ഇസ്തിഖാമ ആദർശ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ആദർശ പ്രചരണ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന എസ്.കെ.എസ്.എസ്.എഫിന്റെ ഉപസമിതിയായ ഇസ്തിഖാമ യുടെ കീഴിൽ മത വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു വർഷം നീണ്ടുനിൽക്കുന്ന ആദർശ പഠന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ സമഗ്രമായി പഠന വിധേയമാക്കുകയും പ്രബോധനരംഗത്ത് പുതുതലമുറയെ സുസജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഗൽഭരായ പണ്ഡിതരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കോഴ്സിലേക്ക് സമസ്തയുടെ കീഴിലുള്ള ദർസ്-അറബിക് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ മാസം 20 വരെയാണ് അപേക്ഷയുടെ സമയം.

അപേക്ഷ സ്വീകരിക്കാനുള്ള ലിങ്ക് SKSSF ന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
Page link: https://skssf.in/6264/
- SKSSF STATE COMMITTEE