തവാസുല്‍ പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് വെച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ തവാസുല്‍ സന്ദേശം നല്‍കും. സംസ്ഥാനത്തും പുറത്തുമായി ആയിരക്കണക്കിന് മഹല്ലുകളിലും പതിനായിരത്തിലേറെ മദ്രസകളിലും കാമ്പയിന്റെ ഭാഗമായി വിവിധ സന്ദേശ പ്രചാരണ പരിപാടികള്‍ നടക്കും. ജാമിഅഃ ഫണ്ട് സമാഹരണം ജനുവരി 21 വെള്ളിയാഴ്ച പള്ളികളില്‍ നടക്കും.
കാമ്പയിന്റെ ഭാഗമായി നടക്കുന്ന റൈഞ്ച്തല പര്യടനങ്ങള്‍ക്ക് വിവിധ ജില്ലകളില്‍ സുലൈമാന്‍ ഫൈസി ചുങ്കത്തറ (ദക്ഷിണ കന്നഡ), ഉമര്‍ ഫൈസി മുടിക്കോട് (കാസര്‍ഗോഡ്), ളിയാഉദ്ദീന്‍ ഫൈസി, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ (കണ്ണൂര്‍), മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ (വയനാട്), ഒ.ടി മുസ്ഥഫ ഫൈസി (കോഴിക്കോട്), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ (മലപ്പുറം വെസ്റ്റ്), ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ (മലപ്പുറം ഈസ്റ്റ്), ഹംസ ഫൈസി അല്‍ ഹൈതമി, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ (പാലക്കാട്), അസ്ഗറലി ഫൈസി പട്ടിക്കാട് (തൃശ്ശൂര്‍), ത്വാഹാ ജിഫ്രി തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ അരക്കുപറമ്പ് (ആലപ്പുഴ), ഹസന്‍ ഫൈസി (എറണാകുളം) എന്നിവര്‍ നേതൃത്വം നല്‍കും.
- JAMIA NOORIYA PATTIKKAD