേരി, ശിയാസ് അബൂബക്കര്‍ തുടങ്ങി നിരവധി സുന്നി എസ്.കെ.എസ്.എസ്.എഫ്, കെ.എം.സി.സി. നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അസ്കറലി ഹുദവി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഹബീബുല്ല ഫൈസി, കരീം ഫൈസി, ശാക്കിര്‍ ഹുദവി, അബ്ദുല്‍ കരീം എടപ്പാള്‍, ഷക്കീര്‍ കോളയാട് തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹഖീം ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മാനദാന സമ്മേളനത്തില്‍ വിവിധ നേതാക്കള്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. റഫീഖ് ഹുദവി, അബ്ദുല്‍ ഗഫൂര്‍ റഹ്‍മാനി, ബഷീര്‍ ഹുദവി, ഹഖീം ടി.പി.കെ., തുടങ്ങിയവര്‍ ഓഫീസ് നിയന്ത്രിച്ചു. പരിപാടി വന്‍ വിജയമാക്കിയ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എസ്.കെ.എസ്.എസ്.എഫ്. യു... നാഷണല്‍ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.

ദുബൈ എസ്.കെ.എസ്.എസ്.എഫ്. കാസര്‍ക്കോട് ജില്ലാ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു



ദുബൈ : ദുബൈ കാസര്‍കോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ദേര നോവള്‍ട്ടി റസ്റ്റോറന്‍റില്‍ ചേര്‍ന്നു. ശാഫി ഹാജി ഉദുമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റ് സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖലീലുറഹ്‍മാന്‍ കാശിഫി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഹഖീം ഫൈസി, അബ്ദുല്‍ അസീസ് മൗലവി ചെറുവത്തൂര്‍, മുഹമ്മദലി തൃക്കരിപ്പൂര്‍ പ്രസംഗിച്ചു. എം.ബി.. ഖാദര്‍ ചന്തേര സ്വാഗതവും അശ്ഫാഖ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു. ഭാരവാഹികളായി ശാഫി ഹാജി ഉദുമ (പ്രസിഡന്‍റ്), അബ്ദുല്‍ കബീര്‍ അസ്അദി, മൊയ്തീന്‍ കുഞ്ഞി പാറപ്പള്ളി, അബ്ദുല്‍ സലാം പാടലക്‍ട (വൈ. പ്രസി), അശ്ഫാഖ് മഞ്ചേശ്വരം (ജന. സെക്രട്ടറി), സഈദ് ബംബ്രാണ (ഓര്‍ഗ. സെക്രട്ടറി), കെ.വി.വി. കുഞ്ഞബ്ദുല്ല വള്‍ക്കാട്, ഫൈല്‍ കൈക്കോട്ട് കടവ്, നൂറുദ്ദീന്‍ കുന്നുംകൈ, അബ്ദുല്‍ നിസാര്‍ കാസര്‍ക്കോട്, ഫാസില്‍ തൃക്കരിപ്പൂര്‍ (ജോ. സെക്രട്ടറി), ഇല്ല്യാസ് കട്ടക്കാല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റമദാനെ വരവേല്‍ക്കാന്‍ മസ്ജിദുല്‍ ഹറം ഒരുങ്ങി

മക്ക: റമദാനെ വരവേല്‍ക്കാന്‍ പതിവ് പോലെ മസ്ജിദുല്‍ ഹറാമില്‍ വിപുലമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഉംറ തീര്‍ഥാടകരുടെ പ്രവാഹത്തിന് ഈയാഴ്ചയോടെ ആക്കം കൂടിയിട്ടുണ്ട്. റമദാന്റെ ആരംഭത്തോടെ തന്നെ ഹറം ജനങ്ങളെ കൊണ്ട് നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹറമിലെത്തുന്ന തീര്‍ഥാടകര്‍ക്ക് വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നല്‍കുന്ന സേവനങ്ങള്‍ മുഴുസമയം നിരീക്ഷിക്കുന്നതിനും പരാതികളില്‍ പെട്ടെന്ന് പരിഹാരം എടുക്കുന്നതിനും പ്രത്യേക സമിതികള്‍ രൂപവത്കരിച്ചതായി ഹറം കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് ബ്‌നു നാസിര്‍ അല്‍ഖുസൈം പറഞ്ഞു. ഹറമിനകത്തും പുറത്തും സമിതി അംഗങ്ങള്‍ തുനിരന്തരം പരിശോധന നടത്തും. റമദാനിലെ സേവനത്തിന് ഇരുഹറം കാര്യാലയത്തിന് കീഴിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ സ്ത്രീകളും പുരുഷന്‍മാരുമായി ഏകദേശം 5702 ഉദ്യോഗസ്ഥരുണ്ടാകും. വിവിധ വകുപ്പുകള്‍ക്ക് കീഴിലെ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.ശുചീകരണത്തിന് ഹറമിനടുത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും 8500 ലധികം തൊഴിലാളികളെ നിയോഗിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇവര്‍ക്കാവശ്യമായ യന്ത്ര സാമഗ്രികളെല്ലാം ഒരുക്കിക്കഴിഞ്ഞു.ഹറമിനടുത്ത് വ്യത്യസ്ത ഷിഫ്റ്റുകളിലായി മുഴുസമയം ശുചീകരണ തൊഴിലാളികള്‍ രംഗത്തുണ്ടാകും.

ചെന്നൈ ഇസ്‌ലാമിക് സെന്റര്‍ ശിഹാബ്തങ്ങള്‍ അനുസ്മരണവും മതപ്രഭാഷണവും സംഘടിപ്പിച്ചു

ചെന്നൈ: ചെന്നൈ ഇസ്‌ലാമിക് സെന്റര്‍ ശിഹാബ്തങ്ങള്‍ അനുസ്മരണവും മതപ്രഭാഷണവും സംഘടിപ്പിച്ചു. ബീരാന്‍ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ഉസ്മാന്‍ സിറാജി തമിഴ് പ്രഭാഷണം നടത്തി. ആദൃശേരി ഹംസക്കുട്ടി മുസലിയാര്‍ ശിഹാബ്തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തില്‍ മുസ്തഫ മുസലിയാര്‍, മുഹമ്മദലി ലക്കി, ആലിഹാജി, ഹാഫിസ് ഷമീര്‍, സുലൈമാന്‍ഹാജി, ഖൈസ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. സൈഫുദീന്‍ ചെമ്മാട് സ്വാഗതവും മുസ്തഫ വെളിയങ്കോട്ട നന്ദിയും പറഞ്ഞു.

പള്ളികള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ - മുനവ്വറലി ശിഹാബ്തങ്ങള്‍

നാദാപുരം: മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണ് പള്ളികളെന്നും പള്ളികള്‍ അലങ്കരിക്കേണ്ടത് ആരാധനകള്‍ കൊണ്ടാണെന്നും അല്ലാതെ ഭൗതികവിഭവങ്ങള്‍ കൊണ്ടല്ലെന്നും പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ പറഞ്ഞു.പുനര്‍നിര്‍മിച്ച മുടവന്തേരി ഒലുപ്പില്‍ ജുമഅത്ത് പള്ളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുളിക്കൂല്‍ കുഞ്ഞിസൂഫി ഹാജി അധ്യക്ഷത വഹിച്ചു. മേനക്കോത്ത് അഹമ്മദ് മുസ്‌ല്യാര്‍, സൂപ്പി നരിക്കാട്ടേരി, ഷൗക്കത്തലി വെള്ളമുണ്ട, കെ.പി.സി.സി. തങ്ങള്‍, വളപ്പില്‍ കുഞ്ഞമ്മദ്, വയലോട്ട് അബ്ദുല്ല. വി.സി. ഹംസ എന്നിവര്‍ സംസാരിച്ചു.

ഖാസിയുടെ മരണം: സി.ബി.ഐ അന്വേഷണം ഏറെ പോരാട്ടങ്ങള്ക്കു ശേഷം

കാസര്‍കോഡ്: പ്രമുഖ പണ്ഡിതനും സമസ്ത സംസ്ഥാന വൈസ് പ്രസിഡന്റും മംഗലാപുരം, ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ലമൗലവിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത് ഏറെ പ്രക്ഷോഭങ്ങള്‍ക്കുശേഷം.

കഴിഞ്ഞ ഫെബ്രുവരി 15ന് രാവിലെയാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടല്‍ക്കരയിലെ പാറക്കൂട്ടത്തിനടുത്ത് കണെ്ടത്തിയത്. കേരളത്തിലും കര്‍ണാടകയിലും നിരവധി മതസ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന ഖാസിയുടെ ദുരൂഹമരണം നാട്ടുകാരില്‍ ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലിസ് മരണം ആത്മഹത്യയാണെന്ന് ചിത്രീകരിക്കാന്‍ നടത്തിയ ശ്രമം ഏറെ പ്രതിഷേധത്തിനിടയാക്കി.

ഇതേത്തുടര്‍ന്ന് വിവിധ സംഘടനകളും ആക്ഷന്‍ കമ്മിറ്റിയും പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് മാര്‍ച്ച് ഏഴിന് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി ഉത്തരവിട്ടു. ഇതിനു തൊട്ടുപിന്നാലെ മാര്‍ച്ച് 24ന് അന്വേഷണം സി.ബി.ഐക്ക് വിട്ടതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. എന്നാല്‍, സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാന്‍ പിന്നെയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ഇന്നലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം സി.ബി.ഐക്ക് കൈമാറി ഉത്തരവിറക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന ഗോളശാസ്ത്രപണ്ഡിതനും മലബാര്‍ ഇസ്്‌ലാമിക് അടക്കമുള്ള ഉന്നത മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ ഖാസിയുടെ മരണം നടന്ന് എഴുമാസം പിന്നിടുമ്പോഴെങ്കിലും അന്വേഷണം സി.ബി.ഐക്ക് വിട്ട കേന്ദ്ര നടപടിയെ സി ടി അഹമ്മദലി എം.എല്‍.എ, ചെര്‍ക്കളം അബ്ദുല്ല, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ സ്വാഗതംചെയ്തു. ഖാസിയുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഖാസിയുടെ ശ്വാസകോശത്തിനുള്ളില്‍ മണല്‍ത്തരികള്‍ കണ്ടതായും മൂക്കിനും കണ്ണിനുമിടയില്‍ മുറിവുകളുള്ളതായും കഴുത്തെല്ലില്‍ ഒടിവുള്ളതായും കാലില്‍ മുറിവുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുഖത്തിനും കണ്ണിനുമിടയിലുള്ള മുറിവുകള്‍ കൈവിരലുകള്‍കൊണ്ട് അമര്‍ത്തുമ്പോള്‍ സംഭവിക്കാവുന്നതുപോലെയുള്ളതാണെന്നും മയ്യിത്ത് നേരില്‍ കണ്ടവര്‍ പറയുന്നു. ഖാസിയുടെ മരണം നടന്ന ദിവസം പുലര്‍ച്ചെ ഒരു കാര്‍ കടപ്പുറത്തു കണ്ടതായും ഒരു അലര്‍ച്ച കേട്ടതായും ഖാസിയുടെ ബന്ധുക്കളും അയല്‍ക്കാരും മൊഴിനല്‍കിയിട്ടുണ്ട്. മാത്രവുമല്ല ഖാസിയുടെ വീട് പുതിയ പൂട്ടിട്ടാണ് പൂട്ടിയിരുന്നത്.

ശിഹാബ്തങ്ങള്‍ അനുസ്മരണം

എരമംഗലം: വെളിയങ്കോട് ടൗണ്‍ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ അനുസ്മരണം നടത്തി. എസ്.വൈ.എസ് വെളിയങ്കോട് മേഖലാ സെക്രട്ടറി എം. ഇബ്രാഹിം ഫൈസി ഉദ്ഘാടനംചെയ്തു.

എന്‍.കെ. മാമുണ്ണി അധ്യക്ഷതവഹിച്ചു. മുജീബ് നിസാമി, മുസ്തഫ മുസ്‌ലിയാര്‍, നിസാര്‍ മുസ്‌ലിയാര്‍, ഹുസൈന്‍ മൗലവി, ടി. അബൂബക്കര്‍ ഹാജി, ടി.വി.സി അലി, സി.എ. ജബാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വിമാനങ്ങള്‍ വൈകിയാല്‍ ഇനിമുതല്‍ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ സിവില്‍ വ്യോമയാന ഡയറക്‌ട്രേറ്റ് പുറത്തിറക്കി. വിമാനം രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ 2000 മുതല്‍ 4000 രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിലധികം വൈകിയാല്‍ യാത്രക്കാര്‍ക്ക് താമസവും ഭക്ഷണവും നല്‍കണം.

തിരക്കേറിയ സീസണില്‍ ബുക്കിങ് അധികമായതിന്റെ പേരില്‍ ബോര്‍ഡിങ് അനുവദിക്കാതെ വന്നാല്‍ യാത്രക്കാരന് ടിക്കറ്റിന്റെ ചാര്‍ജ് തിരികെ നല്‍കുന്നതിനോടൊപ്പം നഷ്ടപരിഹാരവും നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥമായിരിക്കും. മോശം കാലാവസ്ഥയോ രാഷ്ട്രീയ അനിശ്ചിതത്വമോ ഇങ്ങനെ വിമാനക്കമ്പനികളുടേതല്ലാത്ത കാരണത്താല്‍ വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ മാത്രം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ല.

ആഗസ്ത് 15 മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര, രാജ്യാന്തര, ചാട്ടേര്‍ഡ് വിമാനങ്ങളിലെല്ലാം പുതിയ നിയമം ബാധകമായിരിക്കും.

'അല്‍-ഇത്വലാല' അറബി മാഗസിന്‍ പ്രകാശനംചെയ്തു

മഞ്ചേരി: കാവനൂര്‍ മജ്മ വിദ്യാര്‍ഥി യൂണിയന്‍ നൂറുല്‍ഹുദാ സ്റ്റുഡന്റ് അസോസിയേഷന്റെ 'അല്‍-ഇത്വലാല' അറബി മാഗസിന്‍ പ്രകാശനം ചെയ്തു. ചടങ്ങ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. സി.എം. കുട്ടി സഖാഫി വെള്ളേരി അധ്യക്ഷതവഹിച്ചു.

എസ്.വൈ.എസ് സംസ്ഥാന ഖജാന്‍ജി അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്ലത്തീഫ്, സെയ്തുഹാജി പന്ത്രണ്ടില്‍, കെ.വി.കെ. ഫൈസി കിഴിശ്ശേരി, മുഹമ്മദ് റഹ്മാനി, ഹനീഫ് നദ്‌വി, ഐ.വി. ഉമ്മര്‍ വാഫി കാവനൂര്‍, എ.പി.എ. റഷിദ് വാഫി, ശിഹാബ് കോല്‍മണ്ണ, അസീസ് പയ്യനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹജ്ജ്ഹൗസിന് സമീപം പുതുക്കിപ്പണിത മസ്ജിദുല്‍ റഹ്മ ജുമുഅത്ത് പള്ളി ഉദ്ഘാടനം ഇന്ന്

കൊണ്ടോട്ടി: മേലേ കൊളത്തൂരില്‍ ഹജ്ജ്ഹൗസിന് സമീപം പുതുക്കിപ്പണിത മസ്ജിദുല്‍ റഹ്മ ജുമുഅത്ത് പള്ളി ഇന്ന് (06-08-2010) പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഖുത്തുബ നിര്‍വഹിക്കും. സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ പി.ടി.എ റഹീം എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, പ്രൊഫ. അബ്ദുള്‍ഹമീദ് തുടങ്ങിയവര്‍ പങ്കെടുക്കും

കെ. ഐ. സി. റൂം വിപുലമാക്കാനുള്ള പരിപാടികള്‍ക്ക് തുടക്കമായി.

കെ. ഐ. സി. അഡ്മിന്‍ മീറ്റ്‌ സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കെ. ഐ. സി. അഡ്മിന്‍ മീറ്റില്‍ ചെയര്‍മാന്‍ പൂകോയതങ്ങള്‍ സംസാരിക്കുന്നു.
കോഴിക്കോട്‌: കേരള ഇസ്‌്‌ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള സംവിധാനങ്ങള്‍ ക്രിയാത്മകമായി നടത്താന്‍ കോഴിക്കോട്‌ ഇസ്‌്‌ലാമിക്‌ സെന്ററില്‍ ചേര്‍ന്ന കെ.ഐ.സി അഡ്‌മിന്‍ മീറ്റിംഗ്‌ തീരുമാനിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ കമ്മിറ്റിയുടെ പൂര്‍ണ സഹകരണത്തോടു കൂടി മുഴുവന്‍ ജില്ലാ കമ്മിറ്റികള്‍ക്കും സംസ്ഥാനത്തെ സമസ്‌തയുടെ സ്ഥാപനങ്ങള്‍ക്കും റുമിന്റെ വിശദവിവരങ്ങളടങ്ങിയ ബ്രോഷര്‍ എത്തിക്കാനും മുസ്‌ത്വഫ അശ്‌്‌റഫി കക്കുപ്പടി, റിയാസ്‌ ടി. അലി, ഉമര്‍ കൊളത്തൂര്‍, ഉബൈദ്‌ റഹ്‌്‌മാനി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപന സന്ദര്‍ശനം നടത്താനും യോഗതീരുമാനങ്ങളായി. സംസ്ഥാന കമ്മിറ്റി ഇറക്കുന്ന പോസ്‌റ്ററുകളിലും ലഘുലേഖകളിലും കെ.ഐ.സി റുമിന്റെ പരസ്യം ചേര്‍ക്കുമെന്നും പ്രഭാഷകര്‍ പോകുന്ന വേദികളില്‍ റൂമിനെ പരിചയപ്പെടുത്താനും മീഡിയകളില്‍ പരസ്യം ചെയ്യാനും തീരുമാനമുണ്ടായി. കെ.ഐ.സി ചെയര്‍മാന്‍ സയ്യിദ്‌ പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. സാലിം ഫൈസി കൊളത്തൂര്‍, മുസ്‌ത്വഫ അശ്‌്‌റഫ്‌ കക്കുപ്പടി, മുജീബ്‌ ഫൈസി പൂലോട്‌, അയ്യൂബ്‌ കൂളിമാട്‌, ഉമര്‍ കൊളത്തൂര്‍, റിയാസ്‌ ടി. അലി, മുസ്‌ത്വഫ ഹുദവി, ഉസ്‌മാന്‍ എടത്തില്‍, അമീന്‍ കൊരട്ടിക്കര, നൌഷാദ്‌ താഴെക്കോട്‌,ഉബൈദ്‌ റഹ്‌്‌മാനി പ്രസംഗിച്ചു.

യു. എ. ഇ. നാഷനല്‍ എസ്. കെ. എസ്. എഫ് അവധിക്കൂടാരം വെള്ളിയാഴ്ച

യു. എ. ഇ. നാഷനല്‍ എസ്. കെ. എസ്. എസ്. എഫ്. വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന അവധിക്കൂടാരം 2010 വെക്കേഷന്‍ എജ്യൂടെയ്ന്മെണ്ട് പ്രോഗ്രാം ഷാര്‍ജ കെ എം സി സി. ഓഡിറ്റോറിയത്തില്‍ ആഗസ്ത് 6 വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കും. വിവിധ എമിറേറ്റുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിഭകള്‍ മാറ്റുരക്കുന്ന കലാ-സാഹിത്യ മത്സരങ്ങളും വിജ്ഞാന വിനോദ ക്ലാസുകളും നടക്കും. വൈകുന്നേരം അഞ്ചു മണിക്കു നടക്കുന്ന സമാപന പരിപാടിയില്‍ യു. എ. ഇ സുന്നി കൗന്‍സിലിന്റെയും എസ്. കെ. എസ്. എഫിന്റെയും നേതാക്കള്‍ സംബന്ധിക്കും

കുണ്ടൂര്‍ മര്‍ക്കസ് സമ്മേളനം ഇന്ന് ആരംഭിക്കും


സമസ്ത 11 ലക്ഷം ധന സഹായം അനുവദിച്ചു

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള മദ്രസകളിലെ 141 അധ്യാപകര്‍ക്കായി ക്ഷേമനിധി കമ്മിറ്റി ഈ മാസം 11 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.പ്രതിമാസ ധനസഹായ പദ്ധതിയില്‍ ഇത്രയധികം തുക ഒന്നിച്ചു നല്‍കുന്നത് ആദ്യമാണ്. വീടുനിര്‍മാണം, വിവാഹം, ചികിത്സ തുടങ്ങിയവയ്ക്കാണ് സഹായം.ചേളാരിയില്‍ രണ്ടു കോടി രൂപ ചെലവില്‍ പരീക്ഷാഭവന്‍ കെട്ടിടം നിര്‍മിക്കാനും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തീരുമാനിച്ചു.

ഒന്നു മുതല്‍ 12 വരെയുള്ള മദ്രസ ക്ലാസുകളിലെ പൊതുപരീക്ഷ ഒഴികെയുള്ള പരീക്ഷകളുടെ ചോദ്യക്കടലാസ് വിതരണത്തിനും മറ്റുമുള്ള വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിക്കുക.സെന്‍ട്രല്‍ കൗണ്‍സിലിന്റെ മുഅല്ലിം പെന്‍ഷന് നാലുപേര്‍ കൂടി അര്‍ഹരായി. ഇതോടെ പെന്‍ഷന്‍ പട്ടികയില്‍ 289 പേര്‍ ആയി. 39 വര്‍ഷമെങ്കിലും സര്‍വീസുള്ള മദ്രസാധ്യാപകരില്‍ 60 വയസ്സു തികഞ്ഞവരെ മാത്രമാണ് പെന്‍ഷന്‍ പദ്ധതിക്കു പരിഗണിക്കുന്നത്.

സര്‍വീസിന്റെയും കോഴ്‌സിന്റെയും അടിസ്ഥാനത്തില്‍ മദ്രസാധ്യാപകര്‍ക്കുള്ള വാര്‍ഷിക ആനുകൂല്യം സെപ്റ്റംബറില്‍ നല്‍കും.സി.കെ.എം. സാദിഖ് മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. എം.എം. മുഹയിദ്ദീന്‍ മുസല്യാര്‍, എം. അബൂബക്കര്‍ മൗലവി, പി.ടി. കുഞ്ഞിമുഹമ്മദ് മുസല്യാര്‍, എം.എം. ഇമ്പിച്ചിക്കോയ മുസല്യാര്‍, കൊടക് അബ്ദുറഹിമാന്‍ മുസല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമസ്ത പൊതു പരീക്ഷാ മൂല്യ നിര്‍ണയ ക്യാംപ് സമാപിച്ചു

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ച്, ഏഴ്, 10, 12 മദ്രസാ ക്ലാസുകളിലെ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് സമാപിച്ചു.അഞ്ചു രാപ്പകലുകളിലായി 60 മണിക്കൂര്‍ ചെലവഴിച്ച് 720 മദ്രസാധ്യാപകരാണ് മൂല്യനിര്‍ണയം നടത്തിയത്. 2,10,162 വിദ്യാര്‍ഥികളുടെ 5,71,012 ഉത്തരക്കടലാസുകള്‍ ക്യാംപില്‍ പരിശോധിച്ചു.

സെപ്റ്റംബര്‍ ഒന്നിന് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പ്രഖ്യാപിക്കും.പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ക്യാംപ് സന്ദര്‍ശിച്ചു. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിനു സ്ഥിരമായി പരീക്ഷാഭവന്‍ കെട്ടിടം പണിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ അടക്കം ഒട്ടേറെ പണ്ഡിതരും നേതാക്കളും ക്യാംപ് സന്ദര്‍ശിച്ചു

കുണ്ടൂര്‍ മര്‍ക്കസ് സമ്മേളനം ഇന്ന് (05-08-10)ആരംഭിക്കും

മലപ്പുറം: കുണ്ടൂര്‍ മര്‍ക്കസ് തസ്ഖീഫു ത്വലബ 20-ാം വാര്‍ഷിക സമ്മേളനത്തിന് വ്യാഴാഴ്ച സയ്യിദ് ജിഫിരി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സഈദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വിദ്യാര്‍ഥി ഫെസ്റ്റും ലാബും സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും . പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ശനിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന മതപഠനക്ലാസുകള്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പഠനംപൂര്‍ത്തിയാക്കിയ 67 പേര്‍ക്ക് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ സനദ്ദാനം നിര്‍വഹിക്കുമെന്ന് മര്‍ക്കസ് പ്രിന്‍സിപ്പല്‍ പി.കെ. അബ്ദുല്‍ഗഫൂര്‍ അന്‍സാരി, പി.പി. മുഹമ്മദ് ഫൈസി, അബ്ദുറസാഖ് ഫൈസി, ഹംസ ഹാജി, മുഹമ്മദലി ഫൈസി എന്നിവര്‍ പറഞ്ഞു.

മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങള്‍ അനുസ്മരണം ഓണ്‍ലൈനില്‍

ഒരു ജനതയുടെ ആത്മാവിന്റെ വിളക്കായി പ്രശോഭിച്ച്‌ ഏവരെയും കണ്ണീരിലാഴ്‌ത്തി കടന്നുപോയ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ വിയോഗത്തിന്റെ ഒരു വര്‍ഷം കടന്നു പോയിട്ടും നമ്മുടെ കണ്ണുകള്‍ ഇപ്പോഴും ഈറനണിയുന്നു

.... മഹാനവര്‍കളുടെ പേരിലുള്ള ദിക്‌ര്‍-ദുആ മജ്‌്‌ലിസും അനുസ്‌മരണ പ്രഭാഷണവും വ്യാഴം ഇന്ത്യന്‍ സമയം രാത്രി 11 മണിക്ക്‌ (8.30സൗദി, 9.30യുഎഇ) കേരള ഇസ്‌്‌ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തപ്പെടുന്നു. പ്രമുഖ വാഗ്മിയും സംഘ ശക്തിയുടെ കരുത്തനായ അമരക്കാരനുമായ സത്താര്‍ പന്തലൂര്‍ അനുസ്‌മരണ പ്രഭാഷണം നടത്തും

. Kerala-Islamic-Class-Room®©

കെ. ഐ. സി പ്രഥമ യോഗം ഇന്ന്



കോഴിക്കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ഐ.ടി സെല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂ (കെ.ഐ.സി)മിന്റെ സുപ്രധാന യോഗം ഇന്ന് (വ്യാഴം) വൈകിട്ട്‌ 3 മണിക്ക്‌ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ ചേരും.
ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒരു വര്‍ഷമായി ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കെ.ഐ.സി. ഇതിനകം നിരവധി വിദേശ മലയാളികളുടെയടക്കം വിജ്ഞാന സമ്പാദനത്തിനും സംശയ ദൂരീകരണത്തിനും വഴിയൊരുക്കിയിട്ടുണ്ട്‌. യു.എ.ഇ ഔഖാഫിന്റെ ഏറ്റവും നല്ല പ്രബോധകനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ്‌ കരസ്ഥമാക്കിയ മലയാളി പണ്ഡിതന്‍ അബ്ദുസ്സലാം ബാഖവിയടക്കമുള്ള പണ്ഡിതരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ.ഐ.സി വിദേശത്തും കേരളത്തിലും നടക്കുന്ന സംഘടനാ പ്രോഗ്രാമുകളുടെ ലൈവ്‌ പ്രക്ഷേപണം നടത്തിക്കൊണ്ട്‌ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌.
ക്ലാസ്സ്‌ റൂമിന്റെ ഭാവിപരിപാടികള്‍ ആസൂത്രണം നടത്താനുള്ള ഇന്നത്തെ യോഗത്തില്‍ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാന്‍ സയ്യിദ്‌ പൂക്കോയ തങ്ങള്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അയ്യൂബ്‌ കൂളിമാട്‌, ബശീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, മുസ്തഫ അശ്രഫി, എം. ടി. അബൂബക്കര്‍ ദാരിമി, ആസ്വിഫ്‌ പുളിക്കല്‍, ഉമര്‍ കൊളത്തൂര്‍, റിയാസ്‌ ടി. അലി, മുസ്‌ത്വഫ ഹുദവി മുംബൈ, അമീന്‍ കൊരട്ടിക്കര, ഉസ്മാന്‍ എടത്തില്‍ പങ്കെടുക്കും.

ഖാസിയുടെ മരണം, സി.ബി.ഐ.അന്വേഷിക്കണം

ചെര്‍ക്കള: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെമരണം സി.ബി.ഐ.അന്വേഷിക്കണമെന്ന് ദാരിമീസ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. അബ്ദുള്‍ റഹ്മാന്‍ ദാരിമി ചെര്‍ക്കള അധ്യക്ഷനായി. മുഹമ്മദ് നസ്വിഹ്ദാരിമി, ഇബ്രാഹിം ദാരിമി, അബ്ദുല്‍ ഖാദര്‍ ദാരിമി, എം.എ.കന്തല്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.

ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അശാന്തി ഉണ്ടാകില്ല-സമദാനി

കാഞ്ഞങ്ങാട്: പാണക്കാട് സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിധ്യം ഉണ്ടാവേണ്ട അനിവാര്യ കാലഘട്ടമാണ് ഇന്നത്തേതെന്ന് അബ്ദുസമദ് സമദാനി അഭിപ്രായപ്പെട്ടു.അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന അശാന്തി നിറഞ്ഞ അന്തരീക്ഷംനിലനില്‍ക്കില്ലായിരുന്നുവെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.തങ്ങളുടെ വിയോഗവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞത് മുസ്‌ലീങ്ങള്‍ മാത്രമല്ല. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭാവം പ്രതിഫലിക്കുന്നത് കേരള സമൂഹത്തിന് ഒട്ടാകെയാണ്. പാണക്കാട് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കാനും അത്‌വഴി പൊതുസമൂഹത്തിന് മാതൃകയാകാനും പുതു തലമുറക്ക് കഴിയണമെന്നും സമദാനി പറഞ്ഞു.

ശിഹാബ് തങ്ങളെ അനുസ്മരിച്ചു

തിരൂരങ്ങാടി: പറമ്പില്‍ പീടിക കാക്കത്തടം ഫാറൂഖാബാദ് മഹല്ല് എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി ശിഹാബ് തങ്ങളെ അനുസ്മരിച്ചു.

അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സിദ്ദിഖ് ദാരിമി, മജീദ് മുസ്‌ലിയാര്‍, പി.സി. ബീരാന്‍കുട്ടി, പി.കെ. അബൂബക്കര്‍ ഹാജി, എന്നിവര്‍ നേതൃത്വം നല്‍കി.

തണ്ട്‌കോട് ജുമാമസ്ജിദ് ഉദ്ഘാടനംചെയ്തു

കാളികാവ്: തണ്ട്‌കോടില്‍ പുനര്‍നിര്‍മിച്ച സുല്‍ത്താന്‍ അഖീല്‍മൂസ ജുമാമസ്ജിദ് അബാസലി ശിഹാബ് ഉദ്ഘാടനംചെയ്തു. കാളാവ് സെയ്തലവിമുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുറഹിമാന്‍മുസലിയാര്‍, മഹല്ല് ഖാസി അബ്ദുല്ലഫൈസി, ആദൃശ്ശേരി ഹംസക്കുട്ടിമുസ്‌ലിയാര്‍, അഖീല്‍മൂസ ഇസ്മാഈല്‍, ആരിഫ് അഖീല്‍മൂസ, യു. അബ്ദുല്‍അസീസ്‌വഹബി, എം. അബ്ദുല്‍റഷീദ് അഷറഫി, കെ.വി. അബ്ദുറഹിമാന്‍ദാരിമി, എന്‍.കെ. ബഹാഉദ്ദീന്‍ഫൈസി, പി. അലവി എന്നിവര്‍ പ്രസംഗിച്ചു.

മതത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ ചെറുക്കണം- ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

കാളികാവ്: മതവികാരങ്ങളെ മുറിപ്പെടുത്തി അസഹിഷ്ണുത വളര്‍ത്തുന്ന അതിക്രമങ്ങളെ ചെറുക്കണമെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. മതത്തിന് നിരക്കാത്ത പ്രവണതകളെ തടയുന്നതിന് പണ്ഡിതന്‍മാരും വിശ്വാസികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.കാളികാവ് ബി.ബി. ഓഡിറ്റോറിയത്തില്‍ ഖാസീസ് അസോസിയേഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിസാല്‍ 2010 സംസ്ഥാന അവാര്‍ഡ് നേടിയ ഫരീദ് റഹ്മാനിക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. ഒ. കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, ജലീല്‍ ഫൈസി പുല്ലങ്കോട്, സി. ഹംസ, ഫരീദ് റഹ്മാനി, എം.എം. ദാരിമി, ബഹാഉദ്ദീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

മടവൂര്‍ സി.എം. മഖാം ഉറൂസ്

കൊടുവള്ളി: മടവൂര്‍ സി.എം. മഖാമിലെ ഉറൂസ് മുബാറക് സപ്തംബര്‍ 14 മുതല്‍ 19 വരെ നടത്താന്‍ തീരുമാനിച്ചു. സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ (ചെയ.), എ.പി. നാസര്‍ (ജന. കണ്‍.), വി. ഹുസ്സയിന്‍ ഹാജി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

ലോകത്തെ ഏറ്റവും വലിയ ക്ലോക്ക് റമദാന് ആദ്യ വാരത്തില് പ്രവര്ത്തനമാരംഭിക്കും

മക്ക: പരിശുദ്ധ ഹറമിനടുത്തുള്ള മക്ക ടവര്‍ വാച്ച് ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനമാരംഭിക്കും വഖ്ഫ് പ്രോജക്ടിന്റെ ഭാഗമായി പണിപൂര്‍ത്തിയായി വരുന്ന ടവറിന്റെ ഉച്ചിയില്‍ 601 മീറ്റര്‍ ഉയരത്തിലുള്ള ഘടികാരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇതിനകം സംയോജിപ്പിച്ചു കഴിഞ്ഞു.
മുകളില്‍ അല്ലാഹുവിന്റെ നാമവും ചന്ദ്രക്കലയും മറ്റ് അലങ്കാരങ്ങളും പൂര്‍ത്തിയാക്കിയ ശേഷമേ ക്ലോക്കിന്റെ മണി മുഴക്കം തുടങ്ങൂ.. ടവറിന് മുകളില്‍ ഘടികാരത്തിന്റെ താഴ്ഭാഗത്തുനിന്ന് ചന്ദ്രക്കല ഉള്‍പ്പെടെയുള്ള ഉയരം 251 മീറ്ററാണ്.
വാച്ചിന്റെ മണിമുഴക്കം ഏഴ് കി.മീറ്റര്‍ ദൂരത്ത്് വരെ കേള്‍ക്കാനാവും. അതിലും കൂടുതല്‍ ദൂരത്തുനിന്ന് സമയം നോക്കാനും കഴിയും. ലേസര്‍ രശ്മികള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഘടികാരത്തിന്റെ വെള്ള, പച്ച, കറുപ്പ് നിറങ്ങളിലുള്ള പ്രതലത്തില്‍ നിന്ന് നമസ്‌കാര സമയങ്ങളിലും പെരുന്നാള്‍ പോലുള്ള വിശേഷ സന്ദര്‍ഭങ്ങളിലും പ്രത്യേക രശ്മികള്‍ ബഹിര്‍ഗമിക്കും. മഴ, കാറ്റ്, പൊടിപടലങ്ങള്‍ എന്നിവ കാരണമായുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ ഘടികാരത്തിന് ശേഷിയുണ്ട്.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള് കേരളത്തിന്റെ മഹാനായ പുത്രനായിരുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മതനിരപേക്ഷതയുടെ മാനവികമൂല്യം ദീപ്തമാക്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് രാജ്യത്തിന്റെ സ്‌നേഹാദര സ്മരണ. തങ്ങളുടെ ചരമവാര്‍ഷികത്തില്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നിര്‍വഹിച്ചു.കേരളത്തിന്റെ മഹാനായ പുത്രനായിരുന്നു തങ്ങളെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. ഏറെ സ്വാധീനം ചെലുത്തിയ ആത്മീയാചാര്യന്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പ്രകടമാക്കാനുള്ള ചെറിയൊരു സമ്മാനമാണ് തങ്ങള്‍ സ്മാരക തപാല്‍ സ്റ്റാമ്പ്- പ്രധാനമന്ത്രി പറഞ്ഞു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, മക്കളായ ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.തങ്ങള്‍ സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ യു.പി.എ. സര്‍ക്കാറിനോട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നന്ദി അറിയിച്ചു.

ദാറുല്‍ഹിദായ ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം

എടപ്പാള്‍: ദാറുല്‍ഹിദായയുടെ പ്രസിഡന്റായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ എടപ്പാള്‍ ഡി.എച്ച്.ഒ.എച്ച്.എസില്‍ ചേര്‍ന്ന സമ്മേളനം അനുസ്മരിച്ചു.സമ്മേളനം സി.എം. ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.വി. അശ്‌റഫ് അധ്യക്ഷത വഹിച്ചു. ഖാസിം ഫൈസി പോത്തനൂര്‍, ടി. മൊയ്തീന്‍ മൗലവി, അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍, ശഹീര്‍ അന്‍വരി എന്നിവര്‍ പ്രസംഗിച്ചു.ദിക്‌റ് ദുആ സംഗമത്തിന് കെ.വി. ശരീഫ് ഫൈസി, എ.കെ.കെ. മരക്കാര്‍, അബ്ദുള്‍ഖാദിര്‍ ഫൈസി, മൊയ്തീന്‍കുട്ടി ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.

തങ്ങളുടെ ഓര്‍മയ്ക്ക് തപാല്‍സ്റ്റാമ്പ്

ന്യൂഡല്‍ഹി: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ സ്മരണയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തപാല്‍സ്റ്റാമ്പ് ഇറക്കുന്നു. തിങ്കളാഴ്ച രാവിലെ 10ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങാണ് സ്റ്റാമ്പ് പുറത്തിറക്കുക. ചടങ്ങില്‍ സോണിയാഗാന്ധിയും കേരള എം.പി.മാരും മുസ്‌ലിംലീഗിന്റെ നേതാക്കളും സംബന്ധിക്കും. സമുദായാചാര്യന്‍ എന്നതിനുപുറമെ മതസൗഹാര്‍ദത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ നേതാവിന്റെ സ്മരണാര്‍ഥമാണ് സ്റ്റാമ്പ് പുറത്തിറക്കാന്‍ കേന്ദ്രം തീരുമാനിച്ചതെന്ന് മുസ്‌ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. പറഞ്ഞു.

ശിഹാബ് തങ്ങള്‍ ശക്തിപ്പെടുത്തിയത് ഉദാത്തമായ ഇസ്‌ലാമിക ബോധം -മന്ത്രി ബിനോയ് വിശ്വം



തിരൂര്‍: ഇസ്‌ലാമിന്റെ ഏറ്റവും ഉദാത്തമായ ബോധത്തെയാണ് പാണക്കാട്‌സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ശക്തിപ്പെടുത്തിയതെന്ന് മന്ത്രി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങളുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് തിരൂരില്‍ സംഘടിപ്പിച്ച 'ശിഹാബ് തങ്ങള്‍ ദര്‍ശനം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.'ശിഹാബ് തങ്ങളെ കേരളീയര്‍ കാണുന്നത് കേവലം രാഷ്ട്രീയ നേതാവായല്ല; അദ്ദേഹത്തിന്റെ പിതാവ് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ അതേപടി ഏറ്റുവാങ്ങിയ ആചാര്യനായിട്ടാണ്. ആ ദര്‍ശനത്തിന്റെ പര്യായങ്ങളും പാഠഭേദങ്ങളുമാണ് നാം ഇന്ന് പഠിക്കേണ്ടത്' - ബിനോയ് വിശ്വം പറഞ്ഞു.ഇസ്‌ലാമിന് തീവ്രവാദത്തിന്റെ രക്ഷാകവചമാകാന്‍ കഴിയില്ല. 'ജിഹാദ്' എന്ന വാക്ക് ചോരക്കുരുതിയുടെ പര്യായമായി ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഇത് ശരിയല്ല. ലോകത്തിന്റെ ശത്രുവാണ് ഇസ്‌ലാം എന്ന കാഴ്ചപ്പാട് അമേരിക്കന്‍ സാമ്രാജ്യത്വം ആവിഷ്‌കരിച്ചതാണ്. തീവ്രവാദം ന്യൂനപക്ഷ മതങ്ങളില്‍ മാത്രമല്ല ഭൂരിപക്ഷ മതങ്ങളിലുമുണ്ട് - മന്ത്രി പറഞ്ഞു.സെമിനാറില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഇന്ത്യക്കാകെ അനുകരണീയ മാതൃകയായിരുന്നു ശിഹാബ് തങ്ങള്‍ എന്ന് സെമിനാറില്‍ സംസാരിച്ച ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ആത്മീയതയും രാഷ്ട്രീയവും സമ്മേളിച്ച വിസ്മയമായിരുന്നു ശിഹാബ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് നന്ദി പറയേണ്ടത് ശിഹാബ് തങ്ങള്‍ക്കാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി.ജോര്‍ജ് പറഞ്ഞു. ബാബ്‌റി മസ്ജിദ്, മാറാട് സംഭവങ്ങളില്‍ തങ്ങള്‍ സ്വീകരിച്ച സഹിഷ്ണുതാ നിലപാട് ശ്ലാഘനീയമായിരുന്നു - ജോര്‍ജ് അഭിപ്രായപ്പെട്ടു.സമുദായത്തെ നേര്‍വഴിക്ക് നയിച്ച ആത്മീയ നേതാവാണ് ശിഹാബ് തങ്ങള്‍ എന്ന് പി.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. സമസ്ത പ്രസിഡന്റ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, അഡ്വ.ടി.സിദ്ദീഖ്, അഡ്വ.എന്‍.ഷംസുദ്ദീന്‍ എന്നിവരും ശിഹാബ് തങ്ങളെ അനുസ്മരിച്ചു. കെ.എന്‍.എ.ഖാദര്‍, കുറുക്കോളി മൊയ്തീന്‍, പി.പി.മുഹമ്മദ് ഫൈസി, എം.പി.മുസ്തഫല്‍ ഫൈസി, കെ.മൊയ്തീന്‍ കുട്ടി, എ.മരക്കാര്‍ ഫൈസി, സിദ്ധീഖ് ഫൈസി വാളക്കുളം, കെ.വി.അബൂബക്കര്‍ ഖാസിമി, പുറങ്ങ് അബ്ദുല്ല മൗലവി, കളത്തിങ്ങല്‍ ഹംസഹാജി, തറമ്മല്‍ അബുഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും പി.എം.റഫീഖ് അഹമ്മദ് നന്ദിയും പറഞ്ഞു. സെമിനാറിനു മുമ്പ് പ്രാര്‍ത്ഥനാ സമ്മേളനവും മൗലീദ് പാരായണവും ഉണ്ടായിരുന്നു.

എസ്.കെ.എസ്.എസ്.എഫ്. അംഗത്വ പ്രചാരണം

മുക്കം: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റീയുടെ അംഗത്വപ്രചാരണത്തിന്റെ ഭാഗമായി മുക്കം മേഖലാ ക്ലസ്റ്ററുകളുടെ പ്രഖ്യാപനം കെ.എന്‍.എസ്. മൗലവി നിര്‍വഹിച്ചു. നൂറുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. കുഞ്ഞാലന്‍കുട്ടി ഫൈസി, അലിഅക്ബര്‍, നാസര്‍ കൂടരഞ്ഞി, എന്‍. സിദ്ദിഖ്, പി.ടി. മുഹമ്മദ്, സൈനുദ്ദീന്‍, മുനീര്‍ കൂടത്തായ് എന്നിവര്‍ സംസാരിച്ചു. പി. സഫീര്‍ സ്വാഗതവും മുനീര്‍ പുറായില്‍ നന്ദിയും പറഞ്ഞു.

ശിഹാബ് തങ്ങള് അനുസ്മരണ സെമിനാര് ഇന്ന് തിരൂരില്

തിരൂര്‍: എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് തിരൂരില്‍ ശിഹാബ് തങ്ങള്‍ ദര്‍ശനം അനുസ്മരണ സെമിനാര്‍ സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍, സയ്യിദ് അബîാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, കെ. ആലിക്കുട്ടി മുസല്യാര്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുസമദ് പൂക്കോട്ടൂര്‍, മന്ത്രി ബിനോയ് വിശ്വം, പി.സി. ജോര്‍ജ് എംഎല്‍എ , പി.പി. അബ്ദുല്ലക്കുട്ടി എംഎല്‍എ , പി.എസ്. ശ്രീധരന്‍പിള്ള, ടി. സിദ്ദീഖ്, എന്‍. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് മൗലീദ് പാരായണവും പ്രാര്‍ഥനാ സദസ്സും നടക്കും.