നാദാപുരം സമര പ്രഖ്യാപന സംഗമം 14ന്

കോഴിക്കോട് : നാദാപുരം പ്രദേശത്ത് വര്‍ഷങ്ങളോളമായി നടന്നുകൊണ്ടിരിക്കുന്ന കാടന്‍ നിയമത്തിന്റെ കുരുക്കില്‍ പെടുത്തി മുസ്‍ലിം സമുദായത്തിന് നേരെ പോലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ 'നാദാപുരം നിയമം കാടത്തമാകുന്നു' എന്ന പ്രമേയത്തില്‍ കോഴിക്കോട് ജില്ലാ സുന്നി യുവജന സംഘം മാര്‍ച്ച് 31ന് നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ചിന്റെയും പാറക്കടവ് ബാലിക പീഢന കേസ് ക്രൈംബ്രാഞ്ച് അട്ടിമറിച്ചതില്‍ പ്രതിഷേധിക്കുന്നതിനുമായി സമര പ്രഖ്യാപന സംഗമം മാര്‍ച്ച് 14ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്പോര്‍ട്ട്സ് കൌണ്‍സില്‍ ഹാളില്‍ നടത്തുന്നു. സാംസ്കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ചര്‍ച്ച നയിക്കും. എസ്.വൈ.എസ്. ജില്ലാ കൌണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംബന്ധിക്കും. കലക്ടറേറ്റ് മാര്‍ച്ചിന്റെ പ്രചരണത്തിനായി മുഴുവന്‍ മണ്ഡലങ്ങളിലും മാര്‍ച്ച് 20നകം സ്പെഷ്യല്‍ സംഗമങ്ങള്‍ നടക്കും. പ്രക്ഷോഭസമിതി യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. അശ്റഫ് ബാഖവി ചാലിയം, പി.പി. അശ്റഫ് വാണിമേല്‍, കണ്‍വീനര്‍ എ.ടി. മുഹമ്മദ് മാസ്റ്റര്‍ പ്രസംഗിച്ചു.
- SKSSF STATE COMMITTEE