കേരള ത്വലബ കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്‌തു

പെരിന്തൽമണ്ണ : എസ്. കെ. എസ്. എസ്. എഫ് ത്വലബ വിങ് സംസ്ഥാന സമിതി ' ചിന്തയുടെ ഉണർവു കാലം വീണ്ടെടുക്കാം ' എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണ എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് ദൗറതുൽ ഹിക്മ നഗരിയിൽ ഡിസംബർ 11, 12 ദിവസങ്ങളിൽ നടക്കുന്ന കേരള ത്വലബ കോൺഫറൻസ് ലോഗോ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രകാശനം ചെയ്തു. ത്വലബ വിങ് സംസ്ഥാന വൈസ്‌ചെയർമാൻ സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ, സംസ്ഥാന ജനറൽ കൺവീനർ ഹബീബ്‌ വരവൂർ വർക്കിങ് കൺവീനർ തഖ്‌യുദ്ധീൻ ഫൈസി തുവ്വൂർ, ഹാഫിള് അബ്ദുറഹ്മാൻ തിരൂർക്കാട് വാഹിദ് നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ഫോട്ടോ : കേരള ത്വലബ കോൺഫറൻസ് ലോഗോ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രകാശനം ചെയ്യുന്നു. - SKSSF STATE COMMITTEE