SKSSF ഇബാദിന് പുതിയ നേതൃത്വം; പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍
കോഴിക്കോട്: എസ്. കെ എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ദഅ്‌വ വിഭാഗമായ ഇബാദിന് 2022-24 വര്‍ ഷത്തേക്കുള്ള പുതിയ സംസ്ഥാന സമിതി നിലവില്‍ വന്നു. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളാണ് ചെയര്‍മാന്‍. റഫീഖ് ചൈന്നൈ ഇരുമ്പുചോല മലപ്പുറം വെസ്റ്റ് ആണ് ജനറല്‍ കണ്‍വീനര്‍. വൈസ് ചെയര്‍മാനായി ബഷീര്‍ ഫൈസി മാണിയൂര്‍ (കണ്ണൂര്‍) തെരഞ്ഞെടുക്കപ്പെട്ടു. സമിതി മെമ്പര്‍മാരായി ജാബിര്‍ മന്നാനി (തിരുവനന്തപുരം), ഷാനവാസ് ബാഖവി (കൊല്ലം), ഹാഫിസ് ഉനൈസ് ഖാസിമി (കോട്ടയം), ഷാനവാസ് വാഫി (ഇടുക്കി), നൗഫല്‍ വാഫി ആറാട്ടുപുഴ (ആലപ്പുഴ), സിയാദ് ഫൈസി (എറണാകുളം), സിദ്ധീഖ് ഫൈസി (തൃശ്ശൂര്‍), നിസാബുദ്ധീന്‍ ഫൈസി (പാലക്കാട്), ശിഹാബ് ഫൈസി (മലപ്പുറം വെസ്റ്റ്), സാജിഹു ശമീര്‍ അസ്ഹരി (മലപ്പുറം ഈസ്റ്റ് ), യഹ്‌യ വെള്ളയില്‍ (കോഴിക്കോട്), അബ്ദുല്‍ കരീം ഫൈസി (കണ്ണൂര്‍), ഷാജഹാന്‍ വാഫി (വയനാട്), അബ്ദുല്ല റഹ്മാനി (കാസര്‍ഗോഡ്), സിദ്ധീഖ് ഫൈസി ദക്ഷിണ (കന്നട ഈസ്റ്റ്), ഹബീബ് മുസ്ലിയാര്‍ (ദക്ഷിണ കന്നട വെസ്റ്റ്), സലീം ഫൈസി (നീലഗിരി), അബ്ദു റഊഫ് ഫൈസി (ലക്ഷദ്വീപ്), ഹനീഫ ഫൈസി (കൊടക്) എന്നിവരേയും തെരഞ്ഞെടുത്തു.
സ്വയം സംസ്‌കരിക്കുകയും മറ്റുള്ളവരെ സംസ്‌കരിക്കാനാവശ്യമായ പ്രവര്‍ത്തനവുമാണ് ഇബാദിന്റെ ലക്ഷ്യം. വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സും വിവിധ പ്രായക്കാര്‍ക്കനുയോജ്യമായ രീതിയില്‍ ക്രമീകരിച്ച പ്രായാധിഷ്ഠിത ദഅവാ രീതിയും, ദൈവിക ചിന്തയിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച ദാഇമാരും, മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഖാഫിലയായി നിര്‍വഹിക്കുന്ന സംസ്‌കരണ പ്രവര്‍ത്തനവും ഇബാദിന്റെ പദ്ധതികളാണ്.
ലഹരി ബാധിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍നെസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും വളണ്ടിയര്‍മാരും, യുക്തി വാദത്തിലേക്കും മതനിരാസത്തിലേക്കും നയിക്കുന്ന ചിന്തകളില്‍ നിന്ന് യുവതലമുറയെ യഥാര്‍ത്ഥ വിശ്വാസത്തിന്റെ പന്ഥാവിലേക്ക് കൊണ്ടുവരാനും ദീനിന്റെ ശരിയായ വശം കൃത്യമായി പറയാനും പ്രവര്‍ത്തിക്കുന്ന റൈറ്റ് സ്വല്യൂഷനും ഇബാദിന്റെ പദ്ധതികളില്‍ പെടുന്നു.
- SKSSF STATE COMMITTEE