സമര്‍ഖന്ദ്; ലേഖനം

അല്ലാഹുവിന് സ്തുതി, അവന്റെ അപാരമായ അനുഗ്രഹത്തിന്, സമര്‍ഖന്ദിലെ ഓരോ സ്പന്ദനങ്ങളിലും നില നിന്ന അമേയമായ കാരുണ്യവര്‍ഷത്തിന്, അജയ്യ സംഘശക്തിയായി കേരളീയ മുസ്‌ലിം വര്‍ത്തമാനത്തിന്, എസ് കെ എസ് എസ് എഫ് എന്ന പഞ്ചാക്ഷരിയെ സമര്‍പ്പിച്ചതിന്. നാഥാ നിനക്ക് സ്തുതി, നിന്റെ കാരുണ്യം പെയ്തിറങ്ങിയ പഞ്ചദിന രാത്രങ്ങള്‍.. നിന്നില്‍ മാത്രം ശരണം തേടിയ ഈ വിനീത സംഘ ചേതനക്ക്, നീ നല്‍കിയ ഇതിഹാസ തുല്യ വിജയം - നാഥാ ഞങ്ങള്‍ അശക്തരാണ് നിനക്ക് സ്തുതി സമര്‍പ്പിക്കാന്‍ പോലും.. സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിനു കീഴില്‍ ഞങ്ങളിനിയും കുറിക്കുന്ന ചരിത്ര മുഹൂര്‍ത്തങ്ങള്‍, വിജയവും ഉയര്‍ച്ചയും നീ തരുന്ന കനിവാണ്.

നന്ദി പറയേണ്ടതുണ്ട് പലരോടും, പക്ഷേ അതിനേക്കാള്‍ ഏറെ കരളുരുകുന്ന പ്രാര്‍ത്ഥനയാണ് അവര്‍ക്ക് വേണ്ടത് എന്നറിയാം. സില്‍വര്‍ ജൂബിലി തീരുമാനിക്കാന്‍ പാണക്കാട്ടെ മുറ്റത്ത് ചെന്ന് നിന്നപ്പോള്‍, സമ്മേളനം തൃശൂരായിക്കോട്ടെ അത് വിജയിക്കുമെന്നാശംസിച്ച്, വാദിത്വയ്ബയില്‍ വച്ച് അത് ജന സാഗരം സാക്ഷി നിര്‍ത്തി ആവേശ പൂര്‍വ്വം പ്രഖ്യാപിച്ച്, പിന്നീട് ഓരോ വേളയിലും സമ്മേളന വിജയത്തിന്റെ ആസൂത്രണങ്ങള്‍ ചോദിച്ചറിഞ്ഞ, സ്വാഗത സംഘം ചെയര്‍മാന്‍കൂടിയായ നമ്മുടെ അഭിമാന ഭാജനം സയ്യിദ് ഹൈദലി ശിഹാബ് തങ്ങള്‍, ശൈഖുനാ എം.കെ.എ. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ വാദിനൂര്‍ പോലെ മഹാ വിജയമാക്കണമെന്ന് പറഞ്ഞ് മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ചേര്‍ത്തു പിടിച്ച്, ആവേശത്തോടെ ഓടി നടന്ന എന്റെ നായകന്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നീതി ബോധന യാത്രയിലും സമര്‍ഖന്ദിലും നിദ്രാവിഹീന രാവുകള്‍ക്ക് കൂട്ടിരുന്ന നമ്മുടെ സ്‌നേഹ ഭാജനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എന്തിനും ധൈര്യം പകര്‍ന്ന് തന്ന സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, സമ്മേളന പ്രഖ്യാപനത്തിനു മുമ്പും പിമ്പും ആസൂത്രണങ്ങള്‍ കൂട്ടിയും കുറച്ചും അര്‍ദ്ധ രാത്രികള്‍ക്ക് പകലിന്റെ ഉണര്‍വ്വ് നല്‍കിയ പ്രിയപ്പെട്ട സത്താര്‍, റഷീദ് ഫൈസി, സന്ദേശ യാത്ര ഒരു ചരിത്രമാക്കിയ കെ.എന്‍.എസ്, ആര്‍.വി.സലീം, മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ യാതാര്‍ത്ഥ്യമാക്കിയ ഹബീബ് ഫൈസി, മുസ്തഫ അഷ്‌റഫി, വിഖായ വളണ്ടിയര്‍മാരെ ഒരുക്കാന്‍ അവശതകള്‍ കവര്‍ന്ന ശരീരത്തെ മനോബലം കൊണ്ട് ചിട്ടപ്പെടുത്തിയ റഫീഖ് അഹ്മദ്, സലാം, ജലീല്‍ ഫൈസി, ഓഫീസിലെ നിസാര്‍, ശംസീര്‍, എന്റെ പ്രിയപ്പെട്ട മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും...

സമ്മേളനത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ഉടനെ സമര്‍ഖന്ദിന്റെ ചരിത്രാവിഷ്‌കാരത്തിന് ആസൂത്രണം തുടങ്ങിയ റഷീദ് ഇക്ക, എന്റെ സഹോദരന്‍ വാക്കുകള്‍ അപ്രപ്തമാവുന്ന ഹൃദയ ബന്ധം ഒരു കുടുംബമാക്കിത്തന്ന ശംസുക്ക, എന്റെ പ്രിയപ്പെട്ട നാസര്‍ ഫൈസി തിരുവത്ര, ദുരിതപര്‍വ്വങ്ങല്‍ താണ്ടുമ്പോഴും സംഘടനയെ നെഞ്ചേലേറ്റിയ പ്രിയപ്പെട്ട ശഹീര്‍, ഉസ്മാന്‍ കല്ലാട്ടയില്‍, ഹംസ ഉസ്താദ്, മമ്മിക്ക്, ത്രീ സ്റ്റാര്‍, ഹുസൈന്‍ ദാരിമി, ശുഐബ് തങ്ങള്‍, അബൂബക്കര്‍ ഖാസിമി, കാളാവ് മുനീര്‍ നിസാമി, കുഞ്ഞഹമ്മദ് ഹാജി, ഉമറുല്‍ ഫാറൂഖ് ഹുദവി, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, ഒളവട്ടൂര്‍, ചങ്ങമനാട് അബൂബക്കര്‍ ഫൈസി, അങ്ങനെ എത്ര പേര്‍ .. കരള്‍ പറിച്ച് തരാനും തയ്യാറായി നില്‍ക്കുന്നവര്‍, വലിയ സംഖ്യകള്‍ തന്നും, ചെറിയ സംഖ്യകള്‍ തന്നും സഹായിച്ച എം.എ.യൂസഫലി സാഹിബ്, വഹാബ് സാഹിബ്, മുസ്തഫ ഉസ്മാന്‍, അറിയില്ല ആരെയും പറഞ്ഞ് തീര്‍ക്കാന്‍.

സര്‍വ്വോപരി എസ് കെ എസ് എസ് എഫിന്റെ വിളി കേട്ട് ഓടിയെത്തിയ പ്രവര്‍ത്തകര്‍, വളണ്ടിയേഴ്‌സ്, എന്റെ പ്രിയപ്പെട്ട മുതഅല്ലിമുകള്‍, കെ.ഐ.സി.ആര്‍, ദര്‍ശന, ആക്ടിവിസ്റ്റുകള്‍ നന്ദി ആരോട് ചൊല്ലണമെന്ന് എനിക്കറിയില്ല.

സംഘടനയുടെ ക്ഷണമനുസരിച്ച് എത്തിയ വിശിഷ്ടാതിഥികള്‍, അഭിവന്ദ്യരായ ഗുരുനാഥന്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിഷയങ്ങള്‍ അവതരിപ്പിച്ച പണ്ഢിത ശ്രേഷ്ടര്‍, എല്ലാവരെയും ഞാന്‍ ഓര്‍ക്കുന്നു. ഓര്‍മ്മയുടെ കണ്ണീര്‍ മഴയില്‍ എന്റെ പ്രിയപ്പെട്ട നവാസ് നിസാറുണ്ട്. ഇല്ല നിസാര്‍ മരണം അലംഘനീയമാണെന്ന് പഠിച്ചവരാണ് നാം പക്ഷെ നിന്റെ ഓര്‍മ്മകള്‍ ഈ വിദ്യാര്‍ത്ഥി സംഘത്തെ ചേതനയുടെ ഊര്‍ജ്ജമാണ്. അപ്രാപ്തമെന്ന് വാക്കിന് അര്‍ത്ഥമില്ലെന്ന് നീ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നു. തലച്ചോറിന്റെ സിംഹ ഭാഗവും ട്യൂമര്‍ കാര്‍ന്നു തിന്ന് മരണം വിളിപ്പാടകലെ മടിച്ച് നില്‍ക്കുമ്പോഴും, നീ ഞങ്ങളോട് സംവദിക്കാനാണ് ഓടി വന്നത്. നവാസ്, സമര്‍ഖന്ദില്‍ സൂചികുത്താന്‍ ഇടമില്ലാത്ത വിധം കേരള മുസ്‌ലിം വിദ്യാര്‍ത്ഥി പടയണി ഒത്തു ചേര്‍ന്നപ്പോള്‍ ആകാശത്തെ ഒരു താരകമായി, നീ ആത്മ നിര്‍വൃതി പൂണ്ടിട്ടുണ്ടാവും. ഇല്ല നിസാര്‍, അന്യന് അജണ്ട നിശ്ചയിക്കാന്‍ ഞങ്ങളീ സംഘടനയെ ആര്‍ക്കും വിട്ടു കൊടുക്കില്ല. നിന്നെ നാഥന്‍ സ്വീകരിക്കട്ടെ. നമുക്ക് സ്വര്‍ലോക ഭാവിയില്‍, ഹബീബിനൊപ്പം (സ) ഒരുമിക്കാം.. നാഥന്‍ ഭാഗ്യം നല്‍കട്ടെ...
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur