എസ്.വൈ.എസ്. കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി

കല്പറ്റ: 'ധര്‍മനിര്‍വഹണത്തിന് കര്‍മരംഗത്തിറങ്ങുക' എന്ന പ്രമേയവുമായി സുന്നി യുവജന സംഘത്തിന്റെ മെമ്പര്‍ഷിപ്പ് പ്രചാരണത്തിന്റെ മണ്ഡലം പ്രവര്‍ത്തക സംഗമങ്ങള്‍ പൂര്‍ത്തിയായി.

കല്പറ്റ മണ്ഡലം സംഗമം സമസ്ത ഓഡിറ്റോറിയത്തില്‍ വി.കെ. അബ്ദുള്‍റഹ്മാന്റെ അധ്യക്ഷതയില്‍ എസ്.കെ.ജെ.എം. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ളക്കുട്ടിയും ബത്തേരി മണ്ഡലം സംഗമം ഇ.പി.മുഹമ്മദലി ഹാജിയുടെ അധ്യക്ഷതയില്‍ മേഖലാ സെക്രട്ടറി ഖാലിദ് ഫൈസിയും മാനന്തവാടി മണ്ഡലം സംഗമം അബ്ദുള്‍ മജീദിന്റെ അധ്യക്ഷതയില്‍ ടി.സി.അലി അല്‍ഖാസിമും ഉദ്ഘാടനം ചെയ്തു. മേഖലാ റിട്ടേണിങ്ങ് ഓഫീസര്‍മാരെ മണ്ഡലം സംഗമങ്ങളില്‍ തിരഞ്ഞെടുത്തു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 14 മേഖലകളിലും കണ്‍വെന്‍ഷനുകള്‍ നടത്തും. വിവിധ ഭാഗങ്ങളിലായി ഇബ്രാഹിം ഫൈസി, പി.സുബൈര്‍, ജാഫര്‍ ഹൈത്തമി, ഉസ്മാന്‍ ഹാജി ബീനാച്ചി, എ.കെ.മുഹമ്മദ്, നൗഫല്‍ വാകേരി, ജലീല്‍, എടപ്പാറ കുഞ്ഞമ്മദ്, ഇബ്രാഹിം ഫൈസി, പി.കെ.മൊയ്തു, അസീസ് നാസര്‍ മൗലവി, വി.പോക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.