ബാംഗ്ലൂര്‍ : എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച തസ്കിയത്ത് മീറ്റിന്റെ ഉദ്ഘാടനം മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്റാഹീം സേട്ട് നിര്‍വ്വഹിച്ചു. ശിവജി നഗര്‍ ഐ.എം.എ. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് അസ്‍ലം ഫൈസി അധ്യക്ഷത വഹിച്ചു.
'നാളേക്ക് വേണ്ടി ഒരുങ്ങുക' എന്ന വിഷയത്തില്‍ പുങ്കനൂര്‍ മന്‍ഹജുല്‍ ഹുദാ പ്രിന്‍സിപ്പാള്‍ ഉസ്താദ് ശറഫുദ്ദീന്‍ ഹുദവിയും 'ഇസ്‍ലാം ആനന്ദമാണ്' എന്ന വിഷയത്തില്‍ തോട്ടക്കര ജുമാ മസ്‍ജിദ് ഖത്തീബും എന്‍.എന്‍.പി. മാസ്റ്റര്‍ പ്രാക്ടീഷനുമായ മുതീളല്‍ഹഖ് ഫൈസിയും സംസാരിച്ചു.
എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജുനൈദ്, ജോയിന്റ് സെക്രട്ടറിമാരായ സാബിത്ത് കെ, സൈഫുദ്ദീന്‍, എസ് വൈ എസ് ബാംഗ്ലൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്വാലിഹ് കൊയ്യോട്, പ്രസിഡന്റ് യൂനുസ് ഫൈസി, വൈസ് പ്രസിഡന്റുമാരായ എം.കെ. നൌഷാദ്, സിദ്ധീഖ് തങ്ങള്‍, ജോയിന്റ് സെക്രട്ടറിമാരായ ത്വാഹിര്‍ മിസ്ബാഹി, ടി.സി. മുനീര്‍, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഉസ്താദ് ഖലീല്‍ ഫൈസി ഇര്‍ഫാനി, ജയനഗര്‍ മുസ്‍ലിം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അസീസ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Muhammed Aslam