എന്‍.എ അബ്ദുല്‍ ഖാദറിന് ആദരവ് നല്‍കി

തായല്‍ നായന്മാര്‍മൂല ത്വരീഖത്തുല്‍ ഖാദിരിയ്യ 41-ാം വാര്‍ഷികത്തിന് പ്രൗഢ സമാപനം


നായിമാര്‍മൂല : തായല്‍ നായന്മാര്‍മൂല ത്വരീഖത്തുല്‍ ഖാദിരിയ്യയുടെ 41-ാം വാര്‍ഷികത്തോനുബന്ധിച്ച് സംഘടിപ്പിച്ച ദഫ് റാത്തീബും മത വിജ്ഞാന സദസ്സിനും ദീര്‍ഘ കാലമായി ത്വരീഖത്തുല്‍ ഖാദിരിയ്യയുടെ പ്രസിഡണ്ട് പദവി അലങ്കരിക്കുന്ന എന്‍.എ അബ്ദുല്‍ ഖാദറിന് ആദരവ് നല്‍കി സമാപിച്ചു. കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് ഖാസി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സമാപനം ഉദ്ഘാടനം ചെയ്തു. 

കല്ല്യാണത്തിലുള്ള ആര്‍ഭാടാഭാസങ്ങളടക്കമുള്ള സാമൂഹിക ജീര്‍ണതകള്‍കെതിരെ സംഘടിപ്പിക്കാന്‍ ഓരോ മഹല്ല് ജമാഅത്തുകളും മുന്നിട്ടിറങ്ങണം. സ്വാന്തന കാരുണ്യ പ്രവര്‍ത്തന ദേശ നന്മക്കും മാനവ സൗഹ്യദത്തിനും ഓരോര്‍ത്തരും കച്ചകെട്ടി ഇറങ്ങണം. വ്യക്തിക്കല്ല ഭക്തിക്കാണ് പ്രാധാന്യം. ധൂര്‍ത്തും കൂത്താടലും നമ്മെ തന്നെ നശിപ്പിക്കുകയാണ്. ഇത്തരം ജീര്‍തയും ചൂഷണങ്ങളും ഇല്ലായിമ ചെയ്യാള്ള ദൗത്യം ഓരോ മഹല്ല് കമ്മിറ്റിയും ഏറ്റെടുത്ത് മുന്നേറണം - ഉദ്ഘാടന പ്രസംഗത്തില്‍ അദ്ധേഹം അഭിപ്രായപ്പെട്ടു.

ജമാഅത്ത് പ്രസിഡണ്ട് എന്‍.എം ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി ടി.എസ് മുഹമ്മദ് സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്തീബ് മുഹ്‌യദ്ദീന്‍ ബാഖവി തഖ്‌വ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര, സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എ അബ്ദുല്‍ ഖാദര്‍, സ്വാഗത സംഘം കണ്‍വീനര്‍ അഹ്മ്മദ് ഫവാസ് എന്‍.ഐ, ജമാഅത്ത് ട്രഷറര്‍ എ.എന്‍ മുഹമ്മദ് ശരീഫ്, കെ എം മൊയ്തീന്‍, അബ്ദുല്ല ചൗക്കി, ഹനീഫ് തായല്‍, എന്‍.എ സിദ്ധീഖ്, അബൂബക്കര്‍ മൗലവി തായല്‍ നായന്മാര്‍മൂല, അബ്ബാസ്, അബ്ദുല്‍ ഖാദര്‍ മദനി, എ. മൊയ്തീന്‍ കുഞ്ഞി തൈവളപ്പ്, സാദിഖ് പിലാവിന്റടി പ്രസംഗിച്ചു. നാല് ദിവസം നീണ്ട് നിന്ന പരിപാടിയില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ കുന്നുംകൈ, കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മ്മദ് മൗലവി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, അബൂ ഹന്നത്ത് കുഞ്ഞി മുഹമ്മദ് മൗലവി, ഖലീല്‍ ഹുദവി അല്‍ മാലികി, മുഹ്‌യദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തി.
- irshad irshadba