ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമി സ്വലാത്തും മജ്‌ലിസ്സുന്നൂറും 15ന്

കുമ്പള : ഇമാം ശാഫി ഇസ് ലാമിക്ക് അക്കാദമിയില്‍ മാസന്തോറും നടത്തിവരാറുളള സ്വലാത്ത് മജലിസും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ നടത്തി വരുന്ന മജ്‌ലിസ്സുന്നൂറും മാര്‍ച്ച് 15 ഞായര്‍ അസ്തമിച്ച തിങ്കളാഴ്ച്ച മഗ്‌രിബ് നിസ്‌ക്കാരാനന്തരം നടത്തപ്പെടുന്നു. പരിപാടി സയ്യിദ് പാണക്കാട് ശഫീഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വലാത്ത് മജ്‌ലിസിന്ന് ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രമുഖ വാഗ്മി സുബൈര്‍ ദാരിമി പൈക്ക മത പ്രഭാഷണം നടത്തും. പരിപാടിയില്‍ ഹാജി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ.എം സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, യു.എച്ച് മുഹമ്മദ് മുസ്ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, എം.എസ് അശ്‌റഫ് റഹ്മാനി ചൗക്കി, യഅ്ഖൂബ് ദാരിമി, അലി അഖ്ബര്‍ ബാഖവി, ശമീര്‍ വാഫി കരുവാരക്കുണ്ട്, അന്‍വര്‍ അലി ഹുദവി, അശ്‌റഫ് ഫൈസി, ഖബീര്‍ ഫൈസി, ബി.എച്ച് മുഹമ്മദലി ദാരിമി, സ്വാലിഹ് മുസ്ലിയാര്‍, എ.എം ഉമര്‍ അല്‍ ഖാസിമി, മൂസാ നിസാമി, മൂസാ ഹാജി ബന്തിയോട്, അബ്ദുല്‍ റഹിമാന്‍ ഹൈതമി, അബ്ദുസ്സലാം വാഫി വാവൂര്‍, ഫാറൂഖ് അശ്അരി തുടങ്ങിയവര്‍ സംബന്ധിക്കും.
- Imam Shafi