വെങ്ങപ്പള്ളി അക്കാദമി കെ.ടി ഹംസ മുസ്‌ലിയാരെ ആദരിക്കുന്നു

വെങ്ങപ്പള്ളി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.ടി ഹംസ മുസ്‌ലിയാരെ ആദരിക്കാന്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി കമ്മറ്റി യോഗം തീരുമാനിച്ചു. അക്കാദമി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ്, സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം, വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍, വയനാട് ഓര്‍ഫനേജ് കമ്മറ്റി അംഗം, ജില്ലാ നാഇബ് ഖാസി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരുന്ന ഹംസ മുസ്‌ലിയാര്‍ ജില്ലയിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ്. മതവിഷയങ്ങളില്‍ വയനാട്ടുകാരുടെ അവസാന വാക്കായ അദ്ദേഹം ജാതി-മത-കക്ഷി രാഷ്ട്രീയത്തിനപ്പുറം സര്‍വ്വരാലും ആദരിക്കപ്പെടുന്ന പണ്ഡിത ശ്രേഷ്ഠരാണ്. മെയ് ഏഴിന് വെങ്ങപ്പള്ളിയില്‍ മത-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പരിപാടി നടക്കുന്നത്.

ടി.സി അലി മുസ്‌ലിയാര്‍, കെ.എ നാസര്‍ മൗലവി, എം.കെ റഷീദ് മാസ്റ്റര്‍, മുഹമ്മദ്കുട്ടി ഹസനി, എം അബ്ദുറഹിമാന്‍, സി കുഞ്ഞബ്ദുല്ല, നൗഫല്‍ വാകേരി, കെ അലി മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, റഫീഖ് തോപ്പില്‍, പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, എസ് മുഹമ്മദ് ദാരിമി, പി മുഹമ്മദ്, ഹാരിസ് ബാഖവി, അബ്ദുല്ലക്കുട്ടി ദാരിമി, പി.സി ഇബ്രാഹിം ഹാജി, ടി ഇബ്രാഹിം, യു കുഞ്ഞിമുഹമ്മദ്, ഉസ്മാന്‍ കാഞ്ഞായി, മുഹമ്മദ് ദാരിമി വാകേരി, എ.കെ സുലൈമാന്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും ശംസുദ്ദീന്‍ റഹ്മാനി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally