മണ്ണാര്‍ക്കാട്: ജില്ലാ, സംസ്ഥാന തലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന തീവ്രപരിശീലനത്തിന് ശേഷം വിഖായ ആക്ടീവ് അംഗങ്ങളുടെ നാലാമത് ബാച്ച് പുറത്തിറങ്ങി. 629 പേരാണ് നാലാം ബാച്ചിലൂടെ കര്‍മ വീഥിയിലിറങ്ങുന്നത്. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ വിഖായ വളണ്ടിയര്‍മാര്‍ നടത്തിയ ശ്രദ്ധേയമായ മഹശുചീകരണ യജ്ഞത്തോടെയാണ് എസ്. കെ. എസ്. എസ്. എഫ് വിഖായ വൈബ്രന്റ് ക്യാമ്പിന് സമാപനം കുറിച്ചത്. 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പേരിലാണ് നഗരസഭാ ജീവനക്കാരോടൊപ്പം ചേര്‍ന്ന് ചേര്‍ന്ന് എസ്. കെ. എസ് .എസ് എഫ് വിഖായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. കുന്തിപുഴ, നെല്ലിപുഴ തുടങ്ങി നഗരപരിധിയിലെ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ യജ്ഞത്തില്‍ നഗരപരിധിയിലുള്ള ഇട റോഡുകളും ശുചീകരിച്ചു. കൂടാതെ കഴിഞ്ഞ പ്രളയത്തില്‍ പ്രദേശത്ത് നിന്നുംഒലിച്ചു പോയ ബണ്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാറുന്നജ്ജാത്ത് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സിന്റെ സമാപനത്തോടനുബന്ധിച്ചാണ് യജ്ഞം സംഘടിപ്പിക്കപ്പെട്ടത്. വിഖായ യുടെയും നഗരസഭ ജീവനക്കാരുടെയും സംയുക്ത പ്രാതിനിധ്യത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. യജ്ഞത്തിന്റെ ഉദ്ഘാടനം മുണ്ടേകരാട് നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ദീന്‍ നിര്‍വഹിച്ചു. നഗരസഭയുടെ ചരിത്രത്തിലാധ്യമായാണ് ഇത്രയേറെ ജനപങ്കാളിത്തത്തോടെ ശുദ്ധീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നതെന്നും ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ അധ്യക്ഷത വഹിച്ചു.
കോണ്‍ഫറന്‍സില്‍ കേരളം, ദക്ഷിണ കന്നഡ, നീലഗിരി, കൊടക് എന്നിവടങ്ങളില്‍ നിന്നുള്ള 629 പ്രതിനിധികളാണ് പങ്കെടുത്തത്. ദുരന്ത നിവാരണം, പാലിയേറ്റീവ് കെയര്‍, ആക്‌സിഡന്റ് റെസ്‌ക്യൂ, നിയമവശങ്ങള്‍ തുടങ്ങി സാമൂഹിക സേവനത്തിനാവശ്യമായ വിവിധമേഖലകളില്‍ വൈബ്രന്റ് പ്രതിനിധികള്‍ക്ക് ക്വാമ്പില്‍ വിദഗ്ധ പരിശീലനം ഏര്‍പ്പെടുത്തിയിരുന്നു.വൈകിട്ട് നടന്ന സമാപന സംഗമത്തില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഗ്രാന്‍ഡ് സല്യൂട്ട് സ്വീകരിച്ചു.സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. വിഖായയുടെ പ്രവര്‍ത്തനം യുവതലമുറയ്ക്ക് പ്രചോദനമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എന്‍ ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥി ആയി പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കോട്ടയം കൂട്ടിക്കലില്‍ സേവനം ചെയ്ത പാലക്കാട്, ആലപ്പുഴ ജില്ലകളിലെ വിഖായ പ്രവര്‍ത്തകരെ ആദരിച്ചു. വിവിധ ഗള്‍ഫ് സംഘടനകളെ പ്രതിനിധീകരിച്ച് അലവികുട്ടി ഒളവട്ടൂര്‍, സൈനുല്‍ ആബിദ് ഫൈസി നെല്ലായ, അബ്ദുല്‍ മജീദ് ചോലക്കോട് എന്നിവരും എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ റഷീദ് ഫൈസി വെള്ളായികോട്, സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര, റഷീദ് കമാലി, കബീര്‍ അന്‍വരി, ഷമീര്‍ ഫൈസി, അസ്‌കറലി മാസ്റ്റര്‍, മുസ്തഫ ഹാജി, സൈനുദ്ദീന്‍ ഫൈസി, സലാം മാസ്റ്റര്‍, അബ്ബാസ് ഹാജി, മൊയ്തീന്‍ ഹാജി, ഷാഫി ഫൈസി കോല്‍പ്പാടം, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, നിസാം ഓമശ്ശേരി, റഷീദ് വെങ്ങപള്ളി, സിറാജുദ്ദീന്‍ തെന്നല്‍, കരീം മുസ്‌ലിയാര്‍ കൊടക്, റഷീദ് ഫൈസി കണ്ണൂര്‍, ജബ്ബാര്‍ പൂക്കാട്ടിരി, ഫൈസല്‍ നീലഗിരി, റഫീഖ് ഒറ്റപ്പാലം, നിഷാദ് എറണാകുളം, ബഷീര്‍ മുസ്‌ലിയാര്‍ കുന്തിപുഴ, ഷൗക്കത്ത് അലനല്ലൂര്‍, സൈഫുദ്ദീന്‍ ചെര്‍പ്പുളശ്ശേരി, നിഷാദ് ഒറ്റപ്പാലം, ജലീല്‍ മുസ്‌ലിയാര്‍, സുബൈര്‍ കിളിരാനി, റിയാസ് മണ്ണാര്‍ക്കാട്, അഷ്‌റഫ് കോങ്ങാട് എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് വിഖായ ചെയര്‍മാന്‍ സലാം ഫറോക്ക് അധ്യക്ഷത വഹിച്ചു. ജന.കണ്‍വീനര്‍ ഷാരിഖ് ആലപ്പുഴ സ്വാഗതവും സ്വാദിഖ് മണ്ണാര്‍ക്കാട് നന്ദിയും രേഖപ്പെടുത്തി.
- SKSSF STATE COMMITTEE