റഹ്മാന്‍ ഫൈസി റിയാദിലെത്തി

റിയാദ് : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ സുന്നി യുവജനസംഘം സംസ്ഥാന സിക്രട്ടറിയും മജ്മഅല്‍ ഇസ്‌ലാമിയ്യ കാവനൂര്‍ പ്രിന്‍സിപ്പലുമായ കെ റഹ്മാന്‍ ഫൈസി കാവനൂറിന് റിയാദ് എയര്‍പോര്‍ട്ടി സ്വീകരണം നല്‍കി. എസ് കെ ഐ സി സൗദി നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, എസ് കെ ഐ സി റിയാദ് ജനറല്‍ സെക്രട്ടറി സമദ് പെരുമഖം, സലീം വാഫി മുത്തേടം, നൗഫല്‍ വാഫി തുടങ്ങിയവര്‍ പങ്കെടുത്തു. റിയാദ്, ദമാം, ജിദ്ദ, മക്ക, യാമ്പൂ, മദീന, ഹായില്‍, ബുറൈദ തുടങ്ങിയ സ്ഥലങ്ങളില്‍ വിത്യസ്ത പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. റഹ്മാന്‍ ഫൈസിയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ 0502195506, 0509284117, 0507095145 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എസ് കെ ഐ സി സൗദി നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാടും സെക്രട്ടറി അലവിക്കട്ടി ഒളവട്ടൂരും അറിയിച്ചു.
- Aboobacker Faizy