കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്ക് 21-ന് ശിലയിടും

കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെടവര്‍ക്ക് സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം ജനുവരി 21-ന് വൈകുന്നേരം 3 മണിക്ക് നടക്കും. ശിലാസ്ഥാപന കര്‍മ്മത്തോടനുബന്ധിച്ച് കൂട്ടിക്കല്‍ നാരകംപുഴ മദ്റസ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍മാരായ ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസ്സന്‍ ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍മാരായ ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബു ശമ്മാസ് മുഹമ്മദലി മൗലവി, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, സിറാജുദ്ദീന്‍ അല്‍ ഖാസിമി, പി.കെ സുബൈര്‍ മൗലവി, അയ്യൂബ് ഖാന്‍, ഇല്ല്യാസ് മൗലവി, ഒ.കെ അബ്ദുസ്സലാം, അസീസ് ബഡായില്‍, സക്കീര്‍ ഹുസയിന്‍ ചിറക്കല്‍, അബ്ദുല്‍കലാം, ആരിഫ് പരീദ് ഖാന്‍, കെ.എ ശരീഫ് കുട്ടി ഹാജി തുടങ്ങിയര്‍ സംബന്ധിക്കും.
- Samasthalayam Chelari