എസ് കെ എസ് എസ് എഫ് ട്രന്റിന്റെ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായുള്ള ടീം ഡ്രൈവ് സമ്പൂർണ്ണ നേതൃ പരിശീലന ക്യാമ്പ് മാർച്ച് 27ഞായറാഴ്ച രാവിലെ മുതൽ കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ ആരംഭിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.
മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷാഹുൽ ഹമീദ് മേൽമുറി, എസ് വി മുഹമ്മദലി, വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ, ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, വർക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.
മുൻ സംസ്ഥാന ചെയർമാൻമാരായ ഡോ.സുലൈമാൻ നീറാട്, റഹീം ചുഴലി, റഷീദ് കൊടിയൂറ, ഇന്റർനാഷണൽ ഫെലോ അലി കെ. വയനാട്, ഡോ. മജീദ് കൊടക്കാട്, ശംസുദ്ധീൻ ഒഴുകൂർ, റഷീദ് കമ്പളക്കാട് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ജില്ലാ ട്രെന്റ് ഇൻചാർജ്ജ് സെക്രട്ടറി, ചെയർമാൻ, കൺവീനർ, കഴിഞ്ഞ സംസ്ഥാന സമിതി അംഗങ്ങൾ, സംസ്ഥാന ഉപസമിതി ചെയർമാൻമാർ എന്നിവർ പങ്കെടുക്കും.
അടുത്ത രണ്ട് വർഷത്തേക്കുള്ള ട്രെന്റിന്റെ പ്രവർത്തന രൂപരേഖയുടെ കരട് പുറത്തിറക്കും.
- SKSSF STATE COMMITTEE
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പുതിയ ചാന്‍സലറും മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം നടന്ന മാനേജിങ് കമ്മിറ്റി യോഗത്തിലാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം ഒഴിവു വന്ന സര്‍കലാശാലാ ചാന്‍സലര്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികളിലേക്ക് സ്വാദിഖലി ശിഹാബ് തങ്ങളെ ഐകകണ്‌ഠേന തെരഞ്ഞെടുത്തത്.
കേരളത്തിനകത്തും പുറത്തുമായി 28 അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍, 4 ഓഫ് കാമ്പസുകള്‍, 60 സ്റ്റഡീ സെന്ററുകള്‍, 12000-ലത്തികം വിദ്യാര്‍ത്ഥികള്‍, 500 ലധികം അധ്യാപകര്‍, 2602 ഹുദവികള്‍ എന്നിവയടങ്ങുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ സംവിധാനങ്ങള്‍ ഇനി സ്വാദിഖലി ശിഹാബ് തങ്ങള്‍ മുന്നോട്ടു നയിക്കും.
എം.എം ബശീര്‍ മുസ്ലിയാര്‍ (1983-1987), സി.എച്ച് ഐദറൂസ് മുസ് ലിയാര്‍ (1987-1994), സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ (1994-2008), സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (2008-2022) എന്നിവരായിരുന്നു ദാറുല്‍ഹുദായുടെ മുന്‍കാല പ്രസിഡന്റുമാര്‍.
2009-ല്‍ ഇസ്‌ലാമിക സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ പ്രഥമ ചാന്‍സലറായി ചുമതലയേറ്റ ഹൈദരലി ശിഹാബ് തങ്ങള്‍ അന്ത്യം വരെ വാഴ്‌സിറ്റിയുടെ ചാന്‍സലറും മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.
ദാറുല്‍ഹുദായുടെ നാഷണല്‍ പ്രൊജക്ട് ചെയര്‍മാനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായി സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ദാറുല്‍ഹുദാ പുംഗനൂര്‍ കാമ്പസ് ചെയര്‍മാനായി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഹാദിയക്കു കീഴില്‍ ബീഹാറിലെ കിഷന്‍ഗഞ്ചിലുള്ള ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടറായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ദാറുല്‍ഹുദായുടെ വിവിധ സംവിധാനങ്ങള്‍ക്ക് നിലവില്‍ നേതൃത്വം നല്‍കുന്നത്.
മാനേജിങ് കമ്മിറ്റി യോഗം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സെക്രട്ടറിമാരായ ഡോ.യു.വി.കെ മുഹമ്മദ്, സി.എച്ച് ത്വയ്യിബ് ഫൈസി, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
- Darul Huda Islamic University
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാര ദ്വൈവാരികക്ക് സര്‍ക്കുലേഷന്‍ വിംഗ് നിലവില്‍ വന്നു. ചെയര്‍മാനായി ശമീര്‍ ഫൈസി കോട്ടോപാടം (പാലക്കാട് ജില്ല), കണ്‍വീനറായി മുഹമ്മദ് കുട്ടി കുന്നുംപുറം (മലപ്പുറം വെസ്റ്റ്) സെക്രട്ടറിയേറ്റ് ഇന്‍ചാര്‍ജ് താജുദ്ദിന്‍ ദാരിമി പടന്ന എന്നിവരെ തെരഞ്ഞെടുത്തു. സമിതി അംഗങ്ങളായി നൂറുദ്ധിന്‍ യമാനി (മലപ്പുറം ഈസ്റ്റ്), അനീസ് വെള്ളിയാലില്‍ (കോഴിക്കോട്), അബ്ദുല്ല ഫൈസി മാണിയൂര്‍ (കണ്ണൂര്‍), കബീര്‍ ഫൈസി (കാസര്‍ഗോഡ്), അന്‍സിഫ് വാഫി (കോട്ടയം), നിസാം കണ്ടത്തില്‍ (കൊല്ലം), അഷ്‌റഫ് ഫൈസി (എറണാകുളം), നജീബ് റഹ്മാനി (തിരുവനന്തപുരം), സത്താര്‍ ദാരിമി (തൃശൂര്‍), കബീര്‍ അന്‍വരി (പാലക്കാട്) സുഹൈല്‍ കൂട്ടുങ്ങല്‍ (ആലപ്പുഴ), മുസ്തഫ വെണ്ണിയോട് (വയനാട്), ബഷീര്‍ ബാഖവി വി.പി.എം (ഇടുക്കി), മുഹമ്മദ് യാസീന്‍ ഫൈസി (ലക്ഷദ്വീപ്), ശുഐബ് നിസാമി (നീലഗിരി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
1997 ആഗസ്റ്റ് 2 ശനിയാഴ്ച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിനു നല്‍കി പ്രകാശനം ചെയ്ത സത്യധാര, മാസികയായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് ദ്വൈവാരികയായി മാറി. സമകാലിക വിഷയങ്ങളില്‍ സമയോചിതമായി ഇടപെടുന്ന സത്യധാര സംഘടനയുടെ നിലപാടുകള്‍, അഭിമുഖങ്ങള്‍, വിവിധ വിശേഷാല്‍ പതിപ്പുകള്‍, പുതിയ എഴുതുകര്‍ക്ക് എഴുത്തസരങ്ങള്‍, ടാലന്റ് ടെസ്റ്റ്, പ്രബന്ധം, കവിതാ രചന, ക്വിസ്സ് മല്‍സരങ്ങള്‍, സത്യധാര സര്‍ക്കുലേഷന്‍ കാമ്പയിന്‍ തുടങ്ങി മറ്റു വിവിധ പദ്ധതികള്‍ സത്യധാര വിംഗ് നടത്തി വരുന്നു.
- SKSSF STATE COMMITTEE
ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ശംസുൽ ഉലമ സ്മാരക സൗധത്തിൽ വെച്ച് സൗത്ത് സോൺ എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. സെയ്യിദ് അബ്ദുല്ല ദാരിമി അൽ ഐദറൂസി അധ്യക്ഷത വഹിച്ചു. എസ്. കെ. ജെ. എം ആലപ്പുഴ ജില്ല പ്രസിഡന്റ് പി. എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സൗത്ത് കേരള എംപവറിംഗ് പ്രോജക്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾക്ക് ഉവൈസ് ഫൈസി ആലപ്പുഴ, ഡോ: ശരീഫ് നിസാമി തിരുവനന്തപുരം , ജലീൽ പുക്കുറ്റി കോട്ടയം എന്നിവർ നേതൃത്വം നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രധാന ഭാരവാഹികളും സഹചാരി ഭാരവാഹികളും പ്രതിനിധികളായി പങ്കെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ ഖാദർ ഹുദവി സെക്രട്ടറിയേറ്റ് അംഗം സ്വാലിഹ് ഇടുക്കി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൾ സലീം റശാദി സ്വാഗതവും അനീസ് റഹ്‌മാൻ മണ്ണഞ്ചേരി നന്ദിയും രേഖപ്പെടുത്തി.
- SKSSF STATE COMMITTEE
പട്ടിക്കാട്: ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജാമിഅഃ നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ സ്ഥാപനങ്ങള്‍ക്ക് ഈ അധ്യയന വര്‍ഷത്തോടെ തുടക്കമാവുമെന്ന് ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ അറിയിച്ചു. ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍, വിവിധ ഖിറാഅത്തുകളുടെ ഇജാസത്തുകള്‍ നല്‍കുന്നതോടൊപ്പം ദൃഢമായ മനഃപ്പാഠ ശേഷി ഉണ്ടാവുന്നതിനാവശ്യമായ ആവര്‍ത്തന പാരായണം മറ്റു പരിശീലനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കരിക്കുലം.
അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സര വേദികളിലേക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക, ഖുര്‍ആന്‍ പഠന രംഗത്തെ അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങള്‍ ഉറപ്പു വരുത്തുക എന്നിവയും പദ്ധതിക്ക് കീഴിലുണ്ടാവും. ഹൈസ്‌കൂള്‍ പഠനം മുതല്‍ ഡിഗ്രി പഠനം വരെ നല്‍കുന്ന സെക്കണ്ടറി വിഭാഗത്തിന് ഏട്ടു വര്‍ഷവും എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് പ്രവേശനം നല്‍കുന്ന സീനിയര്‍ സെക്കണ്ടറി വിഭാഗത്തിന് ഏഴു വര്‍ഷവുമാണ് പഠന കാലാവധി.
യൂജി തലത്തില്‍ ഖുര്‍ആന്‍ നിദാന ശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, ഖുര്‍ആന്‍ ലിപികളും അനുബന്ധ പഠനങ്ങളും, മുതശാബിഹാത്തുല്‍ ഖുര്‍ആന്‍ എന്നിവയോടൊപ്പം പാരമ്പര്യ മത വിഷയങ്ങളും ബഹുഭാഷാ പാണ്ഡിത്യവും വിഭാവനം ചെയ്യുന്നതാണ് സിലബസ്. ഖുര്‍ആന്‍ പഠനത്തിനും ബഹുഭാഷ പരിജ്ഞാനത്തിനും സ്മാര്‍ട്ട് ക്ലാസ്‌റൂം, ലൈബ്രറി തുടങ്ങിയ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ പ്രാഥമികമായി ഒരുക്കിയ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.
യോഗത്തില്‍ ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, ടി.എച്ച് ദാരിമി, ഹാഫിള് അബ്ദുല്ല ഫൈസി, ഹാഫിള് ഇബ്‌റാഹീം ഫൈസി, മുജ്തബ ഫൈസി, ഹാഫിള് സല്‍മാന്‍ ഫൈസി സംബന്ധിച്ചു.
- JAMIA NOORIYA PATTIKKAD
കോഴിക്കോട്: എസ്. കെ എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ദഅ്‌വ വിഭാഗമായ ഇബാദിന് 2022-24 വര്‍ ഷത്തേക്കുള്ള പുതിയ സംസ്ഥാന സമിതി നിലവില്‍ വന്നു. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളാണ് ചെയര്‍മാന്‍. റഫീഖ് ചൈന്നൈ ഇരുമ്പുചോല മലപ്പുറം വെസ്റ്റ് ആണ് ജനറല്‍ കണ്‍വീനര്‍. വൈസ് ചെയര്‍മാനായി ബഷീര്‍ ഫൈസി മാണിയൂര്‍ (കണ്ണൂര്‍) തെരഞ്ഞെടുക്കപ്പെട്ടു. സമിതി മെമ്പര്‍മാരായി ജാബിര്‍ മന്നാനി (തിരുവനന്തപുരം), ഷാനവാസ് ബാഖവി (കൊല്ലം), ഹാഫിസ് ഉനൈസ് ഖാസിമി (കോട്ടയം), ഷാനവാസ് വാഫി (ഇടുക്കി), നൗഫല്‍ വാഫി ആറാട്ടുപുഴ (ആലപ്പുഴ), സിയാദ് ഫൈസി (എറണാകുളം), സിദ്ധീഖ് ഫൈസി (തൃശ്ശൂര്‍), നിസാബുദ്ധീന്‍ ഫൈസി (പാലക്കാട്), ശിഹാബ് ഫൈസി (മലപ്പുറം വെസ്റ്റ്), സാജിഹു ശമീര്‍ അസ്ഹരി (മലപ്പുറം ഈസ്റ്റ് ), യഹ്‌യ വെള്ളയില്‍ (കോഴിക്കോട്), അബ്ദുല്‍ കരീം ഫൈസി (കണ്ണൂര്‍), ഷാജഹാന്‍ വാഫി (വയനാട്), അബ്ദുല്ല റഹ്മാനി (കാസര്‍ഗോഡ്), സിദ്ധീഖ് ഫൈസി ദക്ഷിണ (കന്നട ഈസ്റ്റ്), ഹബീബ് മുസ്ലിയാര്‍ (ദക്ഷിണ കന്നട വെസ്റ്റ്), സലീം ഫൈസി (നീലഗിരി), അബ്ദു റഊഫ് ഫൈസി (ലക്ഷദ്വീപ്), ഹനീഫ ഫൈസി (കൊടക്) എന്നിവരേയും തെരഞ്ഞെടുത്തു.
സ്വയം സംസ്‌കരിക്കുകയും മറ്റുള്ളവരെ സംസ്‌കരിക്കാനാവശ്യമായ പ്രവര്‍ത്തനവുമാണ് ഇബാദിന്റെ ലക്ഷ്യം. വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സും വിവിധ പ്രായക്കാര്‍ക്കനുയോജ്യമായ രീതിയില്‍ ക്രമീകരിച്ച പ്രായാധിഷ്ഠിത ദഅവാ രീതിയും, ദൈവിക ചിന്തയിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച ദാഇമാരും, മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഖാഫിലയായി നിര്‍വഹിക്കുന്ന സംസ്‌കരണ പ്രവര്‍ത്തനവും ഇബാദിന്റെ പദ്ധതികളാണ്.
ലഹരി ബാധിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍നെസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും വളണ്ടിയര്‍മാരും, യുക്തി വാദത്തിലേക്കും മതനിരാസത്തിലേക്കും നയിക്കുന്ന ചിന്തകളില്‍ നിന്ന് യുവതലമുറയെ യഥാര്‍ത്ഥ വിശ്വാസത്തിന്റെ പന്ഥാവിലേക്ക് കൊണ്ടുവരാനും ദീനിന്റെ ശരിയായ വശം കൃത്യമായി പറയാനും പ്രവര്‍ത്തിക്കുന്ന റൈറ്റ് സ്വല്യൂഷനും ഇബാദിന്റെ പദ്ധതികളില്‍ പെടുന്നു.
- SKSSF STATE COMMITTEE
പെരിന്തല്‍മണ്ണ : ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 59-ാം വാര്‍ഷിക 57-ാം സനദ് ദാന സമ്മേളനത്തിന് ഫെസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരി ഒരുങ്ങി. ഇന്ന് വൈകിട്ട് 4.30ന് സിയാറത്തോടെ സമ്മേളനത്തിന് തുടക്കമാവും. കേരളത്തിലെ ഇസ്‌ലാമിക പ്രബോധന നവോന്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ആറ് പതിറ്റാണ്ടായി നായകത്വം വഹിച്ചു കൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യയുടെ സന്തതികള്‍ ലേകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഈ വര്‍ഷം സനദ് നല്‍കപ്പെടുന്ന 339 യുവ പണ്ഡിതരടക്കം 7867 ഫൈസിമാരാണ് ഇതിനകം പഠനം പൂര്‍ത്തിയാക്കി ഫൈസി ബിരുദം നേടിയിട്ടുള്ളത്.
വൈകിട്ട് 5 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും.
നാളെ (തിങ്കള്‍) രാവിലെ 9.30ന് കമ്മറ്റി യോഗവും 11 മണിക്ക് ജനറല്‍ ബോഡിയും നടക്കും. ഉച്ചക്ക് 2 മണിക്ക് സനദ് വാങ്ങുന്ന യുവ പണ്ഡിതന്‍മാര്‍ക്കുള്ള സ്ഥാന വസ്ത്രം വിതരണം ചെയ്യും. സമാപന പൊതു സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാനവും എം.ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യ പ്രഭാഷണവും നിര്‍വ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സ്വമദാനി പ്രസംഗിക്കും. പൊതു പ്രവര്‍ത്തന രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ യു.എ.ഇ സുന്നി കൗണ്‍സില്‍ ആദരിക്കും. അല്‍ മുനീര്‍ പ്രകാശനവും നടക്കും.
ശേഷം നടക്കുന്ന മജ്‌ലിസുന്നൂർ വാര്‍ഷിക സംഗമത്തിന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. മാണിയൂര്‍ അഹ് മദ് മൗലവി, ഏലംകുളം ബാപ്പു മുസ്‌ലിയാർ ഉല്‍ബോധനം നടത്തും.
- JAMIA NOORIYA PATTIKKAD
പാണക്കാട്: 'കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായി' എന്ന പ്രമേയത്തില്‍ ഈ മാസം 5 മുതല്‍ മെയ് 30 വരെ സമസ്ത കേരള സുന്നി ബാലവേദി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജല സംരക്ഷണ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് യൂണിറ്റില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ക്യാമ്പയിന്‍ ഭാഗമായി യൂണിറ്റ്, റെയ്ഞ്ച്, മേഖല, ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തണ്ണീര്‍ പന്തല്‍, പറവകള്‍ക്കൊരു നീര്‍കുടം, കൊളാഷ് നിര്‍മ്മാണം, പോസ്റ്റര്‍ പ്രദര്‍ശനം, ഉല്‍ബോധനം തുടങ്ങിയവ നടക്കും.
ചടങ്ങില്‍ സംസ്ഥാന ചെയര്‍മാന്‍ ഹസൈനാര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജസീബ് മുട്ടിച്ചിറ സ്വാഗതം പറഞ്ഞു. മിയാസലി തങ്ങള്‍ പാണക്കാട്, ദില്‍ഷാദ് ഫറോക്ക്, ഷമീല്‍ പള്ളിക്കൂടം, ഷമീര്‍ പാണ്ടികശാല, മുസമ്മില്‍ കൊളപ്പുറം, റിഷാദ് ചുഴലി, നാഫിഅ, ഏലംകുളം, സ്വാലിഹ് അഹ്‌സനി പാണക്കാട്, മുഫ്‌ലിഹ് അരിമ്പ്ര, മസ്ഹബ് മലപ്പുറം, റഷീക് മഞ്ചേരി, ഇര്‍ഫാന്‍ കരിപ്പൂര്‍, ഹാദി പാണക്കാട് സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen
പുത്തനാശയങ്ങളോടുള്ള സമീപനം പ്രസക്തം: ജിഫ്രി തങ്ങൾ
കൊണ്ടോട്ടി : മതത്തിൽ പുത്തനാശയങ്ങളുമായി കടന്ന് വരുന്നവരോട് അകലം പാലിക്കണമെന്ന സമസ്ത സ്ഥാപക കാലം മുതൽ നിലനിർത്തി വരുന്ന സമീപനം എന്നും പ്രസക്തമാണെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.
സംഘടനാ ശാക്തീകരണവും
സാംസ്കാരിക ഉന്നതിയും ലക്ഷ്യമാക്കി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മനസ്സൊരുക്കം ദൈവാര കാംപയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം
നീറാട് അൽ ഗസ്സാലി ഹെറിറ്റേജിൽ
നിർവ്വഹിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം.
മതവിശ്വാസത്തെ പൂർണമായി ഉൾക്കൊണ്ട് ജീവിക്കുന്ന പുതു തലമുറയെ വാർത്തെടുക്കാൻ ശ്രദ്ധിക്കണമെന്നും നിസ്വാർത്ഥ സേവകർക്കായിരിക്കും അന്തിമ വിജയമെന്നും അദ്ധേഹം ഉദ്ബോധിപ്പിച്ചു.
സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി
സത്താർ പന്തലൂർ,
സലാം ഫൈസി ഒളവട്ടൂർ വിഷയാവതരണം നടത്തി.
മോയിൻ കുട്ടി മാസ്റ്റർ,
സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ,
റഷീദ് ഫൈസി വെള്ളായിക്കോട്,
സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ
സയ്യിദ് മുബഷീർ ജമലുല്ലൈലി തങ്ങൾ, അയ്യൂബ് മാസ്റ്റർ മുട്ടിൽ,
അലവി കുട്ടി ഹാജി
ഒ.പി അഷ്റഫ് കുറ്റിക്കടവ്,
സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ,
സി.ടി ജലീൽ മാസ്റ്റർ,
അനീസ് ഫൈസി,
കെ .ടി ജാബിർ ഹുദവി,
ജലീൽ ഫൈസി അരിമ്പ്ര,
അബൂബക്കർ യമാനി, യൂനുസ് ഫൈസി സംസാരിച്ചു.
- SKSSF STATE COMMITTEE
പെരിന്തൽമണ്ണ : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യഃക്ക് വേണ്ടി തയ്യാറാക്കിയ പുതിയ ലോഗോയുടെ പ്രകാശന കർമ്മം ശൈഖുൽ ജാമിഅ കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ജാമിഅ ജന:സെക്രട്ടറി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ശിയാസ് അഹ്മദ് ഹുദവി പാലത്തിങ്ങലാണ് അന്താരാഷ്ട്ര നിലവാരമുള്ള ലോഗോ രൂപകല്പന ചെയ്തത്.
ചടങ്ങിൽ ജാമിഅ സെക്രട്ടറി കെ.ഇബ്രാഹീം ഫൈസി തിരൂർക്കാട്, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സുലൈമാൻ ഫൈസി ചുങ്കത്തറ, ഒ.ടി.മുസ്തഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി, ഉമർ ഫൈസി മുടിക്കോട്, എ.ടി മുഹമ്മദലി ഹാജി, മുജ്തബ ഫൈസി ആനക്കര, ഹാഫിള് സൽമാൻ ഫൈസി, നാസർ ഫൈസി വയനാട്, ഉസ്മാന്‍ ഫൈസി അരിപ്ര പങ്കെടുത്തു.
പ്രതിസന്ധികളെ ധൈര്യപൂര്‍വം പ്രതിരോധിക്കേണ്ടവരാണ് പണ്ഡിതര്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍
ബാര്‍പേട്ട (ആസാം): ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയുടെ ആസാം ഓഫ് കാമ്പസില്‍ നിര്‍മാണം പൂര്‍ത്തിയായ ഗ്രാന്‍ഡ് മസ്ജിദ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നമസ്‌കാരത്തിനായി തുറന്നു നല്‍കി.
ഏതു കാലത്തെ പ്രതിസന്ധികളെയും ധൈര്യപൂര്‍വം പ്രതിരോധിക്കേണ്ടവരും അതിജയിക്കേണ്ടവരുമാണ് പണ്ഡിതരെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളം ആര്‍ജിച്ചെടുത്ത വിദ്യാഭ്യാസ-സാംസ്‌കാരിക ചൈതന്യം ദേശവ്യാപകമായും അന്താരാഷ്ട്രതലത്തിലും പ്രസരിപ്പിക്കാനുള്ള ദാറുല്‍ഹുദായുടെ ദൗത്യം ശ്രമകരമാണെന്നും ചരിത്രത്തോടൊപ്പം സഞ്ചരിക്കുക മാത്രമല്ല; ചരിത്രം സൃഷ്ടിക്കുക കൂടി പണ്ഡിതര്‍ ചെയ്യേണ്ടതുണ്ടെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പരിതാപകരമായ അവസ്ഥക്കു പരിഹാരം വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണെന്നും തങ്ങള്‍ പറഞ്ഞു.
ആസാമിലെ മതപണ്ഡിത നേതാക്കളും ജനപ്രതിനിധികളും പ്രദേശവാസികളും അടക്കം നൂറുക്കണക്കിന് ആളുകള്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ് ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാന്‍ കാമ്പസിലെത്തിയിരുന്നു. 10130 ചതുരശ്ര അടി വിസ്തൃതിയില്‍ ഇരുനിലകളിലായി പണിത വിശാലമായ പള്ളിയില്‍ ഒരേ സമയം ആയിരം പേര്‍ക്ക് പ്രര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ബാര്‍പേട്ട മണ്ഡലം എം.പി അബ്ദുല്‍ ഖാലക്, എം.എല്‍.എമാരായ ജാകിര്‍ ഹുസ്സൈന്‍ സിക്ദര്‍, അഷ്‌റഫുല്‍ ഹുസ്സൈന്‍, സിദ്ദീഖ് അഹ്മദ്, ആസാം കോട്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗം തലവന്‍ ഡോ. ഫസലുര്‍റഹ്മാന്‍, ഗുവാഹത്തി യൂനിവേഴ്‌സിറ്റി അറബി വിഭാഗം തലവന്‍ ഡോ. മിസാജുര്‍റഹ്മാന്‍ താലൂക്ദാര്‍, ദാറുല്‍ഹുദാ ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ആസാം ഓഫ് കാമ്പസ് പ്രിന്‍സിപ്പാള്‍ സയ്യിദ് മുഈനുദ്ദീന്‍ ഹുദവി വല്ലപ്പുഴ, അബൂബക്കര്‍ ഹാജി മൂസാംകണ്ടി, അബ്ദുര്‍റശീദ് ഹാജി മൂസാംകണ്ടി, മുഫ്തി സുലൈമാന്‍ ഖാസിമി, മുഫ്തി ആലിമുദ്ദീന്‍ ഖാന്‍, അക്കാസ് അലി സാഹിബ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ദിലേര്‍ഖാന്‍, ജാസിം ഓമച്ചപ്പുഴ, ബാവ ഹാജി പാണമ്പ്ര, ബശീര്‍ ഹാജി ഓമച്ചപ്പുഴ, നാസര്‍ വെള്ളില, വി.പി കോയ ഹാജി ഉള്ളണം, ഫൈസല്‍ അങ്ങാടിപ്പുറം തുടങ്ങിയ ദാറുല്‍ഹുദാ - ഹാദിയാ പ്രതിനിധികള്‍ സംബന്ധിച്ചു.
- Darul Huda Islamic University
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 59-ാം വാര്‍ഷിക 57-ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം മാര്‍ച്ച് ഏഴിന് വൈകിട്ട് 7 മണിക്ക് നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തും പുറത്തുമായി നടക്കുന്ന അയ്യായിരിത്തിലേറെ മജ്്‌ലിസുന്നൂര്‍ സദസ്സുകളുടെ വാര്‍ഷിക സംഗമമാണ് ജാമിഅയില്‍ നടക്കുക. സമസ്തയിലെ മുതിര്‍ന്ന പണ്ഡിതന്മാര്‍, പ്രമുഖ സാദാത്തുകള്‍, സൂഫിവര്യമാര്‍, മജ്‌ലിസുന്നൂര്‍ അമീറുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. മജ്‌ലിസുന്നൂര്‍ സദസ്സുകളുടെ പത്താം വാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്.
- JAMIA NOORIYA PATTIKKAD
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന 100 പേര്‍ക്ക് ജീവനോപാധികള്‍ക്കുള്ള സഹായം നല്‍കും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന സമ്മേളനം 2023 ഡിസംബറില്‍ നടത്തും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന മീറ്റില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
കാളാവ് സൈതലവി മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന കണ്‍വീനര്‍ സ്ഥാനത്തേക്ക് മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞു ഹാജിയെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട് ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, സിദ്ദീഖ് നദ്‌വി ചേറൂര്‍, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, കെ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുസ്ഥഫ ബാഖവി കോഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, റാശിദ് ഗസ്സാലി വയനാട്, പ്രവാസി ക്ഷേമനിധി മെമ്പര്‍ രാഗേഷ് എന്നിവര്‍ ക്ലാസെടുത്തു. സമസ്ത പ്രവാസി സെല്‍ വര്‍ക്കിംങ് കണ്‍വീനര്‍ ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതവും മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL
കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി എട്ട് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10459 ആയി.
ഹയാത്തുല്‍ ഇസ്ലാം മദ്റസ ഹാമിദാബാദ്, ഹയാത്തുല്‍ ഇസ്ലാം മദ്റസ അനിലകട്ടെ, നുസ്റത്തുല്‍ ഇസ്ലാം മദ്റസ രാജത്ത്റ ഗുരി (ദക്ഷിണകന്നട), സിറാജുല്‍ഹുദാ മദ്റസ കാട്ടിപ്പള്ളം, ഇര്‍ശാദുല്‍ ഇസ്ലാം അഴീക്കല്‍ ബ്രാഞ്ച് എടച്ചാക്കൈ-അഴീക്കല്‍, ഇര്‍ശാദുല്‍ ഇസ്ലാം കൊക്കാകടവ് ബ്രാഞ്ച് കൊക്കാകടവ് (കാസര്‍ഗോഡ്), മോഡേണ്‍ സെക്കണ്ടറി സ്കൂള്‍ കാഞ്ഞിരങ്ങാട് (കണ്ണൂര്‍), ജെംസ് പബ്ലിക് സ്കൂള്‍ കൂരിയാട് (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
കോഴിക്കോട് : സമസ്ത പ്രവാസി സെല്‍ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ഇന്ന് (15-02-2022) രാവിലെ 10.30ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രവാസി സെല്‍ സംസ്ഥാന പ്രസിഡണ്ട് ആദൃര്‍ശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനാകും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, (ജീവിതം നാട്ടിലും മറുനാട്ടിലും) റാശിദ് ഗസ്സാലി വയനാട് (ധനകാര്യ മാനേജ്‌മെന്റ്) എന്നിവര്‍ വിഷയം അവതരിപ്പിക്കും. കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സിദ്ദീഖ് നദ്‌വി ചേറൂര്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സുപ്രഭാതം ഓണ്‍ലൈന്‍ ചാനല്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യും
- SAMASTHA PRAVASI CELL
ചേളാരി: മത ചിഹ്നങ്ങളോടുള്ള അവമതിപ്പും അപകര്‍ഷതയും വെറുപ്പും വര്‍ധിച്ചുവരുന്നത് രാജ്യത്തിന്റെ ഉന്നത സംസ്‌കൃതിക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ്.കെ.ജെ.എം.സി.സി. നിര്‍വ്വാഹക സമിതി യോഗം ഉണര്‍ത്തി. ഹിജാബിനെ കുറിച്ച് രാജ്യത്ത് നടക്കുന്ന കോലാഹലങ്ങള്‍ അവസാനിപ്പിക്കണമെന്നും മതചിഹ്നങ്ങളെ ആദരിച്ച പാരമ്പര്യം ഭാരതീയ സംസ്‌കാരമായിരിക്കെ അത് നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഹിജാബ് മൗലികാവകാശമായതിനാല്‍ ഈ അവകാശ സംരക്ഷണത്തിന് എല്ലാവരും കൈകോര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചേളാരി മുഅല്ലിം ഓഡിറ്റോറിയം മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.കെ. ഇബ്റാഹീം മുസ്‌ലിയാര്‍, പി.കെ. അബ്ദുല്‍ ഖാദിര്‍ ഖാസിമി, അബ്ദുസ്സ്വമദ് മുട്ടം, എം.എ. ചേളാരി, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.കെ.എസ്. തങ്ങള്‍ എടവണ്ണപ്പാറ, നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി കണ്ണൂര്‍, സി. മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, എ.എം. ശരീഫ് ദാരിമി നീലഗിരി, എ.അശ്‌റഫ് ഫൈസി പനമരം, എം.കെ. അയ്യൂബ് ഹസനി ബാംഗ്ലൂര്‍, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, എം.യു.ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എഛ്. അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, എ.അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോട്ടയം, പി.എ. ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ ആലപ്പുഴ, ശാജഹാന്‍ അമാനി കൊല്ലം, അബ്ദുല്‍ ലത്തീഫ് ദാരിമി ചിക്മഗളുരു സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കെ.ടി. ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള 'ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമന്റ്‌മെന്റ്) ബില്‍-2021' പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും സാമൂഹ്യ വിപത്തുമാണെന്നിരിക്കെ ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു ജനങ്ങളുടെ ബാദ്ധ്യതയാണ്. 15 ദിവസത്തിനകം ഇത് സംബന്ധമായ അഭിപ്രായം രേഖപ്പെടുത്താനാണ് പാര്‍ലിമെന്റ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
rajyasabha.nic.in എന്ന വെബ് സൈറ്റില്‍ 'കമ്മിറ്റീസ്' എന്ന ലിങ്കില്‍ കയറി ബില്ലിനെതിരെ പൊതു ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധമായി 28-ന് വെള്ളിയാഴ്ച ഖത്തീബുമാര്‍ പള്ളികളില്‍ ഉല്‍ബോധനം നടത്തണമെന്നും പൊതു ജനാഭിപ്രായം രേഖപ്പെടുത്തുന്നതിന് സംഘടന പ്രവര്‍ത്തകര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
പെരിന്തല്‍മണ്ണ : ജനുവരി 28,29,30 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 59-ാം വാര്‍ഷിക 57-ാം സനദ് ദാന സമ്മേളനം മാറ്റിവെച്ചതായി ജാമിഅഃ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കോവിഡ് സാഹചര്യവും സര്‍ക്കാര്‍ നിയന്ത്രണങ്ങളും പരിഗണിച്ചാണ് സമ്മേളനം മാറ്റിവെക്കുന്നത്. കോവിഡ് വ്യാപന രൂക്ഷത കുറയുന്നത് അനുസരിച്ച് ഏറ്റവും അടുത്ത സമയത്ത് തന്നെ സമ്മേളനം നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
- JAMIA NOORIYA PATTIKKAD
ഖുര്‍ആനിക പഠനങ്ങളെ സമീപ്പിക്കേണ്ടത് ആധികാരകതയോടെ: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: ഖുര്‍ആനിക പഠനങ്ങളെസമീപ്പിക്കേണ്ട രീതി ശാസ്ത്രം ആധികാരികവും ഗഹനവുമാവണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശംസുല്‍ ഉലമ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ മുണ്ടക്കുളത്ത് ഒരുക്കുന്ന ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തഫ്‌സീര്‍ അല്‍ ഖുര്‍ആനിന്റെ (ഇരിതാഖ്) പ്രൊജക്ട് ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ് ലാമിക പഠനങ്ങള്‍ക്ക് ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുന്ന അഹ്‌ലുസുന്നയുടെ പ്രാമാണിക തഫ്‌സീറുകളെ അവലംബമാക്കിയാവണം ഇത്തരം പഠനങ്ങളെ സമീപ്പിക്കേണ്ടതെന്നും ഇത്തരം പഠനങ്ങളിലൂടെ ഖുര്‍ആനിന്റെ സത്യ സന്ദേശം സമൂഹത്തിന് ബോധ്യപ്പെടുത്തേണ്ടത് പണ്ഡിതന്മാരുടെയും വിശ്വാസികളുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വലിയൊരു ദൗത്യത്തിനാണ് ശംസുല്‍ ഉലമ ഇസ്ലാമിക് കോംപ്ലക്‌സ് ഒരുങ്ങുന്നത്. ഖുര്‍ആനിന്റെ ആഴമറിഞ്ഞ പണ്ഡിതനായ ശംസുല്‍ ഉലമയുടെ അന്ത്യാഭിലാഷമാണ് ഇതോടുകൂടി പൂവണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷ അറിഞ്ഞത് കൊണ്ട് മാത്രം ഖുര്‍ആനിനെ കൃത്യമായി വ്യാഖ്യാനിക്കാനാവില്ല. ഭാഷയെ പോലെ തന്നെ ഖുര്‍ആനിന്റെ ആശയങ്ങളും ആഴത്തിലറിഞ്ഞ് വേണം ഖുര്‍ആനിനെ വ്യാഖ്യാനം ചെയ്യാന്‍. യോഗ്യരായ പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുകയാണ് ഇരിതാഖിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ എസ്.എം.ഐ.സി പ്രസിഡന്റ് സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നമ്മുടെ ജീവിതത്തില്‍ കൈവന്ന വലിയൊരു സൗഭാഗ്യമാണ് ഇരിതാഖെന്നും അന്താരാഷ്ട്രതലത്തിലേക്ക് യോഗ്യരായ പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കാന്‍ ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലായ യൂണിവേഴ്‌സിറ്റി സീനിയര്‍ പ്രൊഫസര്‍ ഡോ. സയ്യിദ് മൂസ അല്‍ ഖാളിമി തങ്ങള്‍ മലേഷ്യ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മാനു തങ്ങള്‍ വെല്ലൂര്‍ പദ്ധതിയുടെ വിഡിയോ പ്രകാശനം ചെയ്തു. എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രഖ്യാപനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി പദ്ധതി വിശദീകരിച്ചു. ബോര്‍ഡ് അംഗങ്ങളുടെ പ്രഖ്യാപനം മുസ്തഫ മുണ്ടുപാറ നടത്തി. സമസ്ത മുശാവറ അംഗങ്ങളായ എം.പി മുസ്തഫല്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അലവിക്കുട്ടി എ.കെ ഒളവട്ടൂര്‍, പൂക്കോയ തങ്ങള്‍, സിദ്ധീഖ് ഹാജി എറണാകുളം, ഡോ. കെ.പി ഹസന്‍ ശരീഫ് വാഫി സംസാരിച്ചു. ശംസുല്‍ ഉലമ ഇസ് ലാമിക് കോംപ്ലക്‌സ് ജന.സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം സ്വാഗതവും പി.മുഹമ്മദ് കാമില്‍ കരിപ്പൂര് നന്ദിയും പറഞ്ഞു.
- Jamia Jalaliyya Mundakkulam
കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെടവര്‍ക്ക് സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം ജനുവരി 21-ന് വൈകുന്നേരം 3 മണിക്ക് നടക്കും. ശിലാസ്ഥാപന കര്‍മ്മത്തോടനുബന്ധിച്ച് കൂട്ടിക്കല്‍ നാരകംപുഴ മദ്റസ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍മാരായ ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസ്സന്‍ ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍മാരായ ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബു ശമ്മാസ് മുഹമ്മദലി മൗലവി, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, സിറാജുദ്ദീന്‍ അല്‍ ഖാസിമി, പി.കെ സുബൈര്‍ മൗലവി, അയ്യൂബ് ഖാന്‍, ഇല്ല്യാസ് മൗലവി, ഒ.കെ അബ്ദുസ്സലാം, അസീസ് ബഡായില്‍, സക്കീര്‍ ഹുസയിന്‍ ചിറക്കല്‍, അബ്ദുല്‍കലാം, ആരിഫ് പരീദ് ഖാന്‍, കെ.എ ശരീഫ് കുട്ടി ഹാജി തുടങ്ങിയര്‍ സംബന്ധിക്കും.
- Samasthalayam Chelari
തിരൂരങ്ങാടി: കൊറോണ രോഗവ്യാപനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ മമ്പുറം മഖാമില്‍ വ്യാഴായ്ചകളില്‍ നടന്നു വരാറുള്ള മമ്പുറം സ്വലാത്ത് മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ സംപ്രേഷണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും സ്വലാത്തില്‍ പങ്കെടുക്കുന്നതിനായി മഖാമില്‍ വരേണ്ടതില്ലെന്നും വിശ്വാസികള്‍ സഹകരിക്കണമെന്നും മഖാം മാനേജ്‌മെന്റ് അറിയിച്ചു.
- Darul Huda Islamic University
ചേളാരി: കോവിഡ് വ്യാപനം ശക്തമായത് മൂലം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസകളില്‍ 2022 ജനുവരി 21 മുതല്‍ പൊതുപരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകള്‍ ഓഫ് ലൈനായും മറ്റു ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയും പ്രവര്‍ത്തിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയുമായിരിക്കും മദ്റസകള്‍ പ്രവര്‍ത്തിക്കുക.
- Samasthalayam Chelari
തിരൂരങ്ങാടി: മിഅ്‌റാജ് രാവിനോടനുബന്ധിച്ച് ദാറുല്‍ഹുദായില്‍ നടന്നു വരാറുള്ള ദുആ സമ്മേളനവും ബിരുദദാനവും ഫെബ്രുവരി 28 ന് തിങ്കളാഴ്ച നടത്താന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് യോഗത്തില്‍ തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, വി.പി മാമുട്ടി ഹാജി, കെ. കുട്ട്യാലി ഹാജി പറമ്പില്‍പീടിക, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, എം.എ ചേളാരി, ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, എം.എം. കുട്ടി മൗലവി, പി.കെ അബ്ദു റശീദ് ഹാജി ചെമ്മാട്, എം.സി ഹംസക്കുട്ടി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, താനാളൂര്‍ അബ്ദുല്ലക്കുട്ടി ഹാജി, കെ.പി ചെറീത് ഹാജി, കബീര്‍ ഹാജി ഓമച്ചപ്പുഴ, കാമ്പ്രന്‍ ബാവ ഹാജി, വി.പി കോയ ഹാജി ഉള്ളണം, മുസ്ഥഫ ഹുദവി ആക്കോട്, ഗ്രാന്റ് കുഞ്ഞാലന്‍ ഹാജി, ക്രസന്റ് ബാവ ഹാജി പാണമ്പ്ര, എം.അബ്ദുറഹ്മാന്‍ കുട്ടി ചെമ്മാട് എന്നിവര്‍ പങ്കെടുത്തു.
- Darul Huda Islamic University
വെളിമുക്ക്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി.കെ മൂസക്കുട്ടി ഹസ്രത്തിനെയും, ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരെയും, ട്രഷററായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (വൈസ് പ്രസിഡണ്ട്), ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് (സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പര്‍മാരായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, എം.സി മായിന്‍ഹാജി, വി മോയിമോന്‍ ഹാജി മുക്കം, ടി.കെ പരീക്കുട്ടി ഹാജി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് എന്നിവരെയും തെരഞ്ഞുടത്തു.
വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഹൈദര്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എ.സി മായിന്‍ ഹാജി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. യു.വി.കെ മുഹമ്മദ്, ടി.എസ് മൂസ ഹാജി, എം.ടി ഹംസ മാസ്റ്റര്‍, പി.മാമുക്കോയ ഹാജി, സി.എച്ച് മഹ്മൂദ് സഅദി, പി.എസ് അബ്ദുല്‍ജബ്ബാര്‍, യു.മുഹമ്മദ് ഷാഫി ഹാജി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കാടാമ്പുഴ മൂസ ഹാജി, എസ്.കെ ഹംസ ഹാജി, സി.കെ. കെ.മാണിയൂര്‍, അബ്ദുറഹിമാന്‍ കല്ലായി, സാദാ ലിയാഖത്തലി ഹാജി, കെ.ടി കുഞ്ഞാന്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.അബ്ദുല്‍ഖാദിര്‍ ഫൈസി, എസ്.വി മുഹമ്മദലി മാസ്റ്റര്‍, സി.കെ അബ്ദുറഹിമാന്‍ ഫൈസി, അബ്ദുല്‍റശീദ് ഹാജി പുത്തൂര്‍, വൈ.എം ഉമ്മര്‍ ഫൈസി, ഇ.അലവി ഫൈസി കൊളപ്പറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി, ഇ.കെ അബ്ദുല്‍സലാം ഹാജി, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.കെ ഇബ്റാഹീം മുസ്ലിയാര്‍, കെ.പി മുഹമ്മദ് ശരീഫ് ഫൈസി, മുഹമ്മദ് റഫീഖ് ഹാജി കൊടാജെ, സയ്യിദ് മുഹ്സിന്‍ കോയ തങ്ങള്‍, ഹസ്സന്‍ ആലംകോട് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
കോഴിക്കോട് : മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് സമാപന സമ്മേളനം നാളെ (16 ന് ഞായറാഴ്ച) മലപ്പുറത്ത് നടക്കും .
സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ നടന്ന മലബാർ സമരത്തെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് മലബാർ ഹിസ്റ്ററി കോൺഗ്രസ്സ്. എസ് കെ എസ് എസ് എഫിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷമായി നടന്നു വന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണിത്. മലബാറിൽ നടന്ന സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും,സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങി നാല്പത് പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.
രാവിലെ 9 മണി മുതൽ മലപ്പുറം സുന്നി മഹലിൽ സജ്ജമാക്കുന്ന ഏറനാട്, വള്ളുവനാട് എന്നീ രണ്ട് വേദികളിൽ ഗവേഷണ പ്രബന്ധാവതരണങ്ങൾ നടക്കും. അധ്യാപകർ, ഗവേഷകർ, മാധ്യമ രംഗത്തെ പ്രമുഖർ, ചരിത്ര വിദ്യാർത്ഥികൾ എന്നിവരാണ് വിവിധ വിഷയങ്ങളെ അധികരിച്ച പ്രബന്ധങ്ങൾ അവതരിപ്പിക്കുക. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, അബൂബക്കർ സിദ്ധീഖ് ഐ.എ.എസ്, ഡോ. എം.എച്ച് ഇല്യാസ് പ്രമുഖ ചരിത്രകാരൻമാരായ ഡോ പി. പി. അബ്ദുൽ റസാഖ്, ഡോ. ശിവദാസൻ പി, ഡോ. മുഹമ്മദലി ടി തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ സംബന്ധിക്കും.
വൈകിട്ട് 4 മണിക്ക് മലപ്പുറം കുന്നുമ്മൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരക ടൗൺ ഹാളിൽ സമാപന സമ്മേളനം നടക്കും. കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, പി. ഉബൈദുല്ല എം.എൽ.എ, സലീം എടക്കര, മുജീബ് കാടേരി തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
- SKSSF STATE COMMITTEE
ചെമ്മാട്: ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൊതു വിദ്യാഭ്യാസ വിഭാഗം സെൻ്റർ ഫോർ പബ്ലിക് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് സിപെറ്റ്-ന്കീഴിൽ നടന്നുവരുന്ന മഹ്ദിയ്യ സ്ഥാപനങ്ങളുടെ കലാമത്സരമായ മഹ്ദിയ്യ ഷീ ഫെസ്റ്റ് ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
5 സോണുകളായി നടത്തപ്പെടുന്ന മത്സരത്തിൻ്റെ സ്റ്റേജിതര പരിപാടികൾ ഈ മാസം 20 ന് വിവിധ സ്റ്റഡി സെൻ്ററുകളിൽ നടക്കും. സി സോൺ ഡി സോൺ മത്സരങ്ങൾ ഈ മാസം 23 ന് മലപ്പുറം ജില്ലയിലെ തൃപ്പനച്ചി അൽഫാറൂഖ് അക്കാദമിയിലും പടിഞ്ഞാറ്റുമുറി ഫസ്ഫരി വുമൺസ് കോളേജിലും നടക്കും. ഇ സോണ് 25 ന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഇസ്ലാമിക് സെൻ്റർ വുമൺസ് കോളേജിലും എ സോൺ മത്സരങ്ങൾ 29 ന് കാസർഗോഡ് കൈതക്കാട് അൽ വർദ വിമൻസ് കോളേജിലും ബി സോൺ മത്സരങ്ങൾ 30 ന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മിസ്ബാഹുൽ ഹുദാ വിമൻസ് കോളേജിലും നടക്കും.
- Darul Huda Islamic University
റിയാദ്: സമസ്ത യുവജന വിഭാഗം നേതാവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ നിശ്ചയിച്ച, സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്‌ഐസി) സഊദി നാഷണൽ കമ്മിറ്റി സമിതി കോർഡിനേറ്റർ കൂടിയായ അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ അന്യായമായി കേസ് ചുമത്തിയ പോലീസ് നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. തെന്നല പഞ്ചായത്ത് മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തില്‍ കൊവിഡ് നിയമം ലംഘിച്ചെന്ന് കാണിച്ചാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനും പൊതുസമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ചിരുന്നു.
തികച്ചും അച്ചടക്കത്തോടെയും പൂർണ്ണ അനുമതിയുടെയും നടന്ന പരിപാടിയിൽ നേതാക്കൾക്കെതിരെ കേസ് ചുമത്തിയത് നീതീകരിക്കാനാവില്ല. ഇതിലും വലിയ കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സർക്കാർ ഭാഗത്തു നിന്ന് തന്നെയും ഉണ്ടായിട്ടും ആർക്കെതിരെയും നടപടികൾ എടുത്തിട്ടില്ല. കൊവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന സി.പി.എം സമ്മേളനങ്ങള്‍ക്കോ ബി.ജെ.പി സമ്മേളനങ്ങള്‍ക്കോ എതിരെ തിരൂരങ്ങാടിയില്‍ പോലീസ് കേസുകൾ എടുത്തിട്ടില്ല. തലപ്പാറയില്‍ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിനെതിരെയും തെന്നല പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന സി.പി.എം മാര്‍ച്ചിനെതിരെയും കേസെടുക്കാതെയാണ് സമസ്ത നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തികച്ചും അച്ചടക്കത്തോടെയും നിയമാനുസൃതമായും മാത്രം പരിപാടികൾക്ക് നേതൃത്വം നൽകിയവർക്കതിരെ കേസുകൾ ചുമത്തുന്നത് സമുദായത്തെ ഭയപ്പെടുത്തി മൂലക്കിരുത്താമെന്ന ഗൂഡ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു. അത്തരം നിലപാടുകൾക്കെതിരെ സമൂഹം ശക്തമായി പ്രതികരിക്കുമെന്നും ഇത്തരം നിലപാടുകൾ ജനാധിപത്യ സംവിധാനങ്ങളിൽ ഭൂഷണമല്ലെന്നും കേസുകൾ പിൻവലിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു.
ജനുവരി അഞ്ചിന് വൈകീട്ട് 7.45ന് പൂക്കിപറമ്പിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുത്തതിനാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി. മൊയ്തീന്‍, പി.കെ. റസാഖ്, സിദ്ദീഖ് ഫൈസി ഷേക്ക്, സിദ്ദീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ. ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെയും തിരൂരങ്ങാടി പോലീസ് കേസ് ചുമത്തിയത്.
- abdulsalam
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ സ്വദേശി ദര്‍സുകള്‍ കൂടുതല്‍ സജീവമാക്കാന്‍ തീരുമാനമായി. ദര്‍സുകളുടെ നടത്തിപ്പ് ചുമതലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇനെക്കൂടി പങ്കാളികളാക്കും. നിലവിലുള്ള സിലബസ് പരിഷ്‌കരിക്കാനും കേന്ദ്രീകൃത പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്താനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വദേശി ദര്‍സ് സ്റ്റേറ്റ് അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവില്‍ പള്ളി ദര്‍സുകളില്ലാത്ത മഹല്ലുകളിലാണ് സ്വദേശി ദര്‍സുകള്‍ ആരംഭിക്കേണ്ടത്.
മാര്‍ച്ച് ആദ്യ പകുതിയില്‍ സ്വദേശി ദര്‍സുകളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ എസ്.എം.എഫിന്റെയും ജംഇയ്യത്തുല്‍ ഖുത്വബാഇന്റെയും സംയുക്ത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് ജില്ലാ സമിതികള്‍ രൂപീകരിക്കണം. ഇരു സംഘടനകളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരടക്കം പതിനൊന്നംഗങ്ങളാണ് സമിതിയിലുണ്ടാവേണ്ടത്. ജില്ലാ കോഡിനേറ്റര്‍ എക്‌സ് ഒഫീഷ്യോ മെമ്പറായിരിക്കും. പാഠ പുസ്തകങ്ങളുടെയും പരീക്ഷ പേപ്പറുകളുടെയും വിതരണത്തിന് പ്രത്യേക കേന്ദ്രങ്ങള്‍ നിശ്ചയിക്കണം.
സ്വദേശി ദര്‍സ് സ്റ്റേറ്റ് അക്കാദമിക് കൗണ്‍സില്‍ പുന:സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.ഉമര്‍ ഫൈസി മുക്കം (ചെയര്‍മാന്‍), യു.മുഹമ്മദ് ശാഫി ഹാജി, നാസര്‍ ഫൈസി കൂടത്തായി (വൈ.ചെയര്‍മാന്‍മാര്‍), ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് (ജന. കണ്‍വീനര്‍), ഹംസ റഹ്മാനി കൊണ്ടിപറമ്പ് (വര്‍.കണ്‍വീനര്‍), എ.കെ.ആലിപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി ചെമ്മാട് (ജോ. കണ്‍വീനര്‍മാര്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, സലാം ഫൈസി മുക്കം, സ്വാലിഹ് അന്‍വരി ചേകനൂര്‍, ഒ.എം.ശരീഫ് ദാരിമി കോട്ടയം, പി.സി.ഉമര്‍ മൗലവി വയനാട്, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, യാസിര്‍ ഹുദവി കാസറഗോഡ്, നൂറുദ്ദീന്‍ ഹുദവി കണ്ണൂര്‍, ആസിഫ് വാഫി വയനാട്, കെ.എന്‍.എസ്.മൗലവി കോഴിക്കോട്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, സ്വാദിഖ് അലി ഹുദവി മലപ്പുറം (മെമ്പര്‍മാര്‍ ) എന്നിവരടങ്ങിയതാണ് അക്കാദമിക് കൗണ്‍സില്‍.
നാസര്‍ ഫൈസി കൂടത്തായി ചെയര്‍മാനായി പരീക്ഷാ ബോര്‍ഡും ഹംസ റഹ്മാനി കൊണ്ടിപറമ്പ് ചെയര്‍മാനായി പാഠ പുസ്തക പരിശോധനാ സമിതിയും രൂപീകരിച്ചു.
യോഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മുക്കം ഉമര്‍ ഫൈസി അധ്യക്ഷനായി. എ.കെ. ആലിപ്പറമ്പ് സ്വാഗതവും ഹംസ റഹ് മാനി കൊണ്ടിപമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION
കോട്ടക്കൽ :എസ്. കെ. എസ്.എസ് എഫ് ട്രെൻഡ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് 'കനൽ ' കോട്ടക്കൽ റെഡ് ബ്രിക്സ് ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ചു. ട്രെന്റ് സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ ട്രെന്റ് ചെയർമാൻ,കൺവീനർ ട്രെൻഡ് സെക്രട്ടറിമാർ എന്നിവരായിരുന്നു ക്യാമ്പ് പ്രതിനിധികൾ. കഴിഞ്ഞ ആറു മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത രണ്ട് മാസത്തെ പ്രവർത്തനങ്ങൾ സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്യുകയുമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
വിവിധ മത്സര പരീക്ഷകളായ എൽ. എസ്.എസ്,യു.എസ്. എസ്,എൻ. എം.എം. എസ്,എൻ.ടി.എസ്.സി, കെ.വി പി വൈ, തുടങ്ങിയ പ്രൈമറി ക്ളാസ് മുതൽ ഹയർ സെക്കണ്ടറി ക്ളാസ് വരെയുള്ള മുഴുവൻ മത്സര പരീക്ഷകൾക്കും ഓൺലൈനിലും ഓഫ് ലൈനിലുമായി ഓറിയന്റേഷനും കോച്ചിംഗും നൽകാൻ ക്യാമ്പിൽ പദ്ധതിയായി. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് സഹായകമായ മിഷൻ എ പ്ലസ് ക്യാമ്പയിൻ ജനു.15 മുതൽ മാർച്ച് 15 വരെ യുള്ള കാലയളവിൽ നടത്തും. യൂണിറ്റ് ട്രെന്റ് സെക്രട്ടറിമാർക്കും ടി ആർ ബി അംഗങ്ങൾക്കും ക്യാമ്പയിന്റെ മുന്നോടിയായി പരിശീലനം നൽകും.
എക്സിക്യൂട്ടീവ് ക്യാമ്പിന്റെ ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിച്ചു. ചെയർമാൻ റഷീദ് കോടിയൂറ അധ്യക്ഷത വഹിച്ചു.ആശിഖ് കുഴിപ്പുറം ഷബീർ മുസ്ല്യാർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ഡോ,അബ്ദുൽ ഖയ്യൂം കടമ്പോട്, അനസ് പൂക്കോട്ടൂർ കെ.കെ മുനീർ വാണിമേൽ, സിദ്ദീഖുൽ അക്ബർ വാഫി, നാസർ മാസ്റ്റർ കൊല്ലം, ഷെമീർ ഹംസ തിരുവനന്തപുരം, ജിയാദ് എറണാകുളം, ബാബു മാസ്റ്റർ പാലക്കാട്, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വിവിധ ജില്ലകളുടെ ഭാരവാഹികളായ സാജിർ കൂരിയാട്, ജമാൽ ഹുദവി, റിയാസ് തളീക്കര, റാഫി വാഴയൂർ, സലാം മലയമ്മ, സൽമാൻ പല്ലാർ, മുനവ്വർ ഫൈരൂസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ട്രെന്റ് സംസ്ഥാന കൺവീനർ ഷാഫി മാസ്റ്റർ ആട്ടീരി സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ മാലിക് ചെറുതുരുത്തി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
കെ. സുധാകരൻ എം. പി ഉദ്ഘാനം ചെയ്യും
കോഴിക്കോട് : മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് സമാപന സമ്മേളനം 16 ന് ഞായറാഴ്ച മലപ്പുറത്ത് നടക്കും.
സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ നടന്ന മലബാർ സമരത്തെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് മലബാർ ഹിസ്റ്ററി കോൺഗ്രസ്സ്. എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷമായി നടന്നു വന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണിത്.
മലബാറിൽ നടന്ന സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും, സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങി നാല്പത് പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.
രാവിലെ 9 മണി മുതൽ മലപ്പുറം സുന്നി മഹലിൽ സജ്ജമാക്കുന്ന ഏറനാട്, വള്ളുവനാട് എന്നീ രണ്ട് വേദികളിൽ ഗവേഷണ പ്രബന്ധാവതരണങ്ങൾ നടക്കും. അധ്യാപകർ, ഗവേഷകർ, മാധ്യമ രംഗത്തെ പ്രമുഖർ, ചരിത്ര വിദ്യാർത്ഥികൾ എന്നിവരാണ് വിവിധ വിഷയങ്ങളെ അധികരിച്ച പ്രബന്ധങ്ങൾ അവതരിപ്പിക്കുക. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, അബൂബക്കർ സിദ്ധീഖ് ഐ. എ. എസ്, ഡോ. എം. എച്ച് ഇല്യാസ് തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ സംബന്ധിക്കും.
വൈകിട്ട് 4 മണിക്ക് മലപ്പുറം കുന്നുമ്മൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരക ടൗൺ ഹാളിൽ സമാപന സമ്മേളനം നടക്കും. കെ. പി. സി. സി പ്രസിഡൻ്റ് കെ. സുധാകരൻ എം. പി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
- SKSSF STATE COMMITTEE
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10451 ആയി.
ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കട്ടക്കുളം (കണ്ണൂര്‍), മദ്‌റസത്തുല്‍ ബയാന്‍ നെടുംപറമ്പ് (മലപ്പുറം), അല്‍മദ്‌റസത്തു ഉമറുബ്‌നുല്‍ ഖത്താബ് പോക്കുപ്പടി (പാലക്കാട്), അല്‍ഹുദാ മദ്‌റസ പനമുക്ക് (തൃശ്ശൂര്‍), മീലാദെ ശരീഫ് മദ്‌റസ കായംകുളം (ആലപ്പുഴ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ബോഡി യോഗം 2022 ജനുവരി 15ന് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേരാന്‍ തീരുമാനിച്ചു. കോട്ടയം ജില്ലയിലെ കുട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടനെ ആരംഭിക്കാന്‍ തീരുമാനിച്ചു.
പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി. ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.സി. മായിന്‍ ഹാജി, എം.പി.എം. ഷരീഫ് കുരിക്കള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
റിയാദ്: വിദേശത്തുനിന്ന് വരുന്നവർക്ക് നിർബന്ധിത ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സർക്കാറുകൾ പിന്മാറണമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പട്ടു. കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് ഇത്തരമൊരു നിർദേശം സർക്കാരുകൾ മുന്നോട്ട് വെച്ചത്. എന്നാൽ, വ്യാപകമായി സർക്കാർ ആഘോഷങ്ങളും പരിപാടികളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടക്കുന്നത്. പാർട്ടി സമ്മേളനങ്ങളും ഫുട്ബോൾ മേളകളും ഉദ്ഘാടന മാമാങ്കങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ നടത്താൻ അനുവദിക്കുമ്പോൾ ശക്തമായ മുൻകരുതലുകളും, ടെസ്റ്റുകൾക്കും വിധേയമായി എത്തുന്ന പ്രവാസികളെയാണ് വീടുകളിൽ തളച്ചിടാൻ നിർബന്ധിക്കുന്നത്. മണിക്കൂറുകൾക്കുളിൽ വിവിധ കൊവിഡ് പരിശോധനകളും ബൂസ്റ്റർ ഡോസുമടക്കം വാക്‌സിനുകളും എടുത്ത് എത്തുന്ന പ്രവാസികൾക്ക് മാത്രമായി ഏഴു ദിവസ നിർബന്ധ ക്വാറന്റൈൻ എന്നത് ബുദ്ധി ശൂന്യമാണെന്നും പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ മാത്രമാണെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.
കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന തീരുമാനം പുന:പരിശോധിക്കണമെന്നും ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ വേണ്ട മുൻകരുതൽ സംസ്ഥാന സർക്കാർ തന്നെ മാതൃകാപരമായി നടപ്പിലാക്കാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുറഞ്ഞ ദിവസത്തേക്ക് മാത്രം നാട്ടിൽ വരുന്ന പ്രവാസികളെ ഇത് തീർത്തും നിരാശരാക്കുന്നതാണ്. സ്വന്തം നാട്ടിലേക്ക് വരുന്നതിൽ നിന്ന് പോലും ഇവരെ ഇത് പിന്തിരിപ്പിക്കാൻ കാരണമാകും.
നമ്മുടെ നാട്ടിൽ കൊവിഡ് വ്യാപനത്തിന് കാരണക്കാർ പ്രവാസികളാണ് എന്ന രീതിയിൽ പ്രവാസി സമൂഹത്തെ രണ്ടായി തരം തിരിച്ചു കാണുന്ന സർക്കാരുകളുടെ സമീപനം അത്യന്തം ഖേദകരവും പ്രതിഷേധാർഹമാണെന്നും പ്രവാസികളെ എന്നും രണ്ടാം കിട പൗരന്മാരായി കണ്ടു അശാസ്ത്രീയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടരുന്ന സർക്കാരിന്റെ ഈ പീഡന നയത്തിനെതിരെ മുഴുവന്‍ പ്രവാസി സമൂഹവും ശക്തമായി രംഗത്ത് വരണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. വർക്കിങ് സിക്രട്ടറി മുഹമ്മദ് റാഫി ഹുദവി ഉദ്ഘാടനം ചെയ്‌തു. സൈതലവി ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. ട്രഷറർ ഇബ്‌റാഹീം യുകെ, ബഷീർ ബാഖവി, സൈദലവി ഫൈസി, ഉസ്‌മാൻ ഇടത്തിൽ, അബ്‌ദുറഹ്‌മാൻ പൂനൂർ, അബ്‌ദുസ്സലാം കൂടരഞ്ഞി, ബാസ്വിത് വാഫി, അബ്ദുറഹ്മാൻ ദാരിമി, മുനീർ ഹുദവി, സയ്യിദ് ജമലുല്ലൈലി തങ്ങൾ, ഫരീദ് ഐക്കരപ്പടി, ശറഫുദ്ധീൻ മുസ്ല്യാർ, മുസ്തഫ ദാരിമി എന്നിവർ സംസാരിച്ചു. ജനറൽ സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ സ്വാഗതവും അബൂബക്കർ താമരശ്ശേരി നന്ദിയും പറഞ്ഞു.
- abdulsalam
തിരൂരങ്ങാടി: ദാറുൽഹുദാ വിദ്യാര്‍ത്ഥി യൂണിയന്‍ (ഡി.എസ്.യു) സംഘടിപ്പിക്കുന്ന നാഷണൽ കോൺക്ലേവിന് നാളെ തുടക്കമാവും. ആറ് സംസ്ഥനങ്ങളിൽ നിന്നുള്ള വിദ്യാർഥി സംഘടന നേതാക്കൾ കോണ്‍ക്ലേവില്‍ സംബന്ധിക്കും.
ആസാം, ബംഗാൾ, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മിറ്റിന്റെ വിവിധ സെഷനുകളില്‍ പ്രമുഖര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
- Darul Huda Islamic University
പെരിന്തല്‍മണ്ണ: ജാമിഅഃ നൂരിയ്യയുടെ സ്‌നേഹ സന്ദേശവും വൈജ്ഞാനിക ദൗത്യവും സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തവാസുല്‍ ജാമിഅഃ കാമ്പയിന്‍ ഇന്ന് തുടങ്ങും. ജാമിഅഃയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജാമിഅഃ വിദ്യാര്‍ത്ഥികളും സമസ്തയുടെ സജീവ പ്രവര്‍ത്തകരും ബഹു ജനങ്ങളും കാമ്പയിനില്‍ പങ്കാളികളാകും.
തവാസുല്‍ പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് വെച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ തവാസുല്‍ സന്ദേശം നല്‍കും. സംസ്ഥാനത്തും പുറത്തുമായി ആയിരക്കണക്കിന് മഹല്ലുകളിലും പതിനായിരത്തിലേറെ മദ്രസകളിലും കാമ്പയിന്റെ ഭാഗമായി വിവിധ സന്ദേശ പ്രചാരണ പരിപാടികള്‍ നടക്കും. ജാമിഅഃ ഫണ്ട് സമാഹരണം ജനുവരി 21 വെള്ളിയാഴ്ച പള്ളികളില്‍ നടക്കും.
കാമ്പയിന്റെ ഭാഗമായി നടക്കുന്ന റൈഞ്ച്തല പര്യടനങ്ങള്‍ക്ക് വിവിധ ജില്ലകളില്‍ സുലൈമാന്‍ ഫൈസി ചുങ്കത്തറ (ദക്ഷിണ കന്നഡ), ഉമര്‍ ഫൈസി മുടിക്കോട് (കാസര്‍ഗോഡ്), ളിയാഉദ്ദീന്‍ ഫൈസി, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ (കണ്ണൂര്‍), മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ (വയനാട്), ഒ.ടി മുസ്ഥഫ ഫൈസി (കോഴിക്കോട്), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ (മലപ്പുറം വെസ്റ്റ്), ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ (മലപ്പുറം ഈസ്റ്റ്), ഹംസ ഫൈസി അല്‍ ഹൈതമി, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ (പാലക്കാട്), അസ്ഗറലി ഫൈസി പട്ടിക്കാട് (തൃശ്ശൂര്‍), ത്വാഹാ ജിഫ്രി തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ അരക്കുപറമ്പ് (ആലപ്പുഴ), ഹസന്‍ ഫൈസി (എറണാകുളം) എന്നിവര്‍ നേതൃത്വം നല്‍കും.
- JAMIA NOORIYA PATTIKKAD
ചേളാരി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും മുസ്ലിം സംഘടനകളുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും സമസ്ത പ്രതിനിധികളെ തിരുവനന്തുരത്ത് വിളിച്ച് വരുത്തി മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ആഴ്ചകള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തത് പ്രതി ഷേധാര്‍ഹമാണെന്നും സമസ്തക്ക് നല്‍കിയ വാക്ക് എത്രയും വേഗം പാലിക്കണമെന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
പ്രീമാരിറ്റല്‍ കോഴ്‌സ്, സ്വദേശി ദര്‍സ് എന്നീ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കാന്‍ യോഗം തീരുമാനിച്ചു. പ്രീമാരിറ്റല്‍ കോഴ്‌സ് ഓഫ് ലൈന്‍, ഓണ്‍ലൈന്‍, വെബ്ആപ്പ് എന്നിങ്ങനെ ത്രിതല സംവിധാനത്തില്‍ നടത്തും. വനിതാ ആര്‍.പി. ടീം രൂപീകരിക്കും. സ്വദേശി ദര്‍സുകളുടെ നടത്തിപ്പ് ചുമതല സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇന് നല്‍കാനും ജില്ലാതലങ്ങളില്‍ പതിനൊന്നംഗ സ്വദേശി ദര്‍സ് സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പ് കാമ്പയിനും ജില്ലാ കമ്മിറ്റികളുടെയും കോഡിനേറ്റര്‍മാരുടെയും പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. അംഗത്വത്തിന് അപേക്ഷ നല്‍കിയ 350 മഹല്ലുകള്‍ക്കും 51 ശാഖകള്‍ക്കും യോഗം അംഗീകാരം നല്‍കി
യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും സെക്രട്ടറി വി.എ.സി. കുട്ടി ഹാജി നന്ദിയും പറഞ്ഞു.
സി.ടി അബ്ദുല്‍ ഖാദര്‍ കാസര്‍ഗോഡ്, എ.കെ അബ്ദുല്‍ ബാഖി കണ്ണൂര്‍, എസ് മുഹമ്മദ് ദാരിമി, പി.സി ഇബ്രാഹിം ഹാജി വയനാട്, സലാം ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, എം.സി.മായിന്‍ ഹാജി കോഴിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, കെ.കെ ഇബ്രാഹിം ഹാജി എറണാകുളം, അഞ്ചല്‍ ബദ്‌റുദ്ദീന്‍ കൊല്ലം, ആലങ്കോട് ഹസന്‍ തിരുവനന്തപുരം, ഓര്‍ഗനൈസര്‍മാരായ എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, കോ-ഓര്‍ഡിനേറ്റര്‍മാരായ യാസര്‍ ഹുദവി ചൂരി, നൂറുദ്ദീന്‍ ഹുദവി കുപ്പം, കെ.എന്‍.എസ് മൗലവി തിരുവമ്പാടി, ആസിഫ് വാഫി റിപ്പണ്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, പി.കെ.എം സ്വാദിഖ് ഹുദവി വേങ്ങര, ഇസ്മാഈല്‍ ഫൈസി ഒടമല, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ജിഷാം ഹുദവി, റിയാസ് ദാരിമി, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION
എസ്.കെ.എസ്.എസ്.എഫ് വിഖായ വൈബ്രന്റ് ക്യാമ്പിന് സമാപനം
മണ്ണാര്‍ക്കാട്: ജില്ലാ, സംസ്ഥാന തലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന തീവ്രപരിശീലനത്തിന് ശേഷം വിഖായ ആക്ടീവ് അംഗങ്ങളുടെ നാലാമത് ബാച്ച് പുറത്തിറങ്ങി. 629 പേരാണ് നാലാം ബാച്ചിലൂടെ കര്‍മ വീഥിയിലിറങ്ങുന്നത്. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ വിഖായ വളണ്ടിയര്‍മാര്‍ നടത്തിയ ശ്രദ്ധേയമായ മഹശുചീകരണ യജ്ഞത്തോടെയാണ് എസ്. കെ. എസ്. എസ്. എഫ് വിഖായ വൈബ്രന്റ് ക്യാമ്പിന് സമാപനം കുറിച്ചത്. 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പേരിലാണ് നഗരസഭാ ജീവനക്കാരോടൊപ്പം ചേര്‍ന്ന് ചേര്‍ന്ന് എസ്. കെ. എസ് .എസ് എഫ് വിഖായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
കുന്തിപുഴ, നെല്ലിപുഴ തുടങ്ങി നഗരപരിധിയിലെ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ യജ്ഞത്തില്‍ നഗരപരിധിയിലുള്ള ഇട റോഡുകളും ശുചീകരിച്ചു. കൂടാതെ കഴിഞ്ഞ പ്രളയത്തില്‍ പ്രദേശത്ത് നിന്നുംഒലിച്ചു പോയ ബണ്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാറുന്നജ്ജാത്ത് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സിന്റെ സമാപനത്തോടനുബന്ധിച്ചാണ് യജ്ഞം സംഘടിപ്പിക്കപ്പെട്ടത്. വിഖായ യുടെയും നഗരസഭ ജീവനക്കാരുടെയും സംയുക്ത പ്രാതിനിധ്യത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. യജ്ഞത്തിന്റെ ഉദ്ഘാടനം മുണ്ടേകരാട് നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ദീന്‍ നിര്‍വഹിച്ചു. നഗരസഭയുടെ ചരിത്രത്തിലാധ്യമായാണ് ഇത്രയേറെ ജനപങ്കാളിത്തത്തോടെ ശുദ്ധീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നതെന്നും ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ അധ്യക്ഷത വഹിച്ചു.
കോണ്‍ഫറന്‍സില്‍ കേരളം, ദക്ഷിണ കന്നഡ, നീലഗിരി, കൊടക് എന്നിവടങ്ങളില്‍ നിന്നുള്ള 629 പ്രതിനിധികളാണ് പങ്കെടുത്തത്. ദുരന്ത നിവാരണം, പാലിയേറ്റീവ് കെയര്‍, ആക്‌സിഡന്റ് റെസ്‌ക്യൂ, നിയമവശങ്ങള്‍ തുടങ്ങി സാമൂഹിക സേവനത്തിനാവശ്യമായ വിവിധമേഖലകളില്‍ വൈബ്രന്റ് പ്രതിനിധികള്‍ക്ക് ക്വാമ്പില്‍ വിദഗ്ധ പരിശീലനം ഏര്‍പ്പെടുത്തിയിരുന്നു.വൈകിട്ട് നടന്ന സമാപന സംഗമത്തില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഗ്രാന്‍ഡ് സല്യൂട്ട് സ്വീകരിച്ചു.സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. വിഖായയുടെ പ്രവര്‍ത്തനം യുവതലമുറയ്ക്ക് പ്രചോദനമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എന്‍ ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥി ആയി പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കോട്ടയം കൂട്ടിക്കലില്‍ സേവനം ചെയ്ത പാലക്കാട്, ആലപ്പുഴ ജില്ലകളിലെ വിഖായ പ്രവര്‍ത്തകരെ ആദരിച്ചു. വിവിധ ഗള്‍ഫ് സംഘടനകളെ പ്രതിനിധീകരിച്ച് അലവികുട്ടി ഒളവട്ടൂര്‍, സൈനുല്‍ ആബിദ് ഫൈസി നെല്ലായ, അബ്ദുല്‍ മജീദ് ചോലക്കോട് എന്നിവരും എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ റഷീദ് ഫൈസി വെള്ളായികോട്, സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര, റഷീദ് കമാലി, കബീര്‍ അന്‍വരി, ഷമീര്‍ ഫൈസി, അസ്‌കറലി മാസ്റ്റര്‍, മുസ്തഫ ഹാജി, സൈനുദ്ദീന്‍ ഫൈസി, സലാം മാസ്റ്റര്‍, അബ്ബാസ് ഹാജി, മൊയ്തീന്‍ ഹാജി, ഷാഫി ഫൈസി കോല്‍പ്പാടം, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, നിസാം ഓമശ്ശേരി, റഷീദ് വെങ്ങപള്ളി, സിറാജുദ്ദീന്‍ തെന്നല്‍, കരീം മുസ്‌ലിയാര്‍ കൊടക്, റഷീദ് ഫൈസി കണ്ണൂര്‍, ജബ്ബാര്‍ പൂക്കാട്ടിരി, ഫൈസല്‍ നീലഗിരി, റഫീഖ് ഒറ്റപ്പാലം, നിഷാദ് എറണാകുളം, ബഷീര്‍ മുസ്‌ലിയാര്‍ കുന്തിപുഴ, ഷൗക്കത്ത് അലനല്ലൂര്‍, സൈഫുദ്ദീന്‍ ചെര്‍പ്പുളശ്ശേരി, നിഷാദ് ഒറ്റപ്പാലം, ജലീല്‍ മുസ്‌ലിയാര്‍, സുബൈര്‍ കിളിരാനി, റിയാസ് മണ്ണാര്‍ക്കാട്, അഷ്‌റഫ് കോങ്ങാട് എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് വിഖായ ചെയര്‍മാന്‍ സലാം ഫറോക്ക് അധ്യക്ഷത വഹിച്ചു. ജന.കണ്‍വീനര്‍ ഷാരിഖ് ആലപ്പുഴ സ്വാഗതവും സ്വാദിഖ് മണ്ണാര്‍ക്കാട് നന്ദിയും രേഖപ്പെടുത്തി.
- SKSSF STATE COMMITTEE
ചേളാരി: അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) നടത്തുന്ന മൂന്നാം ഘട്ട അധ്യാപക പരിശീലനം ഇന്ന് മുതല്‍ ജനുവരി 1 വരെ നാല് ദിവസങ്ങളിലായി നടക്കും. പ്രീ പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം 5 സെന്ററുകളില്‍ നടക്കും. ആതവനാട് കാട്ടിലങ്ങാടി യതീംഖാന സ്‌കൂള്‍, കൊടുവള്ളി മദ്രസ്സ ബസാര്‍ ഹിദായ ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സെന്ററുകളില്‍ ഇന്നും തിരൂര്‍ക്കാട് അന്‍വാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 30നും, വെളിമുക്ക് ക്രസന്റ് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ സിറ്റിയിലെ അല്‍ നൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സെന്ററുകളില്‍ ജനവരി 1നു മാണ് പരിശീലനം നടക്കുക. പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് 30 ന് കോഴിക്കോട് വരക്കല്‍ അല്‍ബിര്‍റ് ഓഡിറ്റോറിയത്തിലാണ് നടക്കുക. അസ്മി ട്രെയിനിംഗ് ഫാക്കല്‍റ്റിയില്‍പ്പെട്ട പികെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഷീദ് മാസ്റ്റര്‍ കമ്പളക്കാട്, അബ്ദു റഹീം ചുഴലി, ഖമറുദ്ദീന്‍ പരപ്പില്‍ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും. 9.30 മുതല്‍ 4 മണി വരെ നടക്കുന്ന പരിശീലനത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം അധ്യാപകര്‍ പങ്കെടുക്കും.
- Samasthalayam Chelari
കോഴിക്കോട്: സാമുദായിക വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നവര്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയര്‍ത്തുന്നത് സമുദായം തിരിച്ചറിയണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കി നില്‍ക്കാനാവില്ല. ഇത്തരക്കാരെ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകിച്ചുമാണ് സംഘടനാ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നത്. അതില്‍ അനാവശ്യ വിവാദമുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ല യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 2021 ഡിസംബര്‍ മാസത്തില്‍ 56 മദ്‌റസാ അധ്യാപകര്‍ക്ക് പെന്‍ഷനും ഗ്രാറ്റിയുറ്റിയും അനുവദിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ നിയമനിര്‍ദ്ദേങ്ങള്‍ പാലിച്ചു 35 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് പെന്‍ഷനും ഗ്രാറ്റിയുറ്റിയും നല്‍കിവരുന്നത്. പ്രതിമാസം 1000 രൂപ വീതം ആജീവനാന്തമാണ് പെന്‍ഷന്‍ കാലാവധി. ആയിരത്തോളം പേര്‍ക്കാണ് ഇപ്പോള്‍ കൗണ്‍സിലിനു കീഴില്‍ പെന്‍ഷന്‍ നല്‍കിവരുന്നത്. 56 പേര്‍ക്ക് ഗ്രാറ്റിയുറ്റി തുകയായി 27 ലക്ഷം രൂപയും അനുവദിച്ചു.
ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം. അബൂബക്ര് മൗലവി ചേളാരി, കെ.കെ.ഇബ്രാഹീം മുസ്ലിയാര്‍ കോഴിക്കോട്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സി. മുഹമ്മദലി ഫൈസി പാലക്കാട്, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, പി. എ. ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ ആലപ്പുഴ, എ.എം. ശരീഫ് ദാരിമി നീലഗിരി, മാണിയൂര്‍ അബ്ദുര്‍റഹ് മാന്‍ ഫൈസി, എസ്. മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, എം. ശാജഹാന്‍ അമാനി കൊല്ലം, കെ.എച്ച്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, എം.കെ. അയ്യൂബ് ഹസനി ബംഗളൂരു, എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോട്ടയം, അശ്റഫ് ഫൈസി പനമരം വയനാട് സംസാരിച്ചു. എം.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക് സ്വാഗതവും ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
കോഴിക്കോട്:എസ് കെ എസ് എസ് എഫ് ട്രെന്റ് വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ നവോഥാനവും രാഷ്ട്ര പുരോഗതിയും അസൂത്രണം ചെയ്യാന്‍ മൂന്നാമത് സംസ്ഥാന എക്‌സിക്കൂട്ടീവ് ക്യാമ്പ് ജനുവരി 7, 8 വെള്ളി, ശനി ദിവസങ്ങളില്‍ കോട്ടക്കലില്‍ റെഡ് ബ്രിക്‌സ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നടക്കും. പാലക്കാട്ടും, തിരുവനന്തപുരത്തും നടന്ന ഒന്നും, രണ്ടും ക്യാമ്പുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മൂന്നാം ക്യാമ്പ് 'കനലിന്' അരങ്ങൊരുങ്ങുന്നത്. പാലക്കാട് ധോണി യിലും(ചൂട്ട്), തിരുവനന്തപുരത്തും (തിരി) നടന്ന ക്യാമ്പുകള്‍ ട്രെന്‍ഡിന്റ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും ചിട്ടയായ നടത്തിപ്പിലും വലിയ പങ്ക് വഹിച്ചിരുന്നു.
കോട്ടക്കലില്‍ നടക്കുന്ന മൂന്നാം എക്‌സിക്കൂട്ടീവ് ക്യാമ്പ് കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍ വര്‍ഷങ്ങളിലെ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യും. വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്ന ട്രെന്‍ഡ് ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ നിന്നും ഏറെ അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമായിട്ടിയുണ്ട്.
ട്രെന്റ് സംസ്ഥാന സമിതി യോഗത്തില്‍ യോഗത്തില്‍ സ്റ്റേറ്റ് ചെയര്‍മാന്‍ റഷീദ് കൊടിയൂറ, സ്റ്റേറ്റ് കണ്‍വീനര്‍ ഷാഫിമാസ്റ്റര്‍ ആട്ടീരി, ഡോ. മജീദ് കൊടക്കാട്, ഡോ, ഖയ്യൂം, മുനീര്‍ കെ കെ, സിദ്ധീഖ് മന്ന, ജിയാദ് എറണാകുളം, നാസര്‍ മാസ്റ്റര്‍ കൊല്ലം, ബാബു മാസ്റ്റര്‍ പാലക്കാട്, ഷമീര്‍ ഹംസ തിരുവനന്തപുരം, ജംഷീര്‍ വാഫി കുടക്, ഹസീം ആലപ്പുഴ, ഹംദുല്ല തങ്ങള്‍ കാസറഗോഡ്, നസീര്‍ സുല്‍ത്താന്‍ എന്നിവര്‍ പങ്കെടുത്തു.
- SKSSF STATE COMMITTEE
ചേളാരി : വിവര സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതോടൊപ്പം സേവനസന്നദ്ധരായി വിദ്യാര്‍ത്ഥി സമൂഹം മുന്നേറണമെന്ന് എസ്.കെ.എസ്.ബി.വി. സംസ്ഥാന കണ്‍വീനര്‍ പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.ബി.വി. സംസ്ഥാന കമ്മിറ്റിയുടെ സബ്‌വിങായ ഖിദ്മയുടെ സംസ്ഥാന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രസിഡണ്ട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ പി. ഹസൈനാര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മാനേജര്‍ എം.എ. ചേളാരി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എസ്.കെ.ജെ.എം.സി.സി. സെക്രട്ടറി കെ.ടി. ഹുസൈന്‍ കുട്ടി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. റിസാല്‍ദര്‍ അലി ആലുവ, ഫര്‍ഹാന്‍ മില്ലത്ത് ക്ലാസിന് നേതൃത്വം നല്‍കി.
ജസീബ് വെളിമുക്ക്, ഇര്‍ഫാന്‍ കണ്ണൂര്‍, ആരിഫ് തങ്ങള്‍ മലപ്പുറം, സുഹൈല്‍ എറണാകുളം, ശിഫാസ് ആലപ്പുഴ, നാഫിഅ് ഏലംകുളം, അഫ്‌ലഹ് കണ്ണൂര്‍, റൈഹാന്‍ അലി തങ്ങള്‍ വയനാട്, അഫ്‌റസ് കൊടുവള്ളി, മഹ്ശൂഖ് പാലക്കാട്, ഇഅ്ജാസ് ആലപ്പുഴ, അഫ്‌റസ് കൊടുവള്ളി, ഇര്‍ഫാന്‍ കണ്ണൂര്‍, മുഹമ്മദ് മുശ്താഖ്, അബ്ദുല്‍ റാശിദ് കന്യാകുമാരി, അഹ്മദ് ഹസ്സാന്‍ കന്യാകുമാരി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശാഫി വയനാട് സ്വാഗതവും വര്‍കിങ് സെക്രട്ടറി ദിന്‍ശാദ് ഫറോക്ക് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് ജനുവരി 15, 16 തിയ്യതികളിൽ മലപ്പുറത്തു നടക്കും .
1921ൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി നടന്ന സമരങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ സമരം. മലബാർ മേഖലയിലെ ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച സമരം പിൽക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സമരത്തിന്റെ ഭാഗമായി നിരവധി പേർ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേർ നിന്ന് പലായനം ചെയ്യേണ്ടിവന്നു.
ജനുവരി 15, 16 തിയ്യതികളിൽ മലപ്പുറത്തു വെച്ച് നടക്കുന്ന ഹിസ്റ്ററി കോൺഗ്രസ്സിൽ തെരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഗവേഷണ സമാഹാര പ്രകാശനവും നടക്കും. അധ്യാപകർ, ഗവേഷകർ, ചരിത്ര വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, സമര - പലായന പഠനങ്ങൾ, സമരാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും,സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങിയവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. സമാപന ചടങ്ങിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
- SKSSF STATE COMMITTEE
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ആരംഭിച്ച കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ തിരഞ്ഞെടുത്ത സെന്ററുകൾ വഴി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. നിലവിൽ നൂറ് സെന്ററുകൾ വഴി സി ഡി പി കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീകൾക്കുള്ള പരിശീലനം നൽകി വരുന്നു. വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ കഴിഞ്ഞ ദിവസം തിരൂരിൽ ഡോ.എം.പി അബ്ദുൾ സമദ് സമദാനി എം പി ഉൽഘാടനം നിർവ്വഹിച്ചിരുന്നു. രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികൾ നിലവിൽ പരീക്ഷ പരിശീലനം നേടി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡിസംബർ 15 മുതൽ 30 വരെ പ്രചാരണ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്.
- SKSSF STATE COMMITTEE
കോഴിക്കോട്: ആദർശ പ്രചരണ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന എസ്.കെ.എസ്.എസ്.എഫിന്റെ ഉപസമിതിയായ ഇസ്തിഖാമ യുടെ കീഴിൽ മത വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു വർഷം നീണ്ടുനിൽക്കുന്ന ആദർശ പഠന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ സമഗ്രമായി പഠന വിധേയമാക്കുകയും പ്രബോധനരംഗത്ത് പുതുതലമുറയെ സുസജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഗൽഭരായ പണ്ഡിതരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കോഴ്സിലേക്ക് സമസ്തയുടെ കീഴിലുള്ള ദർസ്-അറബിക് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ മാസം 20 വരെയാണ് അപേക്ഷയുടെ സമയം.
അപേക്ഷ സ്വീകരിക്കാനുള്ള ലിങ്ക് SKSSF ന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
Page link: https://skssf.in/6264/
- SKSSF STATE COMMITTEE
പട്ടിക്കാട്: വിവാഹം, വിവാഹമോചനം, മുത്വലാഖ്, സ്വത്തവകാശം, വഖഫ്, ഖുല്‍അ്, ബാങ്ക് വിളി, തുടങ്ങിയ ശരീഅത്ത് നിയമങ്ങളില്‍ നിയമനിര്‍മ്മാണ സഭകളും കോടതികളും ഇടപെട്ട് ശരീഅത്ത് വിരുദ്ധ നിയമങ്ങളും നിലാപാടുകളും സ്വീകരിച്ച് വരുന്നതില്‍ മുസ്‌ലിം ന്യൂനപക്ഷം അതീവ ആശങ്കയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും തുല്യനീതിയെയും ഇത് വഴി ഹനിക്കപ്പെടുന്ന ദുരവസ്ഥയാണ് കണ്ടുവരുന്നതെന്നും ഈ ഘട്ടത്തില്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടണമെന്നും നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ഇന്ത്യാ മഹാ രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരനും കൈകോര്‍ക്കണമെന്നും സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ഫൈസാബാദ് ജാമിഅ നൂരിയ്യയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
- JAMIA NOORIYA PATTIKKAD
പട്ടിക്കാട്: പൈതൃകവഴിയെ സ്വീകരിച്ച പൂര്‍വ്വികരുടെ ചരിത്രമാണ് നാം മാതൃകയാക്കേണ്ടതെന്നും സംശുദ്ധ വഴിയില്‍ നിന്ന് വ്യതിചലിച്ചാല്‍ വിജയത്തിന് തടസ്സമാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു.
പൈതൃകമാണ് വിജയം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ജാമിഅഃയില്‍ സംഘടിപ്പിച്ച മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മേഖലാ സമ്മേളനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഏലംകുളം ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായി സമസ്ത ജില്ലാ പ്രസിഡന്റ് എം. ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കരിമ്പനക്കല്‍ ഹൈദര്‍ ഫൈസി പതാക ഉയര്‍ത്തി.
'പൈതൃകമാണ് വിജയം' സമസ്ത കേന്ദ്ര മുശാവറ അംഗം എം. പി മുസ്തഫല്‍ ഫൈസി തിരൂരൂം, 'സമസ്ത നയിച്ച നവോത്ഥാനം' എസ്. എം. എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും 'ആദര്‍ശം, അചഞ്ചലം' എസ്. വൈ. എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും 'സമുദായവും സമകാലിക സമസ്യകളും' ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറിയും അവതരിപ്പിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അഡ്വ. യു. എ ലത്തീഫ് എം. എല്‍. എ, കെ. വി അസ്ഗറലി ഫൈസി പട്ടിക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ. കെ. എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പാതാക്കര, ഒ. എം. എസ് തങ്ങള്‍ മേലാറ്റൂര്‍, ഹംസ ഫൈസി ഹൈതമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്്ദുറഹ്്മാന്‍ ഫൈസി പാതിരമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഇ. പി. അഹ്‌മദ് കുട്ടി മുസ്്‌ലിയാര്‍, മജീദ് ദാരിമി വളരാട്, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, ഒ. ടി മുസ്ഥഫ ഫൈസി, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ഒ. കെ. എം മൗലവി ആനമങ്ങാട്, ബി. എസ് കുഞ്ഞി തങ്ങള്‍ കീഴാറ്റൂര്‍, കളത്തില്‍ ഹംസ ഹാജി, ശമീര്‍ ഫൈസി ഒടമല, എന്‍. ടി. സി മജീദ്, അസീസ് പട്ടിക്കാട്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവംപുറം, ഹനീഫ് പട്ടിക്കാട് പ്രസംഗിച്ചു.
- JAMIA NOORIYA PATTIKKAD
കോഴിക്കോട്: മതകാര്യങ്ങളില്‍ പ്രാമാണികമായി അറിവില്ലാത്തവര്‍ ഇടപെട്ട് അനാവശ്യ അഭിപ്രായപ്രകടനം നടത്തുന്നത് ഒഴിവാക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ ഹംസ ഇസ് ലാമുമായി ബന്ധമില്ലാത്ത ചില വിവാഹങ്ങളെ ഖുര്‍ആനുമായും ഇസ്ലാമിക ചരിത്രവുമായും ബന്ധപ്പെടുത്തുന്നത് മതകാര്യത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടുത്തുന്നതാണ്. ഇസ് ലാമിക വിശ്വാസികള്‍ക്ക് വിവാഹത്തിന് മതത്തില്‍ വ്യക്തമായ നിയമങ്ങളുണ്ട്. എന്നാല്‍ മതത്തെ മാറ്റി നിര്‍ത്തി വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിവാഹം നടത്താം. എന്നാല്‍ അതിനെ ഇസ് ലാമുമായി ബന്ധപ്പെടുത്തി തെറ്റുദ്ധാരണ ഉണ്ടാക്കരുത് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ഹിദായ നഗര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ പ്രൊ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ദേഹവിയോഗത്തിന്റെ ആറാം ആണ്ടിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സദസ്സ് അദ്ദേഹത്തിന്റെയും സ്ഥാപക ശില്‍പികളുടെയും ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി.
സ്ഥാപക പ്രസിഡന്റും പ്രിന്‍സിപ്പാലുമായിരുന്ന എം.എം. ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെ അനുസ്മരണവും നടന്നു.
രണ്ടുപതിറ്റാണ്ടിലധികം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യകാര്യദര്‍ശിയും മൂന്ന് പതിറ്റാണ്ടുകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയതപ്പോള്‍ പ്രോ.ചാന്‍സലറുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിത്യസ്മരണക്കായി കാമ്പസില്‍ പണിത സൈനുല്‍ഉലമാ സ്മാരക ദാറുല്‍ഹിക്മ: സമുച്ചയത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന ബഹുനില സമുച്ചയത്തില്‍ അമ്പതിനായിരത്തിലധികം ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരണം, മറ്റു റഫറന്‍സ് പുസ്തകങ്ങള്‍, വായനാമുറി എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിച്ചു. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരുടെ ഖബ്ര്‍ സിയാറത്തിന് കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈ.പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.
അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബസാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരടക്കമുള്ള പൂര്‍വികരുടെ നിതാന്തശ്രമങ്ങളുടെ ഫലമാണ് ദാറുല്‍ഹുദായുടെ പ്രവര്‍ത്തനം രാജ്യവ്യാപകമാക്കുന്നതില്‍ നിര്‍ണായകമായിരുന്നതെന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. കേരളീയ മുസ്ലിംകള്‍ ആര്‍ജിച്ചെടുത്ത സാമൂഹികപുരോഗതികള്‍ രാജ്യവ്യാപകാക്കുന്നതിനുള്ള ദാറുല്‍ഹുദായുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും സൈനുല്‍ഉലമായുടെ ജീവിത-വിജ്ഞാന മാതൃകകള്‍ തലമുറകളിലേക്കു പകരുന്നതിനു അദ്ദേഹത്തിന്റെ നാമേധയത്തിലുള്ള സമുച്ചയം നിമിത്തമാക്കട്ടെ എന്നും തങ്ങള്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹിക്മയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയ സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവിക്കുള്ള മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കൈമാറി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സമാപന പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി.യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി തരിശ്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, റഫീഖ് ചെറുശ്ശേരി, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി കാവനൂര്‍, സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University
ചേളാരി: ഉരുള്‍പൊട്ടലും കടല്‍ ക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അനുവദിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലം നിരവധിപേരുടെ ജീവനെടുക്കുകയും കനത്ത നാഷനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്രദേശത്തും, ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കടല്‍ക്ഷോഭം മൂലം നിരവധി പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്ത ലക്ഷദ്വീപ് നിവാസികള്‍ക്കുമാണ് സമസ്ത കൈത്താങ്ങ് ഫണ്ടില്‍ നിന്നും സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. കോട്ടയം കൂട്ടിക്കലില്‍ 2 വീടുകള്‍ സമസ്ത നിര്‍മ്മിച്ചു നല്‍കും. ലക്ഷദ്വീപില്‍ ദുരിതത്തിനിരയായവര്‍ക്ക് ധനസഹായം വിതരണം ചെയ്യും.
സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഡല്‍ഹിയില്‍ സമസ്ത മഹല്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.തമിഴ്നാട്ടിലെ പറങ്കിപേട്ട് നിര്‍മ്മാണം പൂര്‍ത്തിയായ ജാമിഅ: കാലിമ: ത്വയ്യിബ: വിദ്യാഭ്യാസ കോംപ്ലക്സിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു.
പുതുതായി മൂന്ന് മദ്റസകള്‍ക്കുകൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10446 ആയി. മബാദിഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ കൈപ്പക്കയില്‍, മുണ്ടേരി, കണ്ണൂര്‍, ഇഹ്യാഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ മേലെ പറമ്പ്, ആലത്തിയൂര്‍ മലപ്പുറം, ബദ്റുല്‍ഹുദാ മദ്റസ കാളിയാര്‍ ഇടുക്കി എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം.അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
കോഴിക്കോട് : കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ആരോപണങ്ങള്‍ ഗൗരവകരമെന്ന് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പി. എസ്. സിക്ക് വിടണമെന്നും, നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിക്കണമെന്നും ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ അസ്ഹര്‍ യാസീന്‍ അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഷീര്‍ അസ്ഹദി നമ്പ്രം, ഡോ: അബ്ദുല്‍ ഖയ്യും, സിറാജ് ഇരിങ്ങല്ലൂര്‍, ഷഹരി വാഴക്കാട്, റഷീദ് മീനാര്‍കുഴി, യാസീന്‍ വാളക്കുളം, അബ്ഷര്‍ നിദുവത്ത്, സമീര്‍ കണിയാപുരം, ബിലാല്‍ ആരിക്കാടി, സല്‍മാന്‍ കൊട്ടപ്പുറം, ഹസീബ് തൂത, ശാക്കിര്‍ കൊടുവള്ളി, മുനീര്‍ മോങ്ങം, ഷഹീര്‍ കോനോത്ത്, റിസ ആരിഫ് കണ്ണൂര്‍, ഹുജ്ജത്തുള്ള കണ്ണൂര്‍, സ്വാലിഹ് തൃശ്ശൂര്‍, മുനാസ് മംഗലാപുരം സംബന്ധിച്ചു.
ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ബാസിത് മുസ്ലിയാരങ്ങാടി സ്വാഗതവും അംജദ് പാഞ്ചീരി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
കോഴിക്കോട്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാവും. ഡിസംബര്‍ 15 വരെ നടക്കുന്ന അംഗത്വ പ്രചാരണം ഓണ്‍ലൈന്‍ മുഖേനയാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സംഘടനാ അദാലത്ത് പൂര്‍ത്തിയായി. അദാലത്തില്‍ പങ്കെടുത്ത അംഗീകൃത ശാഖകള്‍ക്ക് മാത്രമാണ് അംഗത്വപ്രചാരണത്തില്‍ പങ്കെടുക്കാന്‍ അവസരം. ഡിസംബര്‍ 16 മുതല്‍ പുതിയ ശാഖാ കമ്മിറ്റികള്‍ നിലവില്‍ വരും. ജനുവരി 15ന് മുമ്പ് ക്ലസ്റ്റര്‍ കമ്മിറ്റികളും 30 ന് മുമ്പ് മേഖലാ കമ്മിറ്റികളും ഫെബ്രുവരി ആദ്യവാരത്തില്‍ ജില്ലാ കമ്മിറ്റികളും നിലവില്‍ വരും. സംഘടനയുടെ സ്ഥാപകദിനമായ ഫെബ്രുവരി 19 ന് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും.
അംഗത്വ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മേഖലാതല ഐ ടി കോ ഓഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സമാപിച്ചു. ഡിസംബര്‍ നാലിന് റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കോഴിക്കോട്ട് നടക്കും. ഈ വര്‍ഷത്തെ അംഗത്വ പ്രചാരണ പരിപാടി വന്‍വിജയമാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും താജുദ്ധീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
റിയാദ്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി മുഖേനയാക്കുന്നത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധിക്കാരപരമായ നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ ഓരോന്നായി ഹനിക്കപ്പെടുന്ന പ്രവണത, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും, ദേശീയ തലത്തില്‍ തന്നെ മത ന്യൂനപക്ഷങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വഖഫ് സ്വത്തുക്കള്‍ക്കുമെതിരെ വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുന്ന വിവേചനപരമായ ഈ നടപടിയില്‍ നിന്നും സർക്കാർ പിന്മാറണമെന്നും സമസ്തയുടെ ഔദ്യോഗിക പ്രവാസി പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണല്‍ കമ്മിറ്റി പ്രമേയത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എസ് ഐ സി സഊദി ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ച സിക്രട്ടറിമാരുടെ പ്രത്യേക യോഗത്തിൽ ഷാഫി ദാരിമി പുല്ലാര പ്രമേയം അവതരിപ്പിച്ചു. ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ സ്വാഗതവും വർക്കിങ് സിക്രട്ടറി റാഫി ഹുദവി നന്ദിയും പറഞ്ഞു.
- abdulsalam
ജുബൈൽ: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി നടത്തുന്ന സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം ഒന്നാം ഘട്ടം പൂർത്തിയായി. ജുബൈൽ ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹീം ദാരിമി ഉദ്ഘാടനം ചെയ്തു. റിലീഫ് വിംഗ് കൺവീനർ മുഹമ്മദ് കുട്ടി മാവൂർ അധ്യക്ഷത വഹിച്ചു. ടാലന്റ് വിംഗ് കൺവീനർ നൗഷാദ് കെ എസ് പുരം സ്വാഗതം പറഞ്ഞു. ജുബൈൽ ദാറുൽ ഫൗസ് മദ്രസ വിദ്യാർത്ഥികൾക്കായി രണ്ടാം ഘട്ടം സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം അടുത്തയാഴ്ച അരങ്ങേറും.
യുവാക്കളുടെ കലാ പരിപാടികൾക്ക് ശേഷം വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ എക്‌സിക്യുട്ടീവ് അംഗം അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ദാരിമി അധ്യക്ഷത വഹിച്ചു. എസ് ഐ സി പുതിയ ദേശീയ കമ്മിറ്റികളിൽ ഇടം നേടിയ റാഫി ഹുദവി (എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി, സുലൈമാൻ ഖാസിമി (ഉപദേശക സമിതി അംഗം), അബ്ദുസ്സലാം കൂടരഞ്ഞി (മീഡിയ വിംഗ് ചെയർമാൻ) എന്നിവരെ ആദരിച്ചു. അബ്ദുൽ ഹമീദ് ആലുവ, മുഹമ്മദ് കുട്ടി മാവൂർ എന്നിവർ പൊന്നാട അണിയിച്ചു.
സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ ഈ വർഷത്തെ കലണ്ടർ അബ്ദുൽ റഊഫിന് നൽകി ഇബ്‌റാഹീം ദാരിമി പ്രകാശനം ചെയ്തു. ജനറൽ സിക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വർക്കിങ് സിക്രട്ടറി മുഹമ്മദ് ഇർജാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സിക്രട്ടറി ഷജീർ കൊടുങ്ങല്ലൂർ, ടൗൺ ഏരിയ പ്രസിഡന്റ്നൗഫൽ നാട്ടുകല്ല് എന്നിവർ അവതാരകർ ആയിരുന്നു.
ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വഖഫ് മുതവല്ലിമാരുടെയും മഹല്ല് - മദ്‌റസാ ഭാരവാഹികളുടെയും സംഗമം ഡിസംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാവും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രതിഷേധ പരിപാടികളുടെ പ്രഖ്യാപനവും സുന്നീ യുവ ജനസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. എസ്.എം.എഫ്. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നയ വിശദീകരണ പ്രഭാഷണം നടത്തും.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ പ്രസിഡന്റ് കോയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത പ്രവാസി സെല്‍ പ്രസിഡന്റ് ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എസ്.എം.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ ഉമര്‍ ഫൈസി മുക്കം, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുനാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എം.എം.എ. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വഖഫ് ബോര്‍ഡ് മെമ്പര്‍ എം.സി.മായിന്‍ ഹാജി, സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. യു മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ഹംസ റഹ്മാനി കൊണ്ടിപറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION
എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ പരിശീലകരുടെ കൂട്ടായ്മയായ ട്രന്റ് റിസോഴ്സ് ബാങ്കിന്റെ മൂന്നാമത് കോൺവൊക്കേഷൻ ജനുവരി 8, 9 തിയ്യതികളിൽ കോട്ടക്കൽ റഡ് ബ്രിക്സ് ഇന്റർനാഷണഷൽ സ്കൂളിൽ വെച്ച് നടക്കും. ഈ വർഷം ജില്ലാ സമിതികളുടെ നേതൃത്വത്തിൽ ബേഴ്സിക് കോഴ്സ് പൂർത്തിയാക്കിയ 235 പേരും സംസ്ഥാന സമിതിയുടെ കീഴിൽ അഡ്വാൻസ്, മാസ്റ്റർ കോഴ്സുകൾ പൂർത്തിയാക്കിയ 40 പേരുമാണ് നിശ്ചിത ചുമതലകൾ പൂർത്തിയാക്കിയ ശേഷം കോൺവൊകേഷനിൽ പങ്കെടുക്കുന്നത്. 2021 ൽ പുറത്തിറക്കിയ പരിശീലക മാന്വൽ പ്രകാരമുള്ള നിശ്ചിത ചുമതലകൾ പൂർത്തിയാക്കി നാഷണൽ ഫെലോയും ഇന്റർനാഷണൽ ഫെലോയും ആവുന്നതിന് തയ്യാറെടുക്കുന്നവരും കോൺവൊക്കേഷനിൽ പങ്കെടുക്കും.
കോൺവൊക്കേഷൻ പ്രഖ്യാപനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ നിർവ്വഹിച്ചു. ആശിഖ് കുഴിപ്പുറം, ഡോ.മജീദ് കൊടക്കാട്, റഷീദ് കൊടിയൂറ, ഷാഫി ആട്ടീരി, ഡോ.എം അബ്ദുൾ ഖയ്യൂം, സയ്യിദ് ഹംദുള്ള തങ്ങൾ, ജിയാദ് എറണാംകുളം, സിദ്ധീഖുൽ അക്ബർ വാഫി, നൗഫൽ വാകേരി, പ്രൊഫ.സമീർ ഹംസ തിരുവനന്തപുരം, കെ കെ മുനീർ വാണിമേൽ, അനസ് പൂക്കോട്ടൂർ, സിദ്ധീഖ് മന്ന, മാലിക് ചെറുതുരുത്തി, ബാബു മാസ്റ്റർ പാലക്കാട്, നാസർ കൊല്ലം, ജംഷീർ വാഫി കൊടക്,നസീർ ലക്ഷദ്വീപ്, ഹസീം ആലപ്പുഴ, ഷാഹുൽ പഴുന്നാന്ന, അഷ്റഫ് മലയിൽ, ബഷീർ നാദാപുരം തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE
പെരിന്തൽമണ്ണ : എസ്. കെ. എസ്. എസ്. എഫ് ത്വലബ വിങ് സംസ്ഥാന സമിതി ' ചിന്തയുടെ ഉണർവു കാലം വീണ്ടെടുക്കാം ' എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണ എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് ദൗറതുൽ ഹിക്മ നഗരിയിൽ ഡിസംബർ 11, 12 ദിവസങ്ങളിൽ നടക്കുന്ന കേരള ത്വലബ കോൺഫറൻസ് ലോഗോ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രകാശനം ചെയ്തു. ത്വലബ വിങ് സംസ്ഥാന വൈസ്‌ചെയർമാൻ സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ, സംസ്ഥാന ജനറൽ കൺവീനർ ഹബീബ് വരവൂർ വർക്കിങ് കൺവീനർ തഖ്‌യുദ്ധീൻ ഫൈസി തുവ്വൂർ, ഹാഫിള് അബ്ദുറഹ്മാൻ തിരൂർക്കാട് വാഹിദ് നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ചേളാരി: പ്രവാസ ലോകത്തെ സമസ്തയുടെ ആദ്യത്തെ ഔദ്യോഗിക പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടായി സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി മേലാറ്റൂരും ജനറല്‍ സെക്രട്ടറിയായി അബ്ദുറഹിമാന്‍ അറക്കലും ട്രഷററായി ഇബ്രാഹീം ഓമശ്ശേരിയും ഉപദേശക സമിതി ചെയര്‍മാനായി അലവിക്കുട്ടി ഒളവട്ടൂരും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ജമലുല്ലൈലി (വര്‍ക്കിംഗ് പ്രസിഡണ്ട്), മുഹമ്മദ് റാഫി ഹുദവി പെരുമ്പിലാവ് (വര്‍ക്കിംഗ് സെക്രട്ടറി), സൈദലവി ഫൈസി പനങ്ങാങ്ങര (ഓര്‍. സെക്രട്ടറി) സൈദുഹാജി മൂന്നിയൂര്‍, ബഷീര്‍ ബാഖവി പറമ്പില്‍പീടിക, അബൂബക്കര്‍ ദാരിമി താമരശ്ശേരി, അബ്ദുന്നാസിര്‍ ദാരിമി കമ്പില്‍, ശറഫുദ്ദീന്‍ മുസ്‌ലിയാര്‍ ചെങ്ങളായി (വൈ.പ്രസിഡണ്ട്), മുനീര്‍ ഹുദവി ഉള്ളണം, അബ്ദുല്‍ ബാസിത് വാഫി മണ്ണാര്‍ക്കാട്, ഉസ്മാന്‍ എടത്തില്‍ കൊടുവള്ളി, ശാഫി ദാരിമി പുല്ലാര, മുനീര്‍ ഫൈസി മാമ്പുഴ (സെക്രട്ടറിമാര്‍), സൈനുല്‍ആബിദീന്‍ തങ്ങള്‍ മൊഗ്രാല്‍, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, യൂസുഫ് ഫൈസി ചെരക്കാപറമ്പ്, എന്‍.സി. മുഹമ്മദ് ഹാജി കണ്ണൂര്‍ (വൈ. ചെയര്‍മാന്‍), സുലൈമാന്‍ ഖാസിമി കാസര്‍ക്കോട്, അലി മൗലവി നാട്ടുകല്‍, ബശീര്‍ മാള, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഏലംകുളം, ശിഹാബുദ്ദീന്‍ ഫൈസി വെള്ളുവങ്ങാട്, ശാക്കിര്‍ ഉലൂമി മണ്ണാര്‍ക്കാട്, അഹ്‌മദ് ഹാജി കാങ്കോള്‍ (അംഗങ്ങള്‍), വിവിധ വിംഗുകളുടെ ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍: യഥാക്രമം അബ്ദുറഹിമാന്‍ ദാരിമി കോട്ടക്കല്‍, റശീദ് ദാരിമി അച്ചൂര്‍ (ദഅ്‌വ), അബ്ദുസ്സലാം കൂടരഞ്ഞി, ബഷീര്‍ പനങ്ങാങ്ങര (മീഡിയ), ശമീര്‍ കീയത്ത്, മുഖ്താര്‍ പി.ടി.പി കണ്ണൂര്‍ (റിലീഫ്), ഫരീദ് ഐക്കരപ്പടി, ദില്‍ഷാദ് കാടാമ്പുഴ (വിഖായ), അബ്ദുറഹിമാന്‍ പൂനൂര്‍, അശ്‌റഫ് അഴിഞ്ഞിലം (ടാലന്റ്), മുസ്തഫ ദാരിമി നിലമ്പൂര്‍, ബഷീര്‍ മാസ്റ്റര്‍ രാമനാട്ടുകര (റെയ്ഞ്ച്, മദ്‌റസ), ഡോ. ഷഫീഖ് ഹുദവി, ബഹാഉദ്ദീന്‍ റഹ്‌മാനി (പ്ലാനിംഗ്), അന്‍വര്‍ ഫള്ഫരി പടിഞ്ഞാറ്റുമുറി, ഹംസ ഫൈസി കാളികാവ് (മസ്‌ലഹത്ത്), സൈദ് ഹാജി മൂന്നിയൂര്‍, നിസാര്‍ ഫൈസി ചെറുകുളമ്പ് (ഫിനാന്‍സ്) സുബൈര്‍ ഹുദവി പട്ടാമ്പി (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറും എസ്.ഐ.സി. കോ ഓര്‍ഡിനേറ്ററുമായ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖ പ്രഭാഷണവും അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ആശംസ പ്രസംഗവും നടത്തി. ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ അറക്കല്‍ നന്ദിയും പറഞ്ഞു.
കോഴിക്കോട് : കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഫൈനലിസ്റ്റ് ഇടംപിടിച്ച മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് അസീം മുഹമ്മദിനെ സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആദരിച്ചു. 39 രാജ്യങ്ങളില്‍ നിന്നുള്ള 169 നോമിനേഷനുകളില്‍ നിന്നാണ് മുഹമ്മദ് ആസിമിനെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ന്യൂസിലന്‍ഡ് സ്വദേശിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സുന്നി ബാലവേദി സംസ്ഥാന ചെയര്‍മാന്‍ പി.ഹസൈനാര്‍ ഫൈസി, മുഹമ്മദ് ആസിമിന് ഉപഹാരം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി വയനാട്, ഫര്‍ഹാന്‍ മില്ലത്ത്, ജസീം ചേളാരി, ദിന്‍ഷാദ് ഫറോക്ക്, സയ്യിദ് റിഹാന്‍ തങ്ങള്‍, ഫര്‍വീസ് ദക്ഷിണ കന്നഡ, ഷമീല്‍ കള്ളിക്കൂടം സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി വിവിധ ജില്ലകളിലേക്ക് നിയമിക്കുന്ന ഓര്‍ഗനൈസര്‍മാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖ പരീക്ഷ നാളെ (15-11-2021) രാവിലെ 9 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. സുന്നീ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും കര്‍മപദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാനും ഉദ്ദേശിച്ചാണ് പുതിയ ജില്ലാ ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കാണ് നിയമനം. പ്രസ്തുത ജില്ലാ കമ്മിറ്റികളുടെ പ്രതിനിധികളും ജില്ലാ കമ്മിറ്റികള്‍ മുഖേന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കാന്‍ഡിഡേറ്റ്‌സും നാളെ രാവിലെ കൃത്യം 9 ന് ചെമ്മാട് ദാറുല്‍ ഹുദായില്‍ എത്തിച്ചേരണമെന്ന് എസ്.എം.എഫ്. സ്റ്റേറ്റ് കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
- SUNNI MAHALLU FEDERATION
ഷാർജ:ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ ബുക്പ്ലസ് പബ്ലിഷേഴ്സിന്റെ 41 പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ആൻമേരി ഷിമ്മലിൻ്റെ മുഹമ്മദ് അവൻ്റെ തിരുദൂതർ(വിവർത്തനം- എ.പി കുഞ്ഞാമു), ഡോ. അക്റം നദ് വിയുടെ അൽമുഹദ്ദിസാത് വിവർത്തനം, എം. നൗഷാദ് ഖവാലികളെക്കുറിച്ച് രചിച്ച സമാഏ ബിസ്മിൽ, നൂർദാൻ ദംലയുടെ മുത്തുനബിയോടൊപ്പം 365 ദിനങ്ങൾ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, വി.ഡി സതീശൻ എം.എൽ.എ, എ.പി അബ്ദുൽ വഹാബ് എം.പി, ടി.എൻ പ്രതാപൻ എം.പി, രമേശ് ചെന്നിത്തല, ദുബൈ ബ്രിട്ടീഷ് യൂനിവേഴ്സിറ്റി വി.സി ഡോ. അബ്ദുല്ല ശംസി, ഷാർജാ യൂനിവേഴ്സിറ്റി ഹദീസ് വിഭാഗം തലവൻ ഡോ. അബുസ്സമീഅ അൽ അനീസ്, എൻ.പി ഹാഫിസ് മുഹമ്മദ്, നവാസ് പുനൂർ, സിംസാറുൽ ഹഖ് ഹുദവി, നൗഷാദ് പുഞ്ച, മുജീബ് ജൈഹൂൻ തുടങ്ങിയവർ വിവിധ വേളകളിൽ സംസാരിച്ചു.
സഫാരി ഗ്രൂപ്പ് ചെയർമാൻ സൈനുൽ ആബിദ്, സെയ്ഫ് ലൈൻ ഗ്രൂപ്പ് എം.ഡി അബൂബക്ർ കുറ്റിക്കോൽ, സൂപ്പി ഹാജി, അശ്റഫ് താമരശ്ശേരി, കരീം കക്കോവ്, ശരീഫ് ഹുദവി, അശ്റഫ് ഹുദവി, ശൗക്കത്ത് ഹുദവി, റഫീഖ് ഹുദവി, ശുക്കൂര്‍ ഹുദവി, സൈനുദ്ദീന് ഹുദവി മാലൂര്‍, റഹീം ഹുദവി ഷൊര്‍ണ്ണൂര്‍, ഹസീബ് ഹുദവി, ശഫീഖ് ഹുദവി വെളിമുക്ക് തുടങ്ങിയവർ സംബന്ധിച്ചു.
ഗള്‍ഫ് മേഖലയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ജാമിഅഃ നൂരിയ്യഃയുടെ സന്ദേശ പ്രചാരണം ശക്തിപ്പെടുത്തുന്നതിന് ഗ്ലോബല്‍ ഓസ്‌ഫോജ്‌നക്ക് രൂപം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓസ്‌ഫോജ്‌ന പ്രവാസി പ്രതിനിധികളുടെ യോഗത്തിലാണ് മൊയ്തീന്‍ കുട്ടി ഫൈസി അച്ചൂര്‍ ചെയര്‍മാനും ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ കണ്‍വീനറുമായ ഗ്ലോബല്‍ ഓസ്‌ഫോജ്‌ന അഡ്‌ഹോക് കമ്മറ്റിക്ക് രൂപം നല്‍കിയത്.
യോഗത്തില്‍ ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഷംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, സൈനുല്‍ ആബിദ് ഫൈസി (കുവൈത്ത്), മൊയ്തീന്‍ കുട്ടി ഫൈസി അച്ചൂര്‍, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അസൈനാര്‍ ഫൈസി പാറമ്മല്‍ (യു.എ.ഇ), ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മൊയ്തീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, അബ്്ദുറഹ്്മാന്‍ ഫൈസി വിളയൂര്‍, ബശീര്‍ ഫൈസി ചെരക്കാപറമ്പ്, അബ്്ദുല്‍ അസീസ് ഫൈസി വെള്ളില (സഊദി അറേബ്യ), ഹനീഫ ഫൈസി പരിയാപുരം (ഖത്തര്‍) പങ്കെടുത്തു.
- JAMIA NOORIYA PATTIKKAD
ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍. വഖഫ് സ്വത്തുകള്‍ സംരക്ഷിക്കുന്നതിനും നിര്‍മാണാത്മകമായി വിനിയോഗിക്കുന്നതിനുമുള്ള ഏക സംവിധാനമായ വഖഫ് നിയമത്തിലാണ് അന്യായമായും നിയമവിരുദ്ധമായും സംസ്ഥാന സര്‍ക്കാര്‍ കൈ കടത്തിയിരിക്കുന്നത്. കേന്ദ്ര വഖഫ് നിയമമനുസരിച്ച് വഖഫ് ബോര്‍ഡില്‍ നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതിയില്ല. കെ.എസ്.ആര്‍. ചട്ടപ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിടുന്നത് ദുരൂഹമാണ്.
യോഗ്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്താനാണ് വഖഫ് നിയമനം പി.എസ്.സി.ക്ക് വിടുന്നതെന്ന സര്‍ക്കാര്‍ ഭാഷ്യം കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. രാജ്യത്ത് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡാണ് കേരളത്തിലേത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രതിനിധികളായ സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സയ്യിദ് റശീദലി ശിഹാബ് തങ്ങളും ചെയര്‍മാന്‍മാരായിരുന്ന കാലത്താണ് സംസ്ഥാന വഖഫ് ബോര്‍ഡ് കൂടുതല്‍ സജീവവും സുശക്തവുമായത്. 48 ലക്ഷമുണ്ടായിരുന്ന ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം 12 കോടിയാക്കി ഉയര്‍ത്തിയത് ബോര്‍ഡ് ഉദ്യോഗസ്ഥന്മാരുടെ ആത്മാര്‍ത്ഥതയുടെയും കാര്യക്ഷമതയുടെയും ഉദാഹരണമാണ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ബോര്‍ഡില്‍ നിന്ന് കടം വാങ്ങിയ 54 ലക്ഷം രൂപ തിരിച്ച് നല്‍കാന്‍ പോലും ഇത് വരെ സര്‍ക്കാറിനായിട്ടില്ല. വഖഫ് ബോര്‍ഡ് ഗ്രാന്റിനായി അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാര്‍ ബോര്‍ഡിനെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത് അപഹാസ്യമാണ്.
പി. എസ്.സി. വഖഫ് ബോര്‍ഡിലേക്ക് നിയമനം നടത്തുന്നത് മറ്റ് സര്‍ക്കാര്‍ സര്‍വീസുകളില്‍ ജനറല്‍ ക്വാട്ടയില്‍ നിന്നുള്ള മുസ്ലിം സമുദായത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തും. മുസ്ലിംകള്‍ക്ക് മാത്രം നിയമനമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് ഭാവിയില്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനും സമുദായാംഗങ്ങള്‍ അല്ലാത്തവര്‍ നിയമിക്കപ്പെടാനുമുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. വഖഫ് അദാലത്തുകള്‍ സംഘടിപ്പിച്ച് രാഷ്ട്രീയപ്രേരിതമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, വി.എ.സി. കുട്ടി ഹാജി പാലക്കാട്, സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- SUNNI MAHALLU FEDERATION
കോഴിക്കോട്: ഇരുപതാം നൂറ്റാണ്ടുകണ്ട അതുല്യനായ പണ്ഡിത പ്രതിഭയാണ് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍. ആഴത്തിലുള്ള അറിവും വിലായത്തും ഒരേ സമയം സമന്വയിച്ച പണ്ഡിതനാണ് ശംസുല്‍ ഉലമയെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഇടപെടലുകളിലും പിന്‍തലമുറക്ക് പഠിക്കാനേറെയുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. ശംസുല്‍ ഉലമയുടെ ദീര്‍ഘകാലത്തെ സേവകനായിരുന്ന സി.കെ.കെ മാണിയൂര്‍ തയ്യാറാക്കിയ ശംസുല്‍ ഉലമയുടെ കൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ ഗോള്‍ഡ് കോ-ചെയര്‍മാനും വ്യവസായ പ്രമുഖനുമായ ഡോ.പി.എ ഇബ്‌റാഹീം ഹാജിക്ക് ആദ്യ കോപ്പി നല്‍കി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പുസ്തകം പ്രകാശനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ പുസ്തക പരിചയം നടത്തി. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, മൊയ്തു നിസാമി, റഷീദ് ബെളിഞ്ചം, ഉമര്‍ കോയ ഹാജി തിരൂര്‍ക്കാട്, ഇ.കെ ബാവ, സി.പി ഇഖ്ബാല്‍ സംബന്ധിച്ചു. അബ്ദുല്ലത്തീഫ് ഹുദവി പാലത്തുങ്കര നന്ദി പറഞ്ഞു.
ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്ത്ബാഅ് സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് മഹ്‌റാബ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മഹല്ല് തലങ്ങളില്‍ ആരംഭിക്കുന്നു. ജില്ലാ, മേഖലാ സംഗമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് മഹല്ല് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മഹല്ലുകള്‍ കാലികമായി നേരിടുന്ന ആത്മീയവും ഭൗതികവുമായ വെല്ലുവിളികളെ സംബോധന ചെയ്യുന്ന കാമ്പയിന്റെ ഭാഗമായി ജനകീയ സംഗമങ്ങള്‍ സംഘടിപ്പിക്കുയും വിവിധ കര്‍മ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും.
എല്ലാ മഹല്ലുകളിലും ലൈറ്റ് ഓഫ് മിഹ്‌റാബ് സംഗമങ്ങള്‍ നടക്കും. ആത്മീയതയാണ് പരിഹാരം, വിശ്വാസമാണ് അശ്വാസം, അവകാശങ്ങള്‍ക്കായി സാവേശം, ചരിത്രധ്വംസനത്തിനെതിരെ ജാഗ്രതയോടെ, ഉലമാ - ഉമറാ കരുത്തും കരുതലും എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കാമ്പയിന്റെ ഭാഗമായി മഹല്ലുകളില്‍ പള്ളി ദര്‍സുകള്‍ സ്വദേശി ദര്‍സുകള്‍ ശക്തിപ്പെടുത്തുക, ഭൗതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ഉദ്യോഗ പ്രാതിനിധ്യം ഉറപ്പ് വരുത്താനുമുള്ള പദ്ധതികള്‍ നടപ്പാക്കും. അധാര്‍മികതക്കെതിരെ ബോധവല്‍ക്കരണ യജ്ഞം, ആദര്‍ശ ബോധനം, ചരിത്ര ബോധനം നടത്തും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. വിശ്വാസ വൈകല്യങ്ങള്‍ക്കും മത നിരാസ, നിര്‍മത പ്രവണതകള്‍ക്കും യുക്തിവാദത്തിനും സ്വതന്ത്ര ചിന്തകള്‍ക്കുമെതിരെ പ്രചരണം നടത്തും. മഹല്ല് തലങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മഹല്ല് ഭാരവാഹികളും ഖത്തീബ്മാരും മുന്നിട്ടിറങ്ങണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കാമ്പയിന്‍ സമിതി ചെയര്‍മാന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- SUNNI MAHALLU FEDERATION
ഷാർജ: ലോകത്തിലെ ഏറ്റവും മികച്ച പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ ഗൾഫ് സത്യധാര പവലിയൻ (Hall 7,Stall:ZD 10) എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
SKSSF UAE നാഷണൽ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ
സത്യധാര ചീഫ് എഡിറ്റർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്,നവാസ് പുനൂർ (ചീഫ് എഡിറ്റർ സുപ്രഭാതം),ഷാർജ ഇന്ത്യൻ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോൺസൺ,മോഹൻകുമാർ (ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫേഴ്സ് എക്സിക്യൂട്ടിവ്), സൈനുൽ ആബിദ് (സഫാരി ഗ്രൂപ്പ്), അൻവർ നഹ (യു എ ഇ കെഎംസിസി),തൽഹത്ത്( ഫോറം ഗ്രൂപ്പ് ),എഎ കെ മുസ്തഫ,സുലൈമാൻ തുടിമ്മൽ (യുണിക് ഗ്രൂപ്പ്),ശിയാസ് സുൽത്താൻ (പബ്ലിഷർ ഗൾഫ് സത്യധാര),കബീർ ചാന്നങര,ടിവി നസീർ (ഷാർജ കെ എം സി സി),റസാഖ് വളാഞ്ചേരി,ഹൈദറലി ഹുദവി (ഗൾഫ് സത്യധാര) ശൗഖത്തലി ഹുദവി (ദുബൈ സുന്നി സെന്റർ), നൗഷാദ് ഫൈസി (അജ്മാൻ SKSSF),ജലീൽ എടകുളം (ദുബൈ SKSSF)ഹസൻ രാമന്തളി (വിഖായ),നുഹ്മാൻ തിരൂർ (സർഗലയ),മൊയ്തു സിസി,ഇസ്മാഈൽ ഹാജി എടച്ചേരി,ഒ കെ ഇബ്രാഹീം എന്നിവർ പങ്കെടുത്തു.
പവലിയന് നേതൃത്വം നൽകുന്ന ഷാർജ SKSSF ഭാരവാഹികളായ സുലമാൻ ബാവ,കരീം കൊളവയൽ,ഫൈസൽ പയ്യനാട്,എം പി കെ പള്ളംങ്കോട് ,ശാക്കിർ ഫറോക്ക്,റസീഫ് പുറക്കാട്,ശഫീഖ് ചെറൂര് ,സഫീർ ജാറംകണ്ടി,ടിപികെ ഹക്കീം തുടങ്ങിയവർ സംബന്ധിച്ചു.
തുടർച്ചയായി എഴാം തവണയാണ് ഗൾഫ് സത്യധാരയുടെ പവലിയൻ മേളയിൽ സാന്നിദ്ധ്യം അറിയിക്കുന്നത്. UAE എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇ യിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് ഗൾഫ് സത്യധാര.