ത്വലബാ വിംഗ് സ്‌റ്റേറ്റ് ലീഡേഴ്‌സ് മീറ്റ് വെങ്ങപ്പള്ളിയില്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് മീറ്റ് മാര്‍ച്ച് 26, 27 (വ്യാഴം, വെള്ളി) തിയ്യതികളില്‍ വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ നടക്കും. ത്വലബാ വിംഗ് ജില്ലാ-സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന കൗണ്‍സിലര്‍മാര്‍ പങ്കെടുക്കും.
യോഗത്തില്‍ സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ആധ്യക്ഷം വഹിച്ചു. ജുബൈര്‍ മീനങ്ങാടി, ഉവൈസ് പതിയാങ്കര, ഫായിസ് നാട്ടുകല്‍, സഅദ് വെളിയങ്കോട്, സിദ്ദീഖ് പാക്കണ, ശാഹിദലി മാളിയേക്കല്‍ സംബന്ധിച്ചു. സി. പി ബാസിത് തിരൂര്‍ സ്വാഗതവും റാഷിദ് വി. ടി വേങ്ങര നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE