SKSSF സൗത്ത് കേരള എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി

ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ശംസുൽ ഉലമ സ്മാരക സൗധത്തിൽ വെച്ച് സൗത്ത് സോൺ എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. സെയ്യിദ് അബ്ദുല്ല ദാരിമി അൽ ഐദറൂസി അധ്യക്ഷത വഹിച്ചു. എസ്. കെ. ജെ. എം ആലപ്പുഴ ജില്ല പ്രസിഡന്റ് പി. എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സൗത്ത് കേരള എംപവറിംഗ് പ്രോജക്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾക്ക് ഉവൈസ് ഫൈസി ആലപ്പുഴ, ഡോ: ശരീഫ് നിസാമി തിരുവനന്തപുരം , ജലീൽ പുക്കുറ്റി കോട്ടയം എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രധാന ഭാരവാഹികളും സഹചാരി ഭാരവാഹികളും പ്രതിനിധികളായി പങ്കെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ ഖാദർ ഹുദവി സെക്രട്ടറിയേറ്റ് അംഗം സ്വാലിഹ് ഇടുക്കി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൾ സലീം റശാദി സ്വാഗതവും അനീസ് റഹ്‌മാൻ മണ്ണഞ്ചേരി നന്ദിയും രേഖപ്പെടുത്തി.
- SKSSF STATE COMMITTEE