Showing posts with label MMIC. Show all posts
Showing posts with label MMIC. Show all posts

കമ്പംതൊടി ഉസ്താദ് അനുസ്മരണം നടത്തി

വാണിയംകുളം: കര്‍മ്മശാസ്ത്ര പണ്ഡിതനും ആത്മീയ ചൈതന്യവുമായിരുന്ന കമ്പംതൊടി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണ സംഗമം നടത്തി. വാണിയംകുളം ജാമിഅ റഹീമിയ്യയിലും മറ്റുമായി ഉസ്താദ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാത്താണെന്ന് യോഗം വിലയിരുത്തി. സമസ്ത കേന്ദ്ര മുശാവറ അംഗ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. പറപ്പൂര്‍ ബാപ്പുട്ടി മുസ്ലിയാര്‍, , നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ലക്കിടി, മമ്മി ഹാജി വാണിയംങ്കുളം, ഉമ്മര്‍ മൗലവി, മാനു മുസ്ലിയാര്‍ വല്ലപ്പുഴ എന്നിവര്‍ സംബന്ധിച്ചു. 

ഹോസ്റ്റല്‍ ബില്‍ഡിംഗ് ശിലാസ്ഥാപനം നടത്തി 

മാനു മുസ്ലിയാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ പുതുതായി നിര്‍മിക്കുന്ന ഹോസ്റ്റല്‍ ബില്‍ഡിംഗിന്റെ ശിലാസ്ഥാപന കര്‍മ്മം സമസ്ത കേന്ദ്ര മുശാവ അംഗം കെ.പി.സി തങ്ങള്‍ വല്ലപ്പുഴ നിര്‍വ്വഹിച്ചു. ജാമിഅ റഹീമിയ്യ പ്രിന്‍സിപ്പാള്‍ നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, പറപ്പൂര്‍ ബാപ്പുട്ടി മുസ്ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, മമ്മി ഹാജി വാണിയംകുളം, ഉമര്‍ മൗലവി, വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാസ്‌കരന്‍, സൈദലവി ദാരിമി വാണിയംകുളം എന്നിവര്‍ പങ്കെടുത്തു. 
- Mmic Vkm

കമ്പംതൊടി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണം ഇന്ന്

വാണിയംകുളം: കര്‍മ്മശാസ്ത്ര പണ്ഡിതനും ആത്മീയ ചൈതന്യവുമായിരുന്ന കമ്പംതൊടി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണ സംഗമം ഇന്ന് (03-05-2017). വാണിയംകുളം ജാമിഅ റഹീമിയ്യ വിദ്യാര്‍ത്ഥി സംഘടന എം.എഫ്.എസ്.എയാണ് സംഘാടകര്‍. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. പറപ്പൂര്‍ ബാപ്പുട്ടി മുസ്ലിയാര്‍, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ലക്കിടി, മമ്മി ഹാജി വാണിയംങ്കുളം എന്നിവര്‍ സംബന്ധിക്കും. 

ഹോസ്റ്റല്‍ ബില്‍ഡിംഗ് ശിലാസ്ഥാപനം ഇന്ന് 
വാണിയംങ്കുളം: മാനു മുസ്ലിയാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ പുതുതായി നിര്‍മിക്കുന്ന ഹോസ്റ്റല്‍ ബില്‍ഡിംഗിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, പ്രമുഖ സൂഫി വര്യന്‍ ബാപ്പുട്ടി മുസ്ലിയാര്‍ പറപ്പൂര്‍, സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ ലക്കിടി, മമ്മി ഹാജി വാണിയംങ്കുളം തുടങ്ങിയവര്‍ സംബന്ധിക്കും. 
- Mmic Vkm

SKSBV യൂണിറ്റ് ജ്ഞാന സന്ദേശ യാത്ര നടത്തി

വാണിയംകുളം: എസ്. കെ. എസ്. ബി. വി മാനു മുസ്ലിയാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മദ്രസ യൂണിറ്റ് ഞങ്ങളും വളരട്ടെ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ജ്ഞാന സന്ദേശ യാത്രക്ക് സമാപനം കുറിച്ചു. എം. എം. ഐ. സി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഹുസൈന്‍ അസ്സഖാഫ് തങ്ങള്‍ യാത്രക്ക് നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ സന്ദേശ യാത്രക്ക് സ്വീകരണം നല്‍കി. റഊഫ് തെക്കുമല, നുഫൈല്‍ ചെറുപ്പുള്ളശേരി, ശഫീഖ് തിരുവേഗപ്പുറ, എന്നിവര്‍ യാത്രയില്‍ അനുഗമിച്ചു. എം. എഫ്. എസ്. എ വൈസ് പ്രസിഡന്റ് സ്വാലിഹ് കോണിക്കിഴി ഉദ്ഘാടനം നിര്‍വഹിച്ചു. ശഫീഖ് റഹീമി മുഖ്യഥിതിയായിരുന്നു. എസ്. കെ. എസ്. ബി. വി ജനറല്‍ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍ മുഖ്യ പ്രഭാഷണം നടത്തി. ആശിഖ് സ്വാഗതവും സാബിത്ത് നെല്ലിക്കുറുശ്ശി നന്ദിയും പറഞ്ഞു.
- Mmic Vkm