കാസര്‍കോഡ് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മത വിദ്യാര്‍ത്ഥി സംഘടയായ എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് കാസര്‍കോഡ് ജില്ലയില്‍ ത്വലബ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹമീദ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോഡ് ജില്ലയെ മുഖ്യ ഭാഗമാക്കി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ബാസിത്ത് ചേമ്പ്ര, കാസര്‍കോഡ് ജില്ല ത്വലബ വിംഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഇര്‍ശാദി മണിയുര്‍, റാശിദ്, ലത്തീഫ് പാലത്തുങ്കര, ഉവൈസ് പതിയാങ്കര തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് 18 നകം കാസര്‍കോഡ് ജില്ല ത്വലബ വിംഗ് രൂപീകരിച്ച് ജില്ലയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
- Sidheeque Maniyoor