സി ഡി പി സെന്ററുകളിൽ സ്റ്റാഫ് സെലക്ഷൻ പരീക്ഷ പരിശീലനം ആരംഭിക്കുന്നു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ആരംഭിച്ച കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ തിരഞ്ഞെടുത്ത സെന്ററുകൾ വഴി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. നിലവിൽ നൂറ് സെന്ററുകൾ വഴി സി ഡി പി കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീകൾക്കുള്ള പരിശീലനം നൽകി വരുന്നു. വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ കഴിഞ്ഞ ദിവസം തിരൂരിൽ ഡോ.എം.പി അബ്ദുൾ സമദ് സമദാനി എം പി ഉൽഘാടനം നിർവ്വഹിച്ചിരുന്നു. രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികൾ നിലവിൽ പരീക്ഷ പരിശീലനം നേടി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡിസംബർ 15 മുതൽ 30 വരെ പ്രചാരണ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്.
- SKSSF STATE COMMITTEE