കങ്ങരപ്പടി : എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനും ഡല്‍ഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസ്സറുമായിരുന്ന പ്രൊ. നവാസ് നിസാര്‍ അനുസ്മരണവും ദുആ മജ്‌ലിസും കളമശ്ശേരി മേഖല എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ കങ്ങരപ്പടി ഇസ്‌ലാമിക് സെന്ററില്‍ നടന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം. അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ഗ്രാന്റ് ഫിനാലെയില്‍ സമര്‍ഖന്തില്‍ മഹത്തായ കുറെ ചിന്തകള്‍ നമുക്ക് സമ്മാനിച്ച് നമ്മെ വിട്ട് പിരിഞ്ഞ നവാസ് നിസാര്‍ നമ്മെ പോലുള്ള യുവ സമൂഹത്തിന് ആവേശമാണെന്നും അദ്ദേഹത്തിന്റെ ജീവിതം നാം സമൂഹത്തില്‍ ചെയ്യേണ്ട ബാധ്യതകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ സംഭവിച്ച വിധികളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച് കൊണ്ട് ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ച പൂര്‍ണ്ണ ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നും, അദ്ദേഹം നല്‍കിയ സംഭാവനകളെ സുന്നി സമൂഹം എന്നും ഓര്‍മ്മിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. മേഖലാ പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി അധ്യക്ഷനായിരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സെക്രട്ടറി എം.ബി. മുഹമ്മദ്, ട്രഷറര്‍ സലാം ഹാജി, എസ്.വൈ.എസ് മേഖല സെക്രട്ടറി മുഹമ്മദ് ഹസീം, എസ് കെ എസ് എസ് എഫ് മേഖല വൈസ് പ്രസിഡന്റ് ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അലി മൗലവി മുണ്ടക്കമുഗല്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. മേഖലാ സെക്രട്ടറി പി. എച്ച്. അജാസ് സ്വാഗതവും ട്രഷറര്‍ സമദ് നന്ദിയും പറഞ്ഞു.
- Ajas PH