വയനാട് : എസ്. കെ. എസ്. എസ്. എഫ് വൈത്തിരി മേഖലാ സര്‍ഗലയം ഏപ്രില്‍ പത്തിന് പന്ത്രണ്ടാം പാലം മദ്രസയില്‍ നടക്കും. സര്‍ഗലയത്തിന്റെ വിജയത്തിന് ശംസീര്‍ ഫൈസി ചെയര്‍മാനും ശിഹാബുദ്ദീന്‍ സ്വാലാഹി കണ്‍വീനറുമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗം അനീസ് ഫൈസി ഉദ്ഘാടനം ചെയ്തു. ശംസീര്‍ ഫൈസി അധ്യക്ഷനായി. ഇബ്രാഹിം ഫൈസി, ഹനീഫ ദാരിമി, സിദ്ദീഖ് റഹ്മാനി എന്നിവര്‍ സംസാരിച്ചു. ഷാഹിദ് ഫൈസി സ്വാഗതവും ശാഫി ഫൈസി നന്ദിയും പറഞ്ഞു.
- Nasid K