ജുമുഅ ദിവസത്തെ CBSE പരീക്ഷ മാറ്റാത്തത് രാജ്യത്തെ മതേതരത്വത്തോടുള്ള വെല്ലുവിളി : SKSSF

കാസര്‍കോട് : വെള്ളിയാഴ്ചകളില്‍ നടക്കുന്ന സി.ബി.എസ്.ഇ പരീക്ഷാ സമയം മാറ്റണമെന്ന ആവശ്യം പരിഗണിക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാരിന്റെയും സി.ബി.എസ്.ഇ ബോര്‍ഡിന്റെയും നിലപാട് പ്രതിഷേധാര്‍ഹമെന്ന് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും പ്രസ്താവനയില്‍ അറിയിച്ചു. ബോര്‍ഡിന്റെ കീഴില്‍ 10, പ്ലസ് ടു പരീക്ഷയെഴുന്ന ലക്ഷക്കണക്കിന് മുസ്‍ലിം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് ജുമുഅ നഷ്ടപ്പെടുന്നത്. വെള്ളിയാഴ്ചയിലെ പരീക്ഷ മാറ്റുകയോ പ്രാര്‍ഥനയ്ക്ക് പോകാന്‍ സാധിക്കുന്ന രൂപത്തില്‍ സമയ ക്രമീകരണമോ ഉണ്ടാവാത്ത് രാജ്യത്തെ മതേതരത്വത്തോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് അടക്കമുള്ള സംഘടനകള്‍ നേരത്തെ നല്‍കിയ നിവേദനം സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
- Secretary, SKSSF Kasaragod Distict Committee