ദാറുല്‍ഹുദാ ആസാം കാമ്പസിലെ ഗ്രാന്‍ഡ് മസ്ജിദ് തുറന്നു

പ്രതിസന്ധികളെ ധൈര്യപൂര്‍വം പ്രതിരോധിക്കേണ്ടവരാണ് പണ്ഡിതര്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍

ബാര്‍പേട്ട (ആസാം): ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയുടെ ആസാം ഓഫ് കാമ്പസില്‍ നിര്‍മാണം പൂര്‍ത്തിയായ ഗ്രാന്‍ഡ് മസ്ജിദ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നമസ്‌കാരത്തിനായി തുറന്നു നല്‍കി.

ഏതു കാലത്തെ പ്രതിസന്ധികളെയും ധൈര്യപൂര്‍വം പ്രതിരോധിക്കേണ്ടവരും അതിജയിക്കേണ്ടവരുമാണ് പണ്ഡിതരെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളം ആര്‍ജിച്ചെടുത്ത വിദ്യാഭ്യാസ-സാംസ്‌കാരിക ചൈതന്യം ദേശവ്യാപകമായും അന്താരാഷ്ട്രതലത്തിലും പ്രസരിപ്പിക്കാനുള്ള ദാറുല്‍ഹുദായുടെ ദൗത്യം ശ്രമകരമാണെന്നും ചരിത്രത്തോടൊപ്പം സഞ്ചരിക്കുക മാത്രമല്ല; ചരിത്രം സൃഷ്ടിക്കുക കൂടി പണ്ഡിതര്‍ ചെയ്യേണ്ടതുണ്ടെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പരിതാപകരമായ അവസ്ഥക്കു പരിഹാരം വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണെന്നും തങ്ങള്‍ പറഞ്ഞു.

ആസാമിലെ മതപണ്ഡിത നേതാക്കളും ജനപ്രതിനിധികളും പ്രദേശവാസികളും അടക്കം നൂറുക്കണക്കിന് ആളുകള്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ് ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാന്‍ കാമ്പസിലെത്തിയിരുന്നു. 10130 ചതുരശ്ര അടി വിസ്തൃതിയില്‍ ഇരുനിലകളിലായി പണിത വിശാലമായ പള്ളിയില്‍ ഒരേ സമയം ആയിരം പേര്‍ക്ക് പ്രര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്.

ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ബാര്‍പേട്ട മണ്ഡലം എം.പി അബ്ദുല്‍ ഖാലക്, എം.എല്‍.എമാരായ ജാകിര്‍ ഹുസ്സൈന്‍ സിക്ദര്‍, അഷ്‌റഫുല്‍ ഹുസ്സൈന്‍, സിദ്ദീഖ് അഹ്മദ്, ആസാം കോട്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗം തലവന്‍ ഡോ. ഫസലുര്‍റഹ്മാന്‍, ഗുവാഹത്തി യൂനിവേഴ്‌സിറ്റി അറബി വിഭാഗം തലവന്‍ ഡോ. മിസാജുര്‍റഹ്മാന്‍ താലൂക്ദാര്‍, ദാറുല്‍ഹുദാ ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ആസാം ഓഫ് കാമ്പസ് പ്രിന്‍സിപ്പാള്‍ സയ്യിദ് മുഈനുദ്ദീന്‍ ഹുദവി വല്ലപ്പുഴ, അബൂബക്കര്‍ ഹാജി മൂസാംകണ്ടി, അബ്ദുര്‍റശീദ് ഹാജി മൂസാംകണ്ടി, മുഫ്തി സുലൈമാന്‍ ഖാസിമി, മുഫ്തി ആലിമുദ്ദീന്‍ ഖാന്‍, അക്കാസ് അലി സാഹിബ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ദിലേര്‍ഖാന്‍, ജാസിം ഓമച്ചപ്പുഴ, ബാവ ഹാജി പാണമ്പ്ര, ബശീര്‍ ഹാജി ഓമച്ചപ്പുഴ, നാസര്‍ വെള്ളില, വി.പി കോയ ഹാജി ഉള്ളണം, ഫൈസല്‍ അങ്ങാടിപ്പുറം തുടങ്ങിയ ദാറുല്‍ഹുദാ - ഹാദിയാ പ്രതിനിധികള്‍ സംബന്ധിച്ചു.
- Darul Huda Islamic University