സമസ്ത: വയനാട് ജില്ലാ നേതൃസംഗമം നാളെ കൽപ്പറ്റയിൽ

കൽപ്പറ്റ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ യുടെ 90-വാർഷികത്തിൻറെ ഭാഗമായി നടപ്പിലാക്കുന്ന മഹല്ല് ശാക്തീകരണം, സംസ്കരണ പ്രവർത്തനങ്ങൾ, ദഅവാ പദ്ധതികൾ, ശാസ്ത്രീയമായ സംഘാടനം തുടങ്ങിയ ബഹുമുഖ പദ്ധതികളെകുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രൊജക്ട് രൂപപ്പെടുത്തുന്നതിനുമായി നാളെ (ചൊവ്വാഴ്ച) 2 മണിക്ക് കൽപ്പറ്റ സമസ്താലയത്തിൽ നേതൃസംഗമം നടക്കും. സമസ്ത വൈസ് പ്രസിഡണ്ട് എം. ടി അബ്ദുല്ല മുസ്ലിയാർ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ തുടങ്ങിയവർ സംബന്ധിക്കും. ജംഇയ്യത്തുൽ ഉലമാ ജില്ലാ - താലൂക്ക് മുശാവറ മെമ്പർമാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ - റൈഞ്ച് ഭാരവാഹികൾ, മഹല്ല് ഫെഡറേഷൻ, സുന്നി യുവജനസംഘം, എസ്. കെ. എസ്. എസ്. എഫ് ജില്ലാ-മേഖലാ ഭാരവാഹികൾ, മഹല്ല് - മദ്രസാ പ്രസിഡന്റ്, സെക്രട്ടറിമാർ, ഖത്തീബുമാർ തുടങ്ങി ജില്ലയിലെ സമസ്തയുടെ മുഴുവൻ നേതാക്കളും സംഗമത്തിൽ പങ്കെടുക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്ലിയാർ ആവശ്യപ്പെട്ടു.
- haris kbkd