തായല്‍ നായന്മാര്‍മൂല ത്വരീഖത്തുല്‍ ഖാദിസിയ്യ 41-ാം വാര്‍ഷികം; മതവിജ്ഞാന സദസ്സിന് നാളെ തുടക്കം

ഖാസി ത്വാഖ അഹ്മ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും

നായിമാര്‍മൂല : വര്‍ഷങ്ങളോളമായി തായല്‍ നായന്മാര്‍മൂലയില്‍ പ്രവര്‍ത്തന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന ത്വരീഖത്തുല്‍ ഖാദിസിയ്യയുടെ 41ാം വാര്‍ഷികത്തോനുബന്ധിച്ച് ദഫ് റാത്തീബും മത വിജ്ഞാന സദസ്സ് നാളെ (മാര്‍ച്ച് 2 തിങ്കള്‍)മുതല്‍ 5 വരെ തായല്‍ നായന്മാര്‍മൂല മദ്രസ അങ്കണത്തില്‍ വെച്ച് നടക്കും. രാത്രി 7 മണിക്ക് കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തും. സ്വാഗത സംഘം കണ്‍വീനര്‍ അഹ്മ്മദ് ഫവാസ് എന്‍ .ഐ സ്വഗതം പറയും, ജമാഅത്ത് പ്രസിഡണ്ട് എന്‍.എം ഇബ്രാഹീം ഹാജി അധ്യക്ഷത വഹിക്കും, യുവത്വം വഴിതെറ്റുന്ന കാലം എന്ന വിഷയത്തില്‍ ഖലീല്‍ ഹുദവി അല്‍ മാലികി പ്രഭാഷണം നടത്തും ജമാഅത്ത് ഖത്തീബ് മുഹ്‌യദ്ദീന്‍ ബാഖവി, സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര, ജമാഅത്ത് സെക്രട്ടറി ടി.എസ് മുഹമ്മദ് ട്രഷറര്‍ എ.എന്‍ മുഹമ്മദ് ശരീഫ് തുടങ്ങിയവര്‍ സംബന്ധിക്കും. 

മാര്‍ച്ച് 5 വരെ നീണ്ട് നില്‍ക്കുന്ന വിജ്ഞാന സദസ്സില്‍ ഭരണാധികാരികളുടെ അമാനത്ത് എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, സ്ത്രീകളുടെ സമുദ്ദാരണം എന്ന വിഷയത്തില്‍ അബൂ ഹന്നത്ത് കുഞ്ഞി മുഹമ്മദ് മൗലവി, തഖ്‌വ എന്ന വിഷയത്തില്‍ മുഹ്‌യദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തും. സമാപന ദിവസം കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് ഖാസി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് സ്വീകരണം നല്‍കും . അബൂബക്കര്‍ മൗലവി തായല്‍ നായന്മാര്‍മൂല, അബ്ബാസ് .എ, മൊയ്തീന്‍ കുഞ്ഞി തൈവളപ്പ്, സാദിഖ് പിലാവിന്റടി, അബ്ദുല്‍ ഖാദര്‍ മദനി, തുടങ്ങിയവര്‍ സംഹന്ധിക്കുമെന്ന് ത്വരീഖത്തുല്‍ ഖാദിസിയ്യ പ്രസിഡമണ്ട് എന്‍ .എ അബ്ദുല്‍ ഖാദര്‍, ജന.സെക്രട്ടറി ഫവാസ് എന്‍ .ഐ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee