സമസ്ത ബഹ്റൈന്‍ ദിക്ര്‍ ദുആ മജ്‌ലിസും 'വിഖായ' സമര്‍പ്പണവും ഇന്ന്

അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്‍കും

മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മിറ്റി ഇന്ന് (15/03/15) രാത്രി 8:30ന് മനാമ പാകിസ്ഥാന്‍ ക്ലബ്ബില്‍ ദിക്ര്‍ ദുആ മജ് ലിസ് സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ബഹ്‌റൈന്‍ എസ് കെ എസ് എസ് എഫ് പുതുതായി രൂപീകരിച്ച സന്നദ്ധ സേവന സംഘമായ 'വിഖായ'യുടെ സമര്‍പ്പണവും ഉസ്താദ് നിര്‍വ്വഹിക്കും.
യുവപ്രഭാഷകന്‍ അലിറഹ്മാനി വെള്ളമുണ്ട, പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ വാഹിദ് ലത്വീഫി, മൊയ്തീന്‍ കുട്ടി ഹാജി അത്തിപ്പറ്റ എന്നിവര്‍ സംബന്ധിക്കും. സമസ്ത കേരള സുന്നീ ജമാഅത്ത് കേന്ദ്ര കമ്മിറ്റി വൈസ്  പ്രസിഡന്റ് സൈദലവി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ദിക്ര്‍ ദുആ മജ്‍ലിസില്‍ സംബന്ധിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.
- Samastha Bahrain