നാളെ (തിങ്കള്‍) രാവിലെ 9.30ന് കമ്മറ്റി യോഗവും 11 മണിക്ക് ജനറല്‍ ബോഡിയും നടക്കും. ഉച്ചക്ക് 2 മണിക്ക് സനദ് വാങ്ങുന്ന യുവ പണ്ഡിതന്‍മാര്‍ക്കുള്ള സ്ഥാന വസ്ത്രം വിതരണം ചെയ്യും. സമാപന പൊതു സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാനവും എം.ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യ പ്രഭാഷണവും നിര്‍വ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സ്വമദാനി പ്രസംഗിക്കും. പൊതു പ്രവര്‍ത്തന രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ യു.എ.ഇ സുന്നി കൗണ്‍സില്‍ ആദരിക്കും. അല്‍ മുനീര്‍ പ്രകാശനവും നടക്കും. ശേഷം നടക്കുന്ന മജ്‌ലിസുന്നൂർ വാര്‍ഷിക സംഗമത്തിന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. മാണിയൂര്‍ അഹ് മദ് മൗലവി, ഏലംകുളം ബാപ്പു മുസ്‌ലിയാർ ഉല്‍ബോധനം നടത്തും.
- JAMIA NOORIYA PATTIKKAD