ദാറുൽഹുദാ നാഷണൽ കോൺക്ലേവ് നാളെ (11 ചൊവ്വ)

തിരൂരങ്ങാടി: ദാറുൽഹുദാ വിദ്യാര്‍ത്ഥി യൂണിയന്‍ (ഡി.എസ്.യു) സംഘടിപ്പിക്കുന്ന നാഷണൽ കോൺക്ലേവിന് നാളെ തുടക്കമാവും. ആറ് സംസ്ഥനങ്ങളിൽ നിന്നുള്ള വിദ്യാർഥി സംഘടന നേതാക്കൾ കോണ്‍ക്ലേവില്‍ സംബന്ധിക്കും.

ആസാം, ബംഗാൾ, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മിറ്റിന്റെ വിവിധ സെഷനുകളില്‍ പ്രമുഖര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
- Darul Huda Islamic University