ട്രന്റ് ടീം ഡ്രൈവ് 27 ന്

എസ് കെ എസ് എസ് എഫ് ട്രന്റിന്റെ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായുള്ള ടീം ഡ്രൈവ് സമ്പൂർണ്ണ നേതൃ പരിശീലന ക്യാമ്പ് മാർച്ച് 27ഞായറാഴ്ച രാവിലെ മുതൽ കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ ആരംഭിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷാഹുൽ ഹമീദ് മേൽമുറി, എസ് വി മുഹമ്മദലി, വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ, ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, വർക്കിംഗ്‌ സെക്രട്ടറി അയ്യൂബ് മുട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.

മുൻ സംസ്ഥാന ചെയർമാൻമാരായ ഡോ.സുലൈമാൻ നീറാട്, റഹീം ചുഴലി, റഷീദ് കൊടിയൂറ, ഇന്റർനാഷണൽ ഫെലോ അലി കെ. വയനാട്, ഡോ. മജീദ് കൊടക്കാട്, ശംസുദ്ധീൻ ഒഴുകൂർ, റഷീദ് കമ്പളക്കാട് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ജില്ലാ ട്രെന്റ് ഇൻചാർജ്ജ് സെക്രട്ടറി, ചെയർമാൻ, കൺവീനർ, കഴിഞ്ഞ സംസ്ഥാന സമിതി അംഗങ്ങൾ, സംസ്ഥാന ഉപസമിതി ചെയർമാൻമാർ എന്നിവർ പങ്കെടുക്കും.

അടുത്ത രണ്ട് വർഷത്തേക്കുള്ള ട്രെന്റിന്റെ പ്രവർത്തന രൂപരേഖയുടെ കരട് പുറത്തിറക്കും.
- SKSSF STATE COMMITTEE